താൾ:Mangalodhayam book 1 1908.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം വൾക്ക് തോന്നിയിരുന്നുള്ളൂ. ഇടിയല്ലെന്ന് കാതറൈന് ഖണ്ഡിച്ചു പറഞ്ഞപ്പൊള് ആ വയോധിക അകത്തു ചെന്നു പഞ്ചാംഗം,എ ടുത്തു നോക്കി ഇങ്ങിനെ പറഞ്ഞു:`ഇന്നു ആഗസ്റ്റ്മാസം ഇരുപതാണല്ലൊ തിയ്യതി. ചക്രവര്ത്തിയുടെ തിരുനാളിന്നല്ലെ. പിന്നെയെന്തിനാണ് പീരങ്കിവെടി വെക്കുന്നത്. പീരങ്കിതന്നെയാണെന്നു നിനക്ക് നിശ്ചയമുണ്ടോ?. കാതറയിന് കുറച്ചു നേരം ഗാഢാലോചനയില് ലയിച്ചു നിന്നതിനു ശേഷം പകുതി അലക്സിനയോടായിട്ടും ഇപ്രകാരം പറഞ്ഞു: `ഇന്നലെ രാവിലെ അച്ഛന്റെ മുഖം നന്ന വാടിയിരുന്നു. എന്നെ ഇവിടെ നിന്നു തിരികെ കൊണ്ടുപോകുവാന് അച്ഛന് താമസിക്കാതെ വരുമെന്നും അച്ഛന് തന്നെ വന്നിട്ടേ അങ്ങോട്ടു പോകാവുവെന്നും പറഞ്ഞു. അച്ഛന് തന്നെയെന്ന് ആവര്ത്തിച്ചുപറഞ്ഞതിന്റെ കാരണം എനിക്ക് അപ്പോള് മനസ്സിലായില്ല. ഞാനൊന്നും മിണ്ടാതെ നിന്നപ്പോള്, ദൈവമാണ് നമ്മുടെ നിയന്താവെന്നും,ഈശ്വരേച്ഛ ആര്ക്കും തടുക്കുവാന് കഴികയില്ലെന്നും അച്ഛന് പറഞ്ഞ്. വലിയ സങ്കടമുള്ളപ്പോഴേ അച്ഛന് അങ്ങിനെ പറയാറുള്ളൂ. ഇതുകൂടാതെ എന്നെ ധൃതിയായിട്ടാണല്ലൊ ഇങ്ങോട്ടയച്ചതും. വഴിക്കുവച്ചു എന്നെ അനുഗ്രഹിച്ചപ്പോള് അച്ഛന് ഉറക്കെ നിലവിളിക്കയും ചെയ്തു. ഹാ കഷ്ടം! എനിക്ക് ഇനി എന്റെ രക്ഷിതാവിനെ കാണുവാന് ഇടവരികയില്ലയോ? ഞാന് ഇങ്ങോട്ടു പോരേണ്ടായിരുന്നു. അയ്യോ,ഇതാ പിന്നെയും വെടി കേള്ക്കുന്നുവല്ലൊ.’ സന്താപംകൊണ്ടവശയായ അവളുടെ കണ്ണുനീര് ധാരയായി ഒഴുകി. അലക്സിന,അവള്ക്കു ഭ്രാ്ന്താണെന്ന് കരുതി അവളോട് പുച്ഛമായിട്ട് പറഞ്ഞു.`എന്നും ചിരിച്ചുകൊണ്ടിരിക്കുന്ന നീ ഇപ്പോള് കരയുകയാണോ?. നിന്റെ ഈ വക ചാപല്യങ്ങളൊന്നും എനിക്കു കാണേണ്ട. സ്കാറന്സ്കി, കുറച്ച് വ്യസനത്തോടുകൂടിയായിരിക്കാം നിന്നെയിങ്ങോട്ടയച്ചത്. അതുകൊണ്ട് ഇത്ര കരയാനെന്താണ്?’.

`എന്തിനാണച്ഛന് വെറുതെയെന്നെയിങ്ങോട്ട് വിട്ടത്?’.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/334&oldid=165268" എന്ന താളിൽനിന്ന് ശേഖരിച്ചത്