താൾ:Mangalodhayam book 1 1908.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗണ്ഡ്യകവധം കഥകളിയുടെ വ്യാഖ്യാനം

ച്ചുവലിച്ചു വശപ്പെടുത്തുവാനായി പരിശ്രമിക്കുന്ന ചില കേരളീയ കവി കഞ്ജരന്മാര്ക്ക് അലുങ്കാരനിര്മ്മാണ വിശയത്തില് തമ്പുരാന് വെട്ടിത്തുറന്നിട്ടുള്ള ഈ നവീനമാര്ഗ്ഗം തീര്ച്ചയായും ആശ്വാസജനകമായിത്തീരുമെന്നുവെച്ചാശ്വസിക്കാം. തമ്പുരാന് അവര്കള് തന്റെ വിലയേറിയ ഈ വ്യാഖ്യാനത്തെ അനുസ്മരിക്കാനുള്ളപ്പോഴൊക്കെയും സ്മരണാലങ്കാരത്തിന്റെ ചമല്കാരം അനുഭവിച്ചറിയുന്നുണ്ടായിരിക്കാമെന്നല്ലാതെ ഇത്തരം ക്ഷുദ്രപ്രലാപങ്ങളെപ്പറ്റി എന്തു പറയാനാണ്. സ്മരണാലങ്കാരത്തിന്റെ ജീവ്ന് മുഴുവന് സാദൃശ്യത്തിലാണ് കിടക്കുന്നതെന്നു തമ്പുരാന് ധരിച്ചിട്ടില്ലെങ്കില് അതില് ആരും അസൂയപ്പെടേണ്ടതില്ല. നീതിഭാവനം എന്നതിനു നീതിവിഷയമെന്നു അര്ത്ഥം വ്യാഖ്യാനിച്ചതു നീതിയായില്ലെന്നു വിഭാവനം ചെയ്യുന്നവരുടെ സന്തോഷം തമ്പുരാന് ആവശ്യമില്ല. വിഭാവനം എന്നതിനു വിഷയം എന്ന അര്ത്ഥം ഈ വ്യാഖ്യാതാവിന്റെ നവീനനിഘണ്ഡുവില് മാത്രമേയുള്ളൂ. വിഭാവനത്തിനു വിചിന്തനം എന്നാണ് ശരിയായിട്ടുള്ള അര്ത്ഥം. പ്രഹൃഷ്ടായഃ എന്നതിലെ പ്രഹൃഷ്ട എന്നതിനു സന്തോഷിപ്പിക്കപ്പെട്ടതു എന്നര്ത്ഥം പറഞ്ഞതു വിദ്വാന്മാരെയൊട്ടും സന്തോഷിപ്പിക്കുന്നതല്ല. പ്രഹൃഷ്ടത്തിനു സന്തോഷിച്ചത് എന്നേ അര്ത്ഥമുള്ളൂ. വിലോകെ എന്ന ക്രിയയുടെ ലകാരം ലിട്ട് ആണെന്നും,കാലം ഭൂതമാണെന്നും സിദ്ധരൂപം പഠിക്കുന്ന ഒരു കുട്ടിപോലും പറയുമെന്നുതോന്നുന്നില്ല. ലകാരങ്ങള് കൂടി അറിയാത്തവര് വ്യാഖ്യാനമെഴുതുവാന് പുറപ്പെടുന്നതു നിരങ്കുശതയാണെന്നുണ്ടെങ്കില് അറിവുള്ളവര്ക്ക് അതിന്റെ നേര്ക്കു അനുകമ്പയേ ജനിക്കുകയുള്ളൂ. വിലോകെ ല.ആ.ഉ.ഏ. എന്നതിനു കാണുന്നു എന്നാണ് അര്ത്ഥം, കണ്ടു എന്നല്ല എന്നു ഇനിയെങ്കിലും തമ്പുരാന് ധരിച്ചാല് കൊള്ളാം.

പികാഞ്ചിതരവമുഖംരം എന്നതിനു പികങ്ങളുടെ അഞ്ചിതങ്ങളായ രവം മുഖരം എന്നു വ്യാഖ്യാനിക്കത്തക്ക അഭിജ്ഞത്വമുള്ളവരെ പറ്റി പറയുന്നതു തന്നെ ലജ്ജാവഹമായിരിക്കുന്നു. പിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/343&oldid=165277" എന്ന താളിൽനിന്ന് ശേഖരിച്ചത്