താൾ:Mangalodhayam book 1 1908.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ങ്ങളുടെ അഞ്ചിതമായ രവംകൊണ്ടു മുഖരം എന്നുവേണം വ്യാഖ്യാനിക്കുവാന്. ഏകവചനവിശ്യേഷ്യത്തിനു ബഹുവചനവിശേഷണം കൊടുക്കുന്ന സമ്പ്രദായം തമ്പുരാന് ഒന്നാമതായി കണ്ടുപിടിക്കപെട്ടിട്ടുള്ള ഒന്നാണ്. ഘനമദമധുകര ത്തിനു ഘനമായും മദമായും ഇരിക്കുന്ന മധുകരം എന്ന് വ്യാഖ്യാനം ചെയ്ത വ്യാഖ്യാതാവിന്റെ ഘനമായിരിക്കല് കേമം തന്നെ. ഘനമായ മദത്തോടുകൂടിയ മധുകരം എന്നിങ്ങനെയാണ് വിഗ്രഹിക്കേണ്ടത്. വാത്യാസംഘട്ടം എന്നാല് കൊടുങ്കാറ്റടി എന്നാണര്ത്ഥം. കൊടുങ്കാറ്റിനാല് അടിക്കപ്പെട്ടത് എന്ന് തമ്പുരാന് അര്ത്ഥം അദ്ദേഹത്തിനു മാത്രമേ യോജിക്കുകയുള്ളൂ.

ഇന്ദ്രമണിമേചകാവയവം എന്നതിനു ഇന്ദ്രനീലക്കല്ലുകൊണ്ടുതടിച്ച അവയവത്തോടുകൂടിയവന് എന്നര്ത്ഥം ശരിയാകണമെന്നുണ്ടെങ്കില് മനുഷ്യര് മരംകൊണ്ടും കല്ലുകള്കൊണ്ടും കൊത്തിയുണ്ടാക്കപ്പെടുന്ന കൃത്രിമപ്പാവകള് ആയിരിക്കണം. മേചകം എന്നതിനു തടിച്ച എന്നുള്ള അര്ത്ഥവിവരണം ഏതായാലും ഒരു തടിച്ച തലച്ചോറില് നിന്നു പുറപ്പെടുന്നതായിരിക്കുവാനെ തരമുള്ളൂ. ഇന്ദ്രമണി ഇന്ദ്രനീലക്കല്ലുപോലെ മേചക കറുത്ത മായ അവയമുള്ള എന്നാണതിന്റെ ശരിയായ അര്ത്ഥം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. ദുര്വ്വിഷഹായുധത്തിനു വിഷശരം എന്നര്ത്ഥം കൊടുത്തതു ഭാഷാപണ്ഡിതന്മാര്ക്കു വിഷാപോലെ ദുര്വ്വിഷഹ സഹിപ്പാന് കഴിയാത്തതുമായിട്ടാണ് ഇരിക്കുന്നത്. ചന്നഗചമൂകക്ഷ ത്തെ പന്നഗചമുക്കളുടെ കക്ഷം എന്നിങ്ങനെ വിഗ്രഹിച്ചര്ത്ഥം പറഞ്ഞിട്ടു അതിന്റെ അര്ത്ഥത്തെയും അലങ്കാരത്തെയും ഒന്നിച്ചുകൊന്നുകളഞ്ഞിരിക്കുന്നു. പന്നഗചമുവാകുന്ന കക്ഷം സര്പ്പസൈന്യമാകുന്ന ശൂഷ്കവനം എന്നുവേണം വിഗ്രഹിക്കുവാന് എന്നു മനസ്സിലാക്കാത്ത തമ്പുരാന്റെ പാണ്ഡിത്യത്തെ പുകഴ്ത്തേണ്ടുന്നതെങ്ങിനെയെന്നു രൂപമില്ല. കോപിക്കുക എന്ന ക്രിയ അകര്മ്മകമാണെന്നു മനസ്സിലാക്കാത്ത തമ്പുരാന് ക്രുദ്ധ ശബ്ദത്തിനു കോപിക്കപ്പെട്ട എന്നര്ത്ഥം വിവരിച്ചതില് അദ്ദേഹത്തോടു ആര്ക്കും കോപിക്കേണ്ടുന്ന ആവശ്യമില്ല .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/344&oldid=165278" എന്ന താളിൽനിന്ന് ശേഖരിച്ചത്