ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
Registered No. M. 809 ______________________________________________________________________________
മംഗളോദയം
____________________
വ രി സം ഖ്യ
തപാൽച്ചിലവടക്കം ഒരു കൊല്ലത്തെ
ക്ക് മുൻകൂർ ക ൨ ൮ 0
ടി ആറുമാസത്തേക്ക് ക ൧ ൬ 0
ഒറ്റപ്രതിക്ക് ക 0 ൪ 0
_____________
പരസ്യക്കൂലി
വരി ഒന്നുക്ക് ക 0 ൩ 0
സ്ഥിരപരസ്യങ്ങൾക്കു പ്രത്യകനിരക്കു നിശ്ചയിക്കാവുന്നതാണ്.
വരിസംഖ്യ ബാക്കി വെച്ചിട്ടുള്ളവർ ഒട്ടും താമസിക്കാതെ സംഖ്യ
അടച്ചു തരേണ്ടതാണെന്ന് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു.
എന്ന് മം_ മാനേജർ,
ദേശമംഗലം, ഷൊറണ്ണൂർ.
_________
1086-ാമാണ്ടാമത്തെ
നമ്പൂതിരിയോഗക്ഷേമ
പഞ്ചാഗം .
_________
ജോത്സ്യൻ കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാടവർകളും മാന്നനമ്പ
റ്റ ശങ്കരനാരായണൻ നമ്പൂതിരി അവർകളും കൂടി ഗണിച്ചുണ്ടാക്കിയതും ദേശമംഗ
ലം പ്രസ്സിൽ അച്ചടിച്ചതുമായ മേപ്പടി പഞ്ചാംഗം വില്പാൻ തയ്യാറായിരിയ്ക്കുന്നു. ഇ
തിൽ സാധാരണ വലിയ പഞ്ചാംഗങ്ങളിലുള്ള വിഷയങ്ങൾക്കു പുറമെ പ്രാതിദിനമുള്ള
ശ്രാദ്ധംപിറന്നാളുകളും, സ്ഥാലീപാകകാലം, അനദ്ധ്യായം, അഷ്ടമീവ്രതം, പക്ഷാ
ന്തരം പ്രദോഷം, വാരദിവസം മുതലായ വിശേഷസംഗതികളും അടങ്ങിയിരിക്കുന്നു.
അച്ചടിയും, കടലാസ്സും, കെട്ടും വിശേഷമായിട്ടുണ്ടു് . വില ഏഴണ മാത്രം. തപാൽക്കൂ
ലിയും വി-പി- ചിലവും പുറമെ. ആവശ്യക്കാർ ഉടനെ വാങ്ങേണ്ടതാണ്. അധികം
കോപ്പികൾ ഒന്നായി എടുക്കുന്നവർക്കു പത്തിനൊന്നുവീതം കിഴിവു കൊടുക്കുന്നതാണ്.
താഴെ കാണിക്കുന്നവരിൽ ആരോടെങ്കിലും ആവശ്യപ്പെട്ടാൽ കിട്ടുന്നതുമാണ്.
(൧) കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് - കുന്നകുളം
(൨) മാന്നാനമ്പാറ ശങ്കരൻനാരായണൻ നമ്പൂതിരി - ഷോറണ്ണൂർ
(൩)ദേശമംഗലം പ്രസ്സ് മാനേജർ - ഷോറണ്ണൂർ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.