Jump to content

താൾ:Mangalodhayam book 1 1908.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാതറൈന് `എന്തിനാണെന്നൊ? എന്നെ ശുശ്രൂഷിക്കാനായിട്ടു.എനിക്കു വയസ്സായിരിക്കയാണ് എന്നു നിനക്ക് അറിഞ്ഞുകൂടെ?. അല്ലാതെ വെറുതെ ഇരിക്കുവാനല്ല നിന്നെയിവിടെ പറഞ്ഞയച്ചത്.’ `എന്റെ പരിചയ്യ അച്ഛനും ആവശ്യമുണ്ടല്ലൊ.അച്ഛന് അമ്മാവിയേക്കാള് അധികം ഇളപ്പമല്ലല്ലൊ.’ ഇതുകേട്ട് അലക്സിന കോപിച്ചു,`നിനക്ക് എന്നെക്കാളധികം എന്റെ സഹോദരനോടാണ് സ്നേഹമെന്ന് തോന്നുന്നു. അത് പാടില്ല. അത് തെറ്റാണ്.’ എന്നു പറഞ്ഞു. ഈ വാക്കുകള് കാതറൈന് വളരെ കുണ്ഠിതത്തെയുണ്ടാക്കി. ആ വൃദ്ധയുടെ ശിലാകഠിനമായ മനസ്സിനെ മൃദൂകരിക്കുവാനെന്നവണ്ണം തന്റെ കോമളങ്ങളായ നയനങ്ങള്, കണ്ണുനീര് വര്ഷിക്കുന്നതിനിടയില് അവള് പറഞ്ഞു.` അമ്മാവാ’അതെന്റെ പേരിലുള്ള ഒരു തെറ്റുതന്നെയാണെന്ന് എനിക്കറിയാം. പക്ഷേ ഞാന് വിചാരിച്ചാല് അതു മാറുവാന് നിവൃത്തിയില്ല. അദ്ദേഹമല്ലേ ഞാനൊരു കുഞ്ഞായിരുന്ന കാലത്ത് എന്നെ മൃത്യുമുഖത്തില് ന്നിന്നു രക്ഷിച്ചത്?.പിന്നീട് ഇതുവരെ ഒരു പിതാവി്റെ നിലയില് എന്നെ ലാളിച്ചുവളര്ത്തിയതും അദ്ദേഹം തന്നെയാണല്ലൊ. ആ സ്ഥിതിക്ക് എന്റെ സാക്ഷാല് മാതാപിതാക്കന്മാരുണ്ടായിരുന്നെങ്കില് അവരോട് ഞാന് കാണിക്കുമായിരുന്നു പ്രതിപത്തി അദ്ദേഹത്തോട് കാണിക്കാതിരിക്കുന്നതെങ്ങനെയാണ്?.അമ്മാവിയെ ഞാനിതിനു മുമ്പ് ഒന്നോ,രണ്ടോ പ്രാവശ്യമേ കണ്ടിട്ടുതന്നെയുള്ളൂ. അതുകൊണ്ടാണ് ഞാന് അച്ഛനെ സ്നെഹിക്കുന്നത് പോലെ അമ്മാവിയെ സ്നേഹിക്കാത്തത്. എന്റെ അച്ഛന്റെ ജീവനെ രക്ഷിക്കുന്നതിന് എന്റെ ജീവനെപ്പോലും ബലികൊടുക്കുവാന് ഞാന് സദാ സന്നദ്ധയാണ്. അയ്യോ,ഇതാ പിന്നെയും വെടി കേള്ക്കുന്നുവല്ലൊ.’ നിഷ്കളങ്കശീലയായ അവളുടെ വാക്ക് കേട്ട്,അലക്സിനയ്ക്കുപോലും അവളെ ശാസിച്ചതു കഷിടമായിപ്പോയെന്ന് തോന്നി. ഇനിയുമവള്ക്ക് മനസ്താപത്തിനിടകൊടുത്താല് സഹോദരനറിഞ്ഞേക്കുമെന്ന് സങ്കിച്ച് അടുക്കളയിലേക്ക് പോയി. ആ അവസരത്തില് സഞ്ചാരം കൊണ്ട്

വളരെ ക്ഷിണിച്ച ഒരു യുവാവ് വീട്ടിന്റെ മുൻവശത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/335&oldid=165269" എന്ന താളിൽനിന്ന് ശേഖരിച്ചത്