താൾ:Mangalodhayam book 2 1909.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രകാശത്തോടുകൂടി വഴിയാത്രക്കാർ പേരാറ്റുവീതിനാടിന്റെ അതിർത്തിതലയാകുന്ന പാറളിക്കാടു കടന്നു. വഴിക്കടുത്തുള്ള പാറമേൽ സ്തീകൾ മൂന്നാളും ഇരുന്നു കുറച്ചു വിശ്രമിച്ചതിന്റെശേഷം ചെറുപ്പക്കാരത്തി 'അമ്മാവന്റെ കല്പനയില്ലാതെ അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ ആശ്രയിപ്പാൻ ഞാൻ പുറപ്പെടുന്നതു കുറെ അവിവേകമായി. ഉണിക്കാളിയുടെ പരിഭ്രമവും സ്നേഹവും വ്യസനവും കണ്ടപ്പോൾ അതത്ര വിചാരിച്ചില്ല.' എന്നു മറ്റുള്ളവരെ നോക്കിപ്പറഞ്ഞു. നെടുതലനായ്ക്കൻ – കൊച്ചുതിരുമേനി ! മഹാമഹിമയുടയ മലനാട്ടുടയവരാകുന്ന വലിയതമ്പുരാൻ തിരുമേനിയുടെ ചോറുതിന്നു ചേകിച്ച് അവിടുത്തോടെതൃക്കുന്നവന്റെനേരെ പകപ്പോക്കുവാനും മലനാട്ടിലെ പെണ്ണും പിള്ളകളെ രക്ഷിയ്ക്കുവാനുമായിട്ടല്ലേ എഴുന്നെള്ളുന്നത് ? പിന്നെ പെരുമ്പടപ്പുസ്വരൂത്തോടത്രേ ആവശ്യപ്പെടുന്നതും .

                                                                ഈ വാക്കുകൾ കേട്ടപ്പോൾ ആപത്തണയുന്നിടം വിട്ടുപോന്നതുകൊണ്ട് അൽപം ആശ്വസിച്ചുകൊ​ണ്ടിരുന്നിരുന്ന മറ്റു സ്ത്രീകൾ പെട്ടെന്നുണർന്നു.മൂത്തവൾ തമ്പുരാട്ടിയെ നോക്കി 'ഓമനത്തമ്പുരാട്ടി!ഇവിടുത്തെ ഈ നിലയിൽ കാണേണ്ടി വന്നുവല്ലോ'എന്നുപറഞ്ഞു കരഞ്ഞു തുടങ്ങി.'ഇതിന്നു സംഗതി വരുത്തിയ ആ മഹാപാപിയും കുലവും നശിക്കട്ടെ!'എന്നിടനെഞ്ഞുമുട്ടിപ്പറഞ്ഞുകൊണ്ടു പാറമേൽ ഇരിക്കുന്ന മലനാട്ടുതമ്പുരാട്ടിയെ എടുത്തു മടിയിൽ വെച്ചു മറ്റവളും തേങ്ങിത്തുടങ്ങി.തമ്പുരാട്ടി.'നിങ്ങൾ വ്യസനിക്കരുത്'!ഞാനൊരു സൂര്യക്ഷത്രിയസ്തീയാണെങ്കിൽ ഇതിന്റെ പക വീട്ടും.'എന്നരുളിചെയ്ത അവരെ ഒരുവിധം ആശ്വസിപ്പിച്ചതിന്നുശേഷം നായ്ക്കനോടായി 'നെടുതലെ!ഞങ്ങളെ രക്ഷിച്ചതിനുതക്ക സുകൃതം ഞാൻ അനുഭവിക്കാതിരിക്കില്ല'എന്നു തൃക്കണ്ണിൽനിന്നു കണ്ണീർ വാർത്തുകൊണ്ടു കരുണയേടെ അരുളിചെയ്തു.നായ്ക്കൻ 'മലനാട്ടുടമയായ തിരുമേനി!ഇവിടുന്നു മാറ്റാന്റെ നേരെയുള്ള പകപോക്കി സുഖമായിരിക്കുന്നതിനെക്കാൾ വലുതായൊരു ഭാഗ്യം അടിയനുണ്ടാകുമെന്നു തിരുമനസ്സിൽ കരുതുന്നതു സങ്കടമാണ്."എന്നുണർത്തിച്ചു മൂന്ന് വട്ടം താണു തൊഴുതു."ഇവിടെ അധികം താമസിക്കുകയല്ല നല്ലത്."എന്നുപറഞ്ഞു നാലാളും നേരെ തെക്കോട്ടു നടക്കുകയും ചെയ്തു.

ദിവസം രണ്ടു കഴിഞ്ഞു.മലവട്ടത്തു ലോകർ മിക്കതും അതാതു നാട്ടിലെത്തി.പങ്ങാരപ്പിള്ളിപ്പണിക്കരും ആൾക്കാരും കൊണ്ടൊഴിയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/23&oldid=165359" എന്ന താളിൽനിന്ന് ശേഖരിച്ചത്