താൾ:Mangalodhayam book 2 1909.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എഴുന്നേൽക്കൂ! തിരുമേനി ഇങ്ങോട്ടെഴുനെളളുന്നില്ലെ? തമ്പുരാനെ തലച്ചണ്ണവ൪ വെട്ടിക്കൊന്നു. തമ്പുരാട്ടിയെ ഓ൪ത്തിട്ടാണ് ഞാ൯ എതൃക്കാതെ വേഗത്തിൽ പോന്നത്. എന്നു തിരുമനസ്സറിയിക്കൂ !. ഉണി-------തമ്പുരാട്ടി ഇവിടെ ഇല്ല. തലച്ചണ്ണവരുടെ നേരെ പകപോക്കുവാനായി പെരുംപടപ്പുതമ്പുരാനെക്കാണ്മാൻ വന്നേരി ചിതൃകൂടത്തിങ്കലെക്കു എഴുന്നെളളിട്ടു രണ്ടുദിവസമായി. മേനോ൯--------അവിടുന്നിതു മു൯കൂട്ടിത്തന്നെ അറിഞ്ഞതെങ്ങനെ? ഉണി------തലച്ചണ്ണവ൪ നാടുവാഴ്ചക്കുവേണ്ടി ഉച്ചക്കണമിരുത്തിയതും അമ്മാമനെ ദൈവാട്ടമെന്നുപറഞ്ഞു ചതിയായി വ്യാപരിപ്പിച്ചതും അമ്മാമ൯ എന്നോടു പറഞ്ഞു. തമ്പുരാട്ടി ശാന്തികളെ വരുത്തിച്ചോദിച്ചപ്പോൾ കണമിരുന്നത് അമ്മാമന്റെ ആവശ്യപ്പടിയാണെന്നത്രേ അവരുടെ ഉത്തരം. അദ്ദേഹത്തെക്കൊന്നതും തലച്ചണ്ണവരായിരിക്കണം. കാരുണ്യമുടയ തമ്പുരാട്ടി മലനാട്ടിലെ പെണ്ണുംപിളളർകളുടെ നീതിയി൯ നിലയ്ക്കു് ഏറക്കുറവു വന്നുഃപോമെന്നോ൪ത്തും, പ്രത്യേകാ എന്റെ അവസ്ഥയോ൪ത്തും ആപത്തകപ്പെടുന്നതു ഭയപ്പെട്ടും നെടുതലനായ്ക്കന്റെ രക്ഷയിൽ രണ്ടു 'പിണാത്തി'കളോടുകൂടി ആരുമറിയാതെ രാത്രിയിൽ എഴുന്നെളളി. മേനോൻ--------വഴിയിൽ പിഴയേറ്റില്ലായിരിക്കാം. ഉണി--------തൃശ്ശവിപേരൂ൪ എത്തിയ വ൪ത്തമാനമുണ്ട്.(തലതാഴ്ത്തിക്കൊണ്ട്) ഞാനിപ്പോൾ ഒരു കളളത്തമ്പുരാട്ടിയായി കഴിച്ചുകൂടുകയത്രേ ചെയ്യുന്നത്. മേനോ൯--------കൂറുടയ കുറുപ്പിന്ന് ഒരു മരുമകളുണ്ടായതിനാൽ പേരാറ്റുവീതിനാടിന്റെ സുകൃതം മുഴുവനും നശിച്ചില്ല. ഇങ്ങനെയൊരു പെൺപിളളയെക്കാണ്മാൻ ഭാഗ്യംവന്നതിൽ ഞാ൯ കൃതാ൪ത്ഥനായി. ഉണി--------ഇതെന്നോടു പറയേണ്ടതല്ല. എന്നുപറഞ്ഞു നെറ്റി അല്പം ചുളിച്ചു ' ഞാനും മലനാട്ടിലെ ലോകരിൽ ഒരാളാണ്. ചെംപറ്റക്കുറുപ്പിന്റെ മരുമകളുമാണ്, എന്നു വീണ്ടും പറഞ്ഞു. മേനോ൯--------അതെനിക്കറിയാം വെറുക്കേണ്ട. സന്തോഷത്താൽ പെട്ടന്നു പുറപ്പെട്ടുപോയി. എന്നെ ഉളളൂ. പോയിക്കിടന്നോളളു. സ്വകാർയ്യം ആ നിലയിൽത്തന്നെ ഇരിക്കട്ടെ. നാളെത്തന്നെ പട തുടങ്ങേണ്ടി വരും. ഉണി------സൂക്ഷിക്കണേ!

മേനോ൯-------പേടിക്കേണ്ട! എന്ന് ഉണിക്കാളിയാടും, വാതിൽ അടച്ചു ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/26&oldid=165377" എന്ന താളിൽനിന്ന് ശേഖരിച്ചത്