താൾ:Mangalodhayam book 2 1909.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തിക്കുള്ള ഗോളകയുടെ പണിയും തീർന്നു.അയ്യായിരത്തിലുള്ളവരും മനക്കോട്ടുമേനോനും മാറ്റാനെ മടക്കിപൊരുതുജയിപ്പാൻ പണിയെന്നുകണ്ടു,ഒരു നായർപോലും ശേഷിക്കാതിരിപ്പോളം പടതന്നെ എന്നുറച്ചിരിക്കുന്നു.ചിങ്ങഞായർ അഞ്ചാംതീയതി കൊട്ടാരം അടക്കാതെ ഒഴിക്കില്ലെന്ന് പിടിച്ച് എണ്ണായിരക്കുറ്റുകാർ വലത്തെകോണിലും,ജീവനുള്ളപ്പോൾ കൊട്ടാരം വിടുകയില്ലെന്നു പിടിച്ച് അയ്യായിരക്കുറ്റക്കാർ ഇടത്കോണിലും പടയേറ്റു.അയ്യായിരത്തിനിടയിൽ നെടുതലനായകന്റെ തല കണ്ടതുമുതൽ വലത്തുകോൺപട ഒഴിച്ചുതുടങ്ങി.അസ്തമനത്തോടുകൂടി കാട്ടുശ്ശേരി കുന്നിന്റെ പടിഞ്ഞാറെ അടിവാരത്തിൽ പോർക്കളം ഉറപ്പിച്ചു.

                    മലനാട്ടുടമയായ തലച്ചണ്ണവരും ചതുരംഗക്കളിയിൽ വിരുതുടയവീരമംഗലത്തു നമ്പൂതിരിയും അത്താഴം കഴിഞ്ഞു കോട്ടയിൽ മാളികപ്പുറത്ത് കയറി പടയെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ"ഉണിക്കാളിയെ കിട്ടിയാൽ പടനീർത്തി കൊട്ടാരവും മേനോനെയും വിടരുതേ?”എന്നു നമ്പുതിരി ചോദിച്ചു.
തല-മേനോൻ ജീവിച്ചിരിക്കുമ്പോൾ ഉണിക്കാളിയെ നമുക്ക് കിട്ടില്ല.നംപൂതിരി-ഇവിടുന്ന് പെണ്ണുങ്ങളെ നല്ലവണ്ണം അറിയുകയില്ല.വേണമെങ്കിൽ ഇന്നു തന്നെ ഞാൻ കൊണ്ടുവരാം.
                 ഇതുകേട്ടപ്പോൾ മഹിമയുടയ തലച്ചണ്ണവരുടെ മനസ്സിന്നു പെട്ടെന്നുണ്ടായ മാറ്റം ഒരു മന്ദഹാസമായി വെളിപ്പെട്ടു.
തല-ഇതെന്നെ കളിപ്പിക്കുകയാണ്.

നമ്പൂതിരി-മലനാട്ടുടയവർ എന്റെ കളിപ്പാവയല്ലെന്ന് എനിക്കറിയാം.തല-എന്നാൽ നാളെ മുതൽ പടയില്ല.വില്വാദ്രിനാഥക്ഷേത്രത്തിന്റെ ഉടമ വീരമംഗലത്തു നമ്പൂതിരിയുമാണ്.

                നമ്പൂതിരി പോയിട്ട് ഏകദേശം നാലുനാഴിക കഴിഞ്ഞപ്പോൾ മടങ്ങിവന്നു.തലച്ചണ്ണവർ ഏകാഗ്രമനസ്സോടുകൂടി ദ്ധ്യാനിച്ചിരിന്നിരുന്ന രൂപം തളത്തിന്റെ ഉമ്മറത്തു പ്രത്യക്ഷമാകയും ചെയ്തു.ആശ്ചര്യബഹുമാനങ്ങളോടുകൂടി നമ്പൂതിരി നോക്കിചിരിച്ചു.

നമ്പൂതിരി-ഇവിടുന്ന് എന്നെ വേണ്ടവിധം അറിഞ്ഞിരുന്നില്ല അല്ലെ? തല-ഇത്രത്തോളം അറിഞ്ഞിരുന്നില്ല. നമ്പൂതിരി-എന്നാൽ ഇതിലും അധികവും അറിയിച്ചേക്കാം.

തല-അതെന്താണ്?


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/28&oldid=165386" എന്ന താളിൽനിന്ന് ശേഖരിച്ചത്