താൾ:Mangalodhayam book 2 1909.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്മൾ,കേളത്തച്ചൻ,മാണിയൂർ നമ്പ്യാർ മുതലായ അസംഖ്യാ ഇടവാഴ്ചകളും ദിവട്ടി.ചങ്ങലവട്ട,കുത്തുവിളക്ക് ,അകമ്പടി എന്നങ്ങിനെയുള്ള ആചാരത്തോടുകൂടി അതാതു സ്ഥാനങ്ങളിൽ നിരന്നു നിറഞ്ഞിരിക്കുന്നു.ആകപ്പാടെ ലോകരുടെ തിക്കും തിരക്കും തണ്ടും തരവും നിലയും നീക്കവും ഇന്നവിധമെന്നില്ല.പത്തുനാഴിക രാച്ചെന്നു.ആളുകളെല്ലാം അമ്പലവട്ടത്തു കൂടി.ഒരാൾമാത്രം കൂരാക്കൂരിരുട്ടത്തു രാമഞ്ചിറയുടെ പടിഞ്ഞാറെവക്കിൽകൂടെ തെക്കോട്ടു കയറിയിട്ട്

                                         "കളമൊഴിവരമന്ത്രഃമാതിനൽകൺ-
                                          കണകൾതൊടുത്തൊരുചില്ലിവില്ലലയ്ക്കും
                                           അളികഴലികളൊത്തുചൂതബാണ-
                                          ക്കളരിയിലും ചിലചോടു ഞാൻ പഠിച്ചു."
എന്ന ശ്ലോകം മൂന്നാലുരു കൃതാർത്ഥനായി ചൊല്ലിക്കൊണ്ടു പതുക്കെ നടക്കുന്നുണ്ട്.തലച്ചണ്ണവരെ അറിയാത്തവർക്ക് ഇതു വല്ല വനഭ്രതത്തിന്റേയും നിഴലാട്ടമാണെന്നു തോന്നാനാണ് എളുപ്പും.ഏതായാലും ഈ ധീരൻ രാക്ഷസപ്പാറയുടെ തെക്കുപടിഞ്ഞാറെക്കോണിലായപ്പോൾ പാറയുടെ ഇടുക്കിൽനിന്ന്  ഒരാൾ അടുത്തുവന്നു നിന്നു.

തലച്ചണ്ണവർ-വട്ടോളിയല്ലേ? വട്ടോളിക്കണ്ടൻ-ഉടയവരുടെ കല്പനപ്രകാരം കുറുപ്പിന്റെ തല കാട്ടുകുളത്തിലെ കല്ലിൻചോട്ടിലും ഉടൽ പേരാറ്റിലുമായി. തല-പണിക്കരെ ചെമ്പാറ തീർത്തില്ലെ? വട്ടോളി-പങ്ങാരപിള്ളിയെ മാത്രമല്ല;പയറ്റിപോന്നപത്തൂകുറെ മുന്നറു പുള്ളികളെയും കൊണ്ടാഴിയാറ്റിലെ മുതലക്കുണ്ടലാക്കി.ഉടയവരുടെ കൃപ കൊണ്ടു കള്ളടിക്കാട്ടിലെഭൂതമായിരുന്നില്ലെങ്കിൽ കണ്ടനും രണ്ടു തുണ്ടമായേനെ! തല-'ഇനി നെടുതലനായ്ക്കൻ;അതു നാളെ'എന്നു മന്ത്രിച്ചു കൊണ്ടു 'ചുരക്കുന്നിലെ കണ്ണിന്നു കുറവു വരരുത്,നേരെ പോണം'എന്നു കല്പിച്ചു മതിലകത്തേക്കു നടന്നുതുടങ്ങി.'ഭൂതം പോലെ;അല്ല ഭൂതം തന്നെ കാക്കും'എന്നറിയിച്ചു താണുതൊഴുതു വട്ടോളിക്കണ്ടൻ പടിഞ്ഞാട്ടും ഇറങ്ങി.

'അമ്മാമനെക്കൊന്ന കുള്ളടിക്കാട്ടു ഭൂതത്തിന്റെ സൂക്ഷമസ്ഥിതിയറിഞ്ഞാൽ മരുമകൾ നൈത്യരാകുന്ന കാര്യം തീർച്ചതന്നെ.പങ്ങാരപ്പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/20&oldid=165356" എന്ന താളിൽനിന്ന് ശേഖരിച്ചത്