താൾ:Mangalodhayam book 1 1908.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗണ്ഡ്യകവധം കഥകളിയുടെ വ്യാഖ്യാനം

        `കുരൂശഭൂമിവാസവോ വരൂഥിനീസമുത്ഥിതൈ-
        രനന്തമാശൂകല്പയന്നനന്തരം രജോഭരൈഃ.'

എന്ന പദ്യാർദ്ധത്തിലെ `ആറാന്തരം' എന്നതിനു `അതിനുശേഷം'എന്നാണ് വ്യാഖ്യാതാവു അർത്ഥം ധരിച്ചുവെച്ചിരിക്കുന്നത്.`അനന്തരം, വരൂഥിനീസമുത്ഥിതങ്ങളായ രാജോഭരങ്ങളെക്കൊണ്ടു അനന്തത്തെ കല്പയന്നായിട്ട്'എന്നിങ്ങനെ അർത്ഥമില്ലാതെ അതിനൊരന്വയവും കാണിച്ചിട്ടുണ്ട് . `അനന്തത്തെ അനന്തരമാക്കി(അന്തരം =അവകാശം, ഇട ഇല്ലാത്തതു=നിബിഡം)കല്പയന്നായിട്ടു' എന്നിങ്ങനെ `അനന്തര'ത്തെ`അനന്ത'ത്തിന്റെ വിധേയവിശേഷമായിട്ടാണ് അന്വയിപ്പിക്കേണ്ടതെന്നും, അങ്ങിനെയല്ലാതെ അന്വയം അനന്വയമാണെന്നും തമ്പുരാൻ മനസ്സിലാക്കേണ്ടിയിരിക്കുന്നു.`രക്തൗഘ'ത്തിനു ചോരക്കൂട്ടം എന്ന വിവരണത്തേക്കാൾ ഭംഗിയായിട്ടുള്ളതു രക്തപ്രവാഹം എന്ന വിവരണമാണ്.

      `വാമാങ്കഭാഗചലരാജസുതാകടാക്ഷ-
       ദാമാഞ്ചിതഃപരിപിശാഗജടാകലാപഃ
       ഭസ്മാംഗരാഗപരികർമ്മിതനിർമ്മലാംഗഃ
       പ്രാദുർബ്ബഭ്രവഭഗവാനഥചന്ദ്രചൂഡഃ'

ഇതിലെ ചന്ദ്രചൂഡന്റെ പൂർവ്വകലാവിശേഷണങ്ങളായ `വാമാങ്കഭാഗചലരാജസുതാകടാക്ഷദാമാഞ്ചിതാ'ദികളെ തല്കാലവിശേഷണങ്ങളാക്കിയിരിക്കുന്നതു പിന്നേയും സമാധേയമാണ്. എന്നാൽ`വാമാങ്കഭാഗ ദാമാഞ്ചിതഃ' എന്ന ദീർഗ്ഘമായ സമസ്തപദത്തെ, വാമാങ്കഭാഗ എന്നു അകാണ്ഡത്തിൽ ഛേദിച്ചുകാണുന്നത് അത്ഭുതാറ്വഹമായിരിക്കുന്നു തമ്പുരാനോടു ചോദിച്ചിട്ടാവശ്യമില്ല . അകാരം എവിടെനിന്നു കിട്ടി എന്ന് ആരറിഞ്ഞു? വാമാങ്കഭാഗ-അചലരാജസുതാ- എന്നിങ്ങനെ വിഗ്രഹിക്കണമെന്ന വ്യാഖ്യാതാവിനു നിശ്ചയമില്ലാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ല.

`പ്രോത്തിഷ്ഠമാനഃ' എന്ന പദത്തിനു `അതിശയേന ഉത്ഥാനം ചെയ്യപ്പെടുന്ന' എന്ന അർത്ഥം കാണിച്ചതു കാണുമ്പോൾ,`ഗു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/345&oldid=165279" എന്ന താളിൽനിന്ന് ശേഖരിച്ചത്