താൾ:Mangalodhayam book 1 1908.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം രുകുലവിമുഖനാം ധൃഷ്ടതായൈനമോസ്തു’ എന്നു പൂര്ണ്ണസരസ്വതിപറഞ്ഞതുപോലെ ഒരു ദൂരനമസ്കാരം ചെയ്യുകതന്നെ വേണ്ടിയിരിക്കുന്നു. ഉത്ഥാനം ചെയ്യുന്നത് എന്നര്ത്ഥമല്ലാതെ, ഉത്ഥാനം ചെയ്യപ്പെടുക എന്നുപറയണമെങ്കില് ഉത്ഥാനക്രിയസകര്മകക്രിയയായിരിക്കണമെന്നു `ഗ്രാമപള്ളിക്കൂടം പിള്ളാര്ക്കു’പോലും അറിവുള്ളതാണല്ലൊ.`വിശ്വപ്ലോഷകര’ത്തിനു ലോകത്തെ ദഹിപ്പിക്കുന്നതെന്നാണു ശരിയായ പദാര്ത്ഥം പറയേണ്ടത്. `ലോകഭയങ്കരം’എന്ന തമ്പുരാന്റെ അര്ത്ഥം`അര്ത്ഥാര്ത്ഥ’മേ ആകയുള്ളൂ.`പ്രമഥപരിവൃഢ’ത്തെ `പ്രമഥങ്ങളാക്കുന്ന പരിവൃഢന്മാര്’ എന്നു വിവരിച്ചതല്ലേ ബഹുരസം? `സദ്യഃക്അപ്ത’എന്നതിന്നു `ഉടനെ നിശ്ചയം’എന്നു അര്ത്ഥം ക്നുപ്തപ്പെടുത്തിയ വ്യാഖ്യാതാവിന്റെ ആ ക്നുപ്തത കുറേകടന്നു പോയി എന്നു പറയാതിരിപ്പാന് തരമില്ല. മലയാളത്തിലുള്ള `ക്ലിപ്ത’മല്ല,സംസ്കൃതത്തിലെ ക്നുപതമെന്നു വ്യാഖ്യാതാവു മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു.സംസ്കൃത ക്നുപ്തത്തിന്നു `കല്പ്പിക്കപ്പെട്ടതു’ എന്നാണര്ത്ഥം.മലയാളത്തിലെ `ക്ലിപ്തം’തമ്പുരാനെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ടെന്നൂഹിക്കേണ്ടിയിരിക്കുന്നു. `സ്മേരൈരംബജകോരകൈരനുദിനംപദ് മാകരേണാദരോല് സാമോദം വിഹിതാര്ഹണോനബജതാവിഷ്ണോഃപദംശാശ്വതം സൂരേയ്യണേവസുദര്ശമനനസഹസാസംഹൃത്യകൃത്യാനലം വൈകുണ്ഠസ്യപദോപകണ്ഠസരണൌചക്രേണചക്രേപദം’.

ശ്ലേഷഭൂഷിതമായ ഈ പദ്യത്തിലെ ഹൃദ്യമായ സ്വാരസ്യം വ്യാഖ്യാതാവിന്റെ ഹൃദയത്തിനെ സ്പര്ശിക്കുകപോലും ചെയ്തിട്ടില്ല. സുദര്ശനചക്രത്തിനു സൂര്യനോടു സാദൃശ്യം ഏതേതു സംഗതികളിലാണെന്നു ആലോചിച്ചു നോക്കത്തക്ക ക്ഷമയും വാസനയുമുള്ളവര് ആ ജോലി നിരവഹിച്ചുകൊള്ളട്ടെ എന്നായിരിക്കാം അദ്ദേഹത്തിന്റെ ഭാവം.`പദ്മാകര’ത്തിനു `ലക്ഷ്മിയുടെ കരം’എന്നുള്ള ഒരു അര്ത്ഥം മാത്രം എടുത്താല് പോര. പദ്മാകരം=താമരപ്പൊയ്ക എന്നുകൂടി അര്ത്ഥം പറയണം. പദ്മാകരത്തിന്റെ അംബുജകോരകങ്ങളെക്കൊണ്ടുള്ള അര്ഹണം സുദര്ശനത്തിനെപ്പോലെ സൂര്യനുമുണ്ടല്ലൊ. അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/346&oldid=165280" എന്ന താളിൽനിന്ന് ശേഖരിച്ചത്