താൾ:Mangalodhayam book 1 1908.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗണ്ഡ്യകവധം കഥകളിയുടെ വ്യാഖ്യാനം

കൊണ്ടു ആദ്യവിശേഷണത്തെ സൂര്യനിലും അന്വയിപ്പിക്കണം. വിഷ്ണുപദത്തിനു,വിഷ്ണുചരണം എന്നതുകൂടാതെ,ആകാശം എന്നൊരര്ത്തമുള്ളതും പ്രകൃതത്തില് അനുസന്തേയമാകുന്നു. വിഷ്ണുപദവജനം സൂര്യനുമുള്ളതാനാല് തത്വാചകപദത്തേകോണ്ടു ആദ്യവിശേഷണത്തെ സൂര്യനിലും അന്വയിപ്പിക്കണം. വിഷ്ണുപദത്തിനു,വിഷ്ണുചരണം എന്നതുകൂടാതെ,ആകാശം എന്നൊരര്ത്തമുള്ളതും പ്രകൃതത്തില് അനുസന്തേയമാകുന്നു. വിഷ്ണുപദവജനം സൂര്യനുമുള്ളതാനാല് തത്വാചകപദത്തേയും സൂര്യനോടു സബന്ധിപ്പിക്കണം.ചക്രത്തിനു സൂര്യനോടുള്ള സാമ്യംശ്ലിഷ്ടങ്ങളായ, `പദ്മാകര’ `വിഷ്ണുപദ’ങ്ങളില് നിന്നാണു ഗമ്യമാകുന്നത്.ശ്ലോഷോത്ഥാപിതമായ ഉപമാലങ്കാരമാണ് ഈ പദ്യത്തിന്റെ ഹൃദ്യതക്കു ഹേതുവായിരിക്കുന്നത്. ഇത്രത്തോളമൊന്നും വ്യാഖ്യാതാവു ചൂന്നുനോക്കി ബുദ്ധിമുട്ടിയിട്ടില്ല. ക്ലേശസഹനത്തില് വെറുപ്പും മടുപ്പും ഉണ്ടാക്കുന്നത് സാധാരണമാണല്ലൊ. വ്യാഖ്യനമെഴുതുന്നതു മൂലാര്ത്ഥം വെളിപ്പെടുത്തി പാമരന്മാരായ വായനക്കാരെ അറിവുള്ളവരാക്കിത്തീര്ക്കുന്നതിനാണെങ്കില് തമ്പുരാന് അവറുകള് ഇനിമേലില് ഈ വേലക്കു പുറപ്പെടാതിരുന്നാല് കൊള്ളാമെന്നു അദ്ദേഹത്തെ അറിയിച്ചുകൊള്ളുന്നു.പേരുനേടുന്നതിനാണെങ്കില്,ആ പേരു നിലനില്ക്കുന്നതിനു തക്കതായുള്ള രംഗം ഈ ലോകമല്ലെന്നു പറയേണ്ടിയിരിക്കുന്നു.മറ്റുള്ളവരെല്ലാം അത്രത്തോളം മണ്ടന്മാരാണെന്നു വന്നാലേ അതിനു മോഹിക്കേണ്ടതുള്ളൂ.പാഠ്യപുസ്തകത്തിന്നു വ്യാഖ്യാനമെഴുതിയാല്,പണംകിട്ടുമെന്ന പ്രലോഭനമാണ് ഇതിലേക്കു വ്യാഖ്യാതാവിനെ പ്രേരിപ്പിച്ചതെങ്കില് ആ പ്രലോഭനത്തോടു ആര്ക്കാണ് അസൂയ ജനിക്കാതിരിക്കുക! അവസാനമായി തമ്പുരാനോടു പറയേണ്ടതായുള്ള താഴെ എഴുതുന്ന പദ്യത്തിന്റെ അര്ത്ഥം എങ്ങിനെയെങ്കിലും മനസ്സിലാക്കിയാല് കൊള്ളാമെന്നാണ്.

            `സുഖവിവചസിപാഠാനന്യഥാകൃത്യമോഹാ-
            ദ്രസഗതിമപഹായപ്രൌഢമര്ത്ഥംവിഹായ
            വിബുധവരസമാജേവ്യാക്രിയാകാമുകനാം 
            ഗുരുകുലവിമുഖാനാംധൃഷ്ടതായൈനമോസ്തു.’
                                                

തക്രകൗണ്ധിന്യന്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/347&oldid=165281" എന്ന താളിൽനിന്ന് ശേഖരിച്ചത്