താൾ:Mangalodhayam book 2 1909.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്പുട്ടിഴുന്നെളളുവാ൯ വിളക്കു കാണിക്കു! എന്നു ദാസിയോടും പറഞ്ഞു മുറ്റത്തിറങ്ങി. ' മതി പരിഹാസം ' എന്നു പറഞ്ഞു തിരിഞ്ഞുനോക്കി ഉണിക്കാളി ദാസിയോടുക്കൂടി മാളികളിലെക്കും പോയി.

 പിറ്റേദിവസം ഏകദേശം പത്തുനാഴിക പുല൪ന്നപ്പോൾ മഹിമയുടയ തലച്ചണ്ണവരും പരിവാരങ്ങളും ഏമൂർകോട്ടയിലെത്തി. മനക്കോട്ടു മേനോനെത്തിരഞ്ഞുപിടിപ്പാൻ എണ്ണായിരക്കൂറ്റക്കാ൪ എങ്ങും നടക്കുന്നുണ്ട്. ഉണിക്കാളിയെകൂട്ടികൊണ്ടുവരാൻ പോയ ആൾ, കുറുപ്പിന്റെ കൂടെ മരുമകൾ മലവട്ടത്തെക്കു പോയിരുന്നുവെന്നാ പിന്നെ കണ്ടിട്ടില്ലെന്നും ചെന്നറിയിച്ചപ്പോൾ മേനോന്റെനേരെയുളള പകയ്ക്കു് മൂ൪ച്ചക്കൂടി . തമ്പുരാട്ടി എഴുന്നെളളിയിരിക്കുന്ന കൊട്ടാരത്തിന്റെ പടിക്കൽ വെച്ച് ആരോ മേനോനെ കണ്ടുവെന്ന് ഒരു ദ്ധ്വനികേട്ടു. വിട്ടയയക്കുന്നതാണ് നല്ലതെന്നറിയിപ്പാ൯ അയച്ച കണിക്കാട്ടു നമ്പൂതിരിക്കു തമ്പുരാട്ടിയെ കാണ്മാൻപോലും അനുവാദം കിട്ടിയില്ലെന്നറിഞ്ഞു പിടിച്ചുകൊണ്ടുവരുവാൻ പന്തിരുവീടരേയും കോടഞ്ചിറയെയും അയച്ചു. പടയാളികൾ കോട്ടാരപ്പടിക്കടുത്തപ്പോൾ മേത്തലപ്പടനായ൪, താന്നിക്കൽ കറുപ്പ്, ചേക്കാട്ടുമേനോക്കി, വെണ്മണ്ണൂ൪ ചെല്ലട്ട൯ മുതലായവരും അയ്യായിരത്തിലുളളവരും  കച്ചയും തലയും കെട്ടി വില്ല് , വേല്, വാള്, വടി, കുന്തം, കുടുത്തില തുടങ്ങിയ ആയുധം ധരിച്ച് അടിയുറപ്പിച്ചുനിൽക്കുന്നതു കണ്ടു. വൃത്താന്തം ഉട൯ തലച്ചണ്ണവരെ തിരിയപ്പെടുത്തി . വട്ടോളിക്കണ്ടനെക്കണ്ടിട്ടു രണ്ടുദിവസമായെന്നുകേട്ടാറെ ചുരക്കുന്നിലെ കണ്ണിന്നുടവു പറ്റിയെന്നറിഞ്ഞു പെരിയാട്ടുപണിക്കരും ചെന്നിക്കുളത്തുകമ്മളുംക്കൂടി ചുരക്കുന്നിന്മേൽ  വിൽക്കത്തി ഒന്ന് ,  ചെറുക്കരയും ചുട്ടത്തും  മേനോന്മാർ മലക്കുന്നിന്മേൽ ഒന്ന് ഇങ്ങിനെ മൂന്നു കണ്ണേ൪പ്പെടുത്തി . എണ്ണായിരത്തിലുളളവരും പടയൊരുക്കി .

അഞ്ചുമാസം കഴിഞ്ഞു. പുണ്യനദിയായിരിപ്പോരു പേരാറു ചോരകൊണ്ടും ശവംകൊണ്ടും നിറഞ്ഞു. എണ്ണായിരത്തിൽ രണ്ടായിരവും അയ്യായിരത്തിൽ ഒന്നുകുറെ മുവ്വായിരവും ഒടുങ്ങി. പേരാറ്റുവീതിനാട്ടിലെ ചിലവും മുളവും വില്ലും വേലയും കരിയും കാഴ്ചയും അങ്കം, ചുങ്കം, വഴി, പിഴ മുതലായതും മഹിമയുടയ തലച്ചണ്ണവരുടെ അധീനത്തിലായി. തമ്പുരാന്റെ തിരുവുടലിനേക്കാൾ ഭഗവതീക്ഷേത്രത്തിന്റെ ഉടമയത്രേ വേണ്ടതെന്നു കരുതിയ ശാന്തികൾക്കു ശാന്തിമുഴുത്ത് ഊരായ്മയുമായി. ഭഗവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/27&oldid=165385" എന്ന താളിൽനിന്ന് ശേഖരിച്ചത്