താൾ:Mangalodhayam book 2 1909.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ച്ച്'ആമംവെച്ചിടണം എന്നു വിളിച്ചുപറഞ്ഞുകൊണ്ടു തലച്ചണ്ണവരും പിന്നാലെ ചെന്നു. അകത്തുകടന്നു നോക്കിയപ്പോൾ മേനോനെക്കാൺമാനില്ല. മേനോ൯ തലച്ചണ്ണവരുടെ വിളിയും വട്ടവും കണ്ടപ്പോൾ വടക്കേ മതിൽചാടിയൊളിച്ചോടിക്കഴിഞ്ഞിരിക്കുന്നു. ഭയങ്കരമായ ഈ വ൪ത്തമാനം കേട്ടുകേൾപ്പിച്ചു കോയിലകമുറ്റത്തും പാതയിലും പറമ്പിലും നാട്ടാ൪ നിറഞ്ഞു. പനുനീരുവിടരും വെന്നിപ്പടനായരും കോടഞ്ചിറക്കമ്മളും ഐതലനായ്ക്കനും പരിഷകളും പലവിധം തിരഞ്ഞിട്ടും മേനോനെ കണ്ടില്ല.

       അസ്തമിച്ചു. പത്തുനാഴിക രാചെന്നിട്ടും മലവട്ടത്തുള്ള കോയിലകത്തെ തിരക്കും ലഹളയും അവസാനിച്ചിട്ടില്ല. മറ്റുള്ള നാട്ടിലെല്ലാം ആൾപെരുമാറ്റം മിക്കതും ഒതുങ്ങി. മലനാട്ടുകരെ മൂത്തതമ്പുരാട്ടിയായ കൊച്ചുതമ്പുരാട്ടി എഴുന്നള്ളിയിരിക്കുന്ന ആറ്റി൯കര കൊട്ടാരത്തിന്റെ മതിൽകെട്ടിന്നുള്ളിൽ ചെറുപ്പക്കാരനായ ഒരാൾ പഞ്ചപുച്ഛമടക്കിക്കൊണ്ടു മേൽപ്പോട്ടുനോക്കി നിൽക്കുന്നുണ്ട്.മാളികയിലെ കിളിവാതിലിനടുത്തു നിന്നുകൊണ്ട് ഒരു ദാസി "തിരുമേനിക്കു രണ്ടുദിവസമായി സുഖമില്ല. തമ്പുരാ൯ തിരുമനസ്സിലേക്കു വിശേഷം വല്ലതുമുണ്ടോ? എന്താണിപ്പോൾ ഇവിടെ വന്നത് ?എന്നു ചോദിപ്പാ൯ അരുളിചെയ്തു" എന്നു പറഞ്ഞു. അപ്പോൾ ആ ചെറുപ്പക്കാര൯ വ്യസനത്തോടുക്കൂടി "രക്ഷയ്ക്കു വന്നവനെ ശിക്ഷിക്കരുത്! മുഖം കാണിപ്പാൻ തിരുമനസ്സുവെക്കഞ്ഞാൽ ആപത്തകപ്പെടും. തമ്പുരാ൯ തിപ്പെട്ടു. മലനാടു കെട്ടു, മഹിമയേറിയ മലനാട്ടുകരസ്വരൂപത്തിലെ ചോറുതിന്നുപോരുന്ന മനക്കോട്ട് ഉണ്ണിക്കുമാരനാണ് ഇതു തിരുമനസ്സറിവിക്കുന്നത്" ഇങ്ങനെ പുലമ്പുന്നതുകേട്ടു ദാസി വിവരം തമ്പുരാട്ടിയെ ഗ്രഹിപ്പിച്ചു .
      മനക്കോട്ടുമേനോനാണെന്നറിഞ്ഞപ്പോൾ തമ്പുരാട്ടിയുടെ വിധം ഒന്നു പക൪ന്നു, ഉടനെ നാലുക്കെട്ടിന്റെ കിഴക്കേവാതിൽ തുറന്നു. മേനോ൯ അനുവാദപ്രകാരം ഇറയത്തുകയറിനോക്കിയപ്പോൾ തമ്പുരാട്ടിക്കു പകരം മറ്റൊരു സ്ത്രീയെയാണ് കണ്ടത് . സ്ഥാനമഹിമയൊഴികെ മറ്റുളള ഗുണങ്ങൾകൊണ്ടും പ്രായംകൊണ്ടം രാജ്ഞിയോടു കിടപിടിച്ചിരുന്ന ആ സ്ത്രീ മനക്കോട്ടുമേനോനാനെക്കണ്ടപ്പോൾ "എന്നെ രക്ഷിക്കണം" എന്നുപറഞ്ഞു കാൽക്കൽവീണു കരഞ്ഞുതുടങ്ങി. 

മേനോ൯ – ഉണിക്കാളിയുടെ സ്ഥിതി എനിക്കറിയാം. എന്റെ ജീവനെക്കളഞ്ഞും ഉണിക്കാളിയെ ഞാ൯ രക്ഷിക്കും ഭഗവതിയാണ് സത്യം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/25&oldid=165366" എന്ന താളിൽനിന്ന് ശേഖരിച്ചത്