താൾ:Mangalodhayam book 2 1909.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮.] നമ്പൂതിരിമാരുടെ ജനവിവരം ൩൩൭ _________________________________________________________________________________________________________________________________________________

                        ർപ്പാടുകൾ നടത്തിവന്നിരുന്ന കാലത്തുണ്ടായിരുന്ന അഭിവൃദ്ധി അവയിൽ 
                        പ്രായേണ അനാദരവുള്ള ഇക്കാലത്തില്ലെന്നു സ്പഷ്ടമാണു്.
                                 ഇന്നത്തെ കാലാവസഥയ്ക്കുനുസരിച്ചു പ്രാചീനനടപടികളെപ
                         രിഷ്കരിച്ചു  നമ്പൂതിരിസമുദായത്തിന്റെ യോഗഷേമത്തെ രക്ഷിപ്പാനുള്ള
                         താണല്ലോ  യോഗക്ഷേമസഭ .ഈ സഭ മുഖാന്തരം ചെയ്യേണ്ട കൃത്യ
                         ങ്ങൾ പലതും നമ്മളിന്നു കാണുന്നുണ്ട് ഇനി ആലോചിച്ചു കണ്ടുപിടി
                         യ്ക്കേണ്ടതായ കൃത്യങ്ങളും കുറച്ചൊന്നുമല്ല. എന്നാൽ അവയ്ക്കെല്ലാം അടി
                         സ്ഥാനമായിട്ടു നമ്പൂതിരിസമുദായത്തിന്റ ഇപ്പോഴത്തെ നിലയിലു
                         ള്ള യഥാർത്ഥമായ സ്വരൂപജ്ഞാനം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടതു്. 
                         യോഗക്ഷേമസഭയുടെ അംഗങ്ങളായി നില്ക്കുന്ന നമ്പൂതിരിവർഗ്ഗത്തിൽ
                          പെട്ടവർക്കെല്ലാവർക്കും,പ്രത്യേകിച്ചു സഭയ്ക്കും ഇപ്പോൾ യഥാർത്ഥമായ സാ
                         മുദായികസ്വരൂപജ്ഞാനം തന്നെ ഉണ്ടെന്നു തോന്നുന്നില്ല .ആയതു
                         ണ്ടാവേണമെങ്കിൽ നല്ല വകതിരിവു വേണം.വക തിരിയുന്നതു വിഷ
                         യവിഭാഗംകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമാവാൻ തരമില്ല. നമ്പൂ
                         തിരിസമുദായത്തെ കുറിച്ചു നമുക്കു പ്രത്യേകിച്ചറിയേണ്ടതായ വിഷയങ്ങ
                         ളെ വേർതിരിച്ചു കാണിയ്ക്കുന്നതായ നമ്പൂതിരിമാരുടെ ജനവിവരം എ
                         ന്ന ഒരു റിക്കാർഡ് സമ്പാദിയ്ക്കേണ്ടതു യോഗക്ഷേമസഭയുടെ പ്രധാന 
                        ഭാരങ്ങളിൽ ഒന്നാകുന്നു. ഇങ്ങിനെ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ഈ സമുദാ
                        യത്തിന്ന് ഉള്ള ദോക്ഷങ്ങളെ വെളിവായി കാണുവാനും,അവയെ പരി
                       ഹരിപ്പാനുള്ള ഉപായങ്ങൾ കണ്ടെത്തുവാനും,ഇനിയും സമ്പാദിയ്ക്കേണ്ട
                        തായ ഗുണങ്ങളേ അറിയുവാനും വളരെ സൌകർയ്യമുണ്ടാവാനിടയുണ്ട്
        	                   നമ്പൂതിരിമാരുടെ ഇല്ലങ്ങൾ എത്രയുണ്ട്? അവ ഏതേതു ദേ
                       ശങ്ങളിലാണു്? ഓരോ ഇല്ലങ്ങളിൽ‌ എത്ര എത്ര ആളുകളുണ്ട്? പുരുഷ
                       നെത്ര? സ്ത്രീ എത്ര? പേരെന്ത്? വയസ്സ് എത്രയായി? വിവാഹം കഴി
                       ഞ്ഞുവോ ഇല്ലയോ? വല്ല വിദ്യയും അഭ്യസിച്ചിട്ടുണ്ടോ? ഏതെല്ലാം ഭാഷ
                        കൾ അറിയാം? പ്രവൃത്തിയെന്ത്? സ്വകാർയ്യസ്വത്തുണ്ടോ? ഇല്ലത്തു മു
                       തലെത്ര? കടം എത്ര? എന്നീവക പല നിലകളും ഒരു നോട്ടത്തിൽ 
                       വെളിവായി കാണത്തക്കവിധം വിശദമായിരിയ്ക്കുന്ന മേൽപറഞ്ഞ ജന
                       വിവരമാണു നമുക്കു കിട്ടേണ്ടതു്
                                   സഭയിൽ നിന്നു ശ്രമിച്ചാലല്ലാതെ ഇത് അത്ര എളുപ്പത്തിൽ 

സാധിയ്ക്കുന്നതല്ല. സഭ കുറച്ചു മനസ്സുവെച്ചാൽ ക്ഷിപ്രസാദ്ധ്യമാണുതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/371&oldid=165423" എന്ന താളിൽനിന്ന് ശേഖരിച്ചത്