താൾ:Mangalodhayam book 2 1909.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സംവത്സരം കർക്കടകമാസത്തിൽ ചേരമാൻപെരുമാൾതമ്പുരാന്റെ സ്വർഗ്ഗാരോഹണം. അന്നേക്കലി 'സ്വർഗ്ഗാ സദേഹഃ പ്രാപ' എന്ന്. ൪൨൫൧- സംവത്സരം ചെന്നപ്പോൾ കൊല്ലം ൩൨൫-മതിൽ കൊച്ചി എളങ്ങള്ളൂർതമ്പുരാൻ പെരുമ്പുടപ്പുതമ്പുരാനു കൊടുത്തു. അന്നേക്കലി 'കൊടുത്തു ബാഹ്മണാഢ്യൻ' എന്ന്. കൊല്ലം ൫൩൨-മത് പറങ്കി കൊച്ചിയിൽ വന്നു. അന്നേക്കലി 'ഗോകുലഹാരിതാപം' എന്ന് കൊല്ലം ൫൬൨- മത് പറങ്കി കൊച്ചിയിൽ കോവിലകം പണിചെയ്യിപ്പിച്ചു. അന്നേക്കലി 'മഹർഷിനിമിത്തം പോൽ' എന്ന്. കൊല്ലം ൪൬൯-മത് കൊച്ചിയിൽ തിരുമലദേവനെ പ്രതിഷ്ഠിച്ചു. ​അന്നേക്കലി 'നാരായണനുതകം' എന്ന്. കൊല്ലം ൬൫൧- മത് വേണാട്ടിൽ പെരുമാൾ ദിശ്ജയാചെയ്തു. അന്നേക്കലി ' പുണ്യൻ കാളിസുതൻ പോൽ' എന്ന് കൊല്ലം ൮൨൭-മത് മകരമാസം ൨൭-നു ആയില്യം വെള്ളിയാഴ്ച പ്രതിപദം അന്ന് കൊച്ചിയിൽ കോവിലകത്ത് ലന്തപ്പടകേറി. വെട്ടത്തുരാജാക്കന്മാരെ വെട്ടിക്കൊന്നു. കൊല്ലം ൮൨൬- മത് സാമൂതിരിപ്പാട്ടുന്ന്. തിരുനാവായെ സ്വർണ്ണംകൊണ്ടു തുലാഭാരം കഴിച്ചു.


                    ഗ്രന്ഥനിരൂപണം
                     
                     ൧. മണിദീപിക*

മനോരാജ്യരചിതങ്ങളായ ഗ്രന്ഥങ്ങളേക്കാൾ ശാസ്ത്രഗ്രന്ഥങ്ങൾക്കു വിലയേറുമെന്നാണു ഞങ്ങളുടെ അഭിപ്രായം. മലയാള​ഭാഷയിൽ ശാസ്ത്രഗ്രന്ഥങ്ങൾ ഇപ്പോഴും ധാരാളമാവാത്തതു ക്ലേശസഹിഷ്ണുക്കളായ ഗ്രന്ഥകാരന്മാരുടെ ചുരുക്കംകൊണ്ടുതന്നെയാണെന്നു ലജ്ജയോടുകൂടി പറയേണ്ടിയിരിക്കുന്നു. വ്യാകരണം ,അലങ്കാരം ,ഛന്ദസ്സുതുടങ്ങിയുള്ള സാഹിത്യാംഗങ്ങളായ ശാസ്ത്രങ്ങളിൽപോലും നമുക്കുള്ള ഗ്രന്ഥദാരിദ്യം തീർന്നിട്ടില്ല. എന്നാൽ ഉള്ളതിൽ ചിലതെങ്കിലും ഉത്തമമായിട്ടുണ്ടെന്നു പറവാൻ ലേശം സംശയിക്കേണ്ടതില്ല. കേരളപാണീനീയ, ഭാഷാഭൂഷ്ണം, വൃത്തമഞ്ജരി എന്നീ ഉത്തമഗ്രന്ഥങ്ങളെ ഉണ്ടാക്കീട്ടുള്ള മഹാശയനായ എ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻതിരുമനസ്സിലെക്കുറിച്ച് അഭിമാനിക്കാത്തവർ മലയാളികളുടെ ഇടയിൽ ഉണ്ടായിരിക്കുമെന്നുതോ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/37&oldid=165421" എന്ന താളിൽനിന്ന് ശേഖരിച്ചത്