താൾ:Mangalodhayam book 2 1909.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


റ്റിൻകരയിൽവെച്ചു ചെമ്പാറക്കുറുപ്പിനോടു പടയോറു മരിച്ചുവെന്നും, കുറുപ്പിനെ തിരിഞ്ഞുനോക്കിയതിൽ കള്ളടിക്കാടിന്റെ പടിഞ്ഞാറെ ചെരുവിലുള്ള പൊട്ടക്കിണറ്റിൻ വക്കത്ത് വാളും പരിചയും മാത്രം കാണ്മാനുണ്ടെന്നും ഉള്ള സംസാരം നാടെല്ലാം പരന്നു.'കള്ളടിക്കാട്ടിലെക്കൊലമാടൻ'എന്നു പിന്നെ പ്രസിദ്ധനായ ഭൂതം പിടിച്ചുവെന്നാണ് മിക്ക ആളുകളും വിശ്വസിച്ചത്.തമ്പുരാനും പരിവാരങ്ങളും മലവട്ടത്തുതന്നെ പത്തു ദിവസം താമസിപ്പാൻ തീർച്ചയാക്കിയിരിക്കുന്നു.കുറുപ്പും പണിക്കരുമായി പടയേലപാനുള്ള കാരണം കല്പിച്ചന്വേഷണം നടത്തിയതിൽ മനക്കോട്ട് മേനോൻക്കുറുപ്പിന്റെ മരുമകളുമായി വിശ്വാസം വേണമെന്ന സംഗതിയിൽ മേനോനും കുറുപ്പും പിണക്കമായെന്നും മേനോന്റെ കല്പനപ്പടിക്കു കുറുപ്പിനെക്കൊൽവാൻ പണിക്കർ ഒരുങ്ങീട്ടുണ്ടെന്നു കേട്ടു പ​ണിക്കരെജ്ജയിക്കുന്നതിന്നുവേണ്ടി ഭഗവതീക്ഷേത്രത്തിലെ ശാന്തിക്കളെക്കൊണ്ടു കുറുപ്പ് ഉച്ചക്ക​ണം കഴിപ്പിച്ചിട്ടുണ്ടെന്നും തലച്ചണ്ണവരുടെ ആൾക്കാരു,പ​ണിക്കർ കുറുപ്പിനെക്കൊല്ലുമെന്നു തലച്ചണ്ണവർ കുറുപ്പിനെ തെറ്റുദ്ധരിപ്പിച്ചതാണെന്നു മേനോന്റെ ആൾക്കാരു പറയുന്നു.സൂക്ഷ്മം തലച്ചണ്ണവർക്കും കിട്ടുണ്ണിപിഷാരടിക്കും മാത്രം അറിയാം.ഏതായാലും എ​ണ്ണായിരംക്കൂറ്റുക്കാരും അയ്യായിരക്കൂറ്റുക്കാരും തമ്മിൽ കീരിയും പാമ്പുമായിത്തീർന്നു.മലനാട്ടിൽ കലക്കവും കലമ്പലും പടയും പിണക്കവും വല്ലാതെ വർദ്ധിച്ചിരിക്കുന്നു.അസ്വസ്ഥനായിത്തീർന്ന തമ്പുരാൻ തമ്മിൽ സന്ധിപ്പിക്കണമെന്നു കൽപ്പിച്ചു തീർച്ചയാക്കി തലച്ച​ണ്ണവരെയും മേനോനെയും കോയിലകത്തു വരുത്തി.വിചാരിച്ചതുപോലെ തരംവന്നുവെന്നു കരുതി തലച്ചണ്ണവർക്കുണ്ടായ സന്തോഷത്തിന് അതിരില്ല.

ഉച്ചതിരഞ്ഞു.പുനർജ്ജനിക്കുന്നീന്മേൽനിന്ന് അതിഭയനങ്കരമായി ഓരി വെട്ടു കേൾപ്പാനുണ്ട്.പട നായകന്മാർ രണ്ടാളും രാജസന്നിധിയിലേയ്ക്കു പേയിട്ട് അരനാഴികപോലും കഴിഞ്ഞിട്ടില്ല.തലച്ചണ്ണവരുടെ ചൊൽപടിക്കു എത്തേണ്ടവരായ പന്തിരുവീടർ കോയിലകപ്പടിക്കൽ എത്താറായിട്ടേ ഉള്ളൂ.മലനാടിന്റെ ഭാഗ്യം ഒരു കഠിനപ്രവൃത്തിയാൽ അപ്പോഴേക്കുതന്നെ അസ്തമിച്ചു പോയി.തലച്ചണ്ണവർ 'അയ്യോ!ചതിച്ചു'എന്നൊക്കെ നിലവിളിച്ചുകൊണ്ടു പുറത്തുച്ചാടി കോയിലകപടിക്കലെത്തി.പരിഭ്രമിച്ചു കൊണ്ട് 'മഹാപാപി മേനോൻ പൊന്നുതമ്പരാനേയും അപായപ്പെയുത്തി'.ഇത്രത്തോളം പറഞ്ഞപ്പോൾതന്നെ തവണക്കാരും വെന്നിപ്പട മുതലായവരും ഒന്നായി കോയിലകത്തിനുള്ളിലേക്കോടി.'പിടി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/24&oldid=165360" എന്ന താളിൽനിന്ന് ശേഖരിച്ചത്