താൾ:Mangalodhayam book 1 1908.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുന്നു.തനിക്കു വളരെ ഉകാരം ചെയ്ത സഹോദരനോടു സ്നേഹമോ,അയാളുടെ ഔദായ്യമോത്തു കൃതജ്ഞതയോ, ആ വയോധിക യ്ക്കില്ലായിരുന്നുവെന്നു വായനക്കാര് ഊഹിച്ചുകൊള്ളുമല്ലോ. കാതറൈന്, അവിടെ എത്തിയപ്പോള് അവളുടെ ആധിസൂചകമായ മുഖഭാവം കണ്ട് അലക്സിന പരിഭ്രമിച്ചു. എങ്കിലും കുമാരിയുടെ ഉദ്വേഗത്തിനുണ്ടായ കാരണം മനസ്സിലായപ്പോള് അവള്ക്ക് ഒരു പുഞ്ചിരിയാണുണ്ടായത്. അവള് പറഞ്ഞു ‘‘ഹൈ’’, അത് സാരമില്ല. ഇങ്ങിനി ഒക്കെ, സ്കാറന്സ്കി പലപ്പോഴും പറയാറുണ്ട്. അതിനൊന്നിനും പ്രത്യേകം കാരണം വേണമെന്നില്ല. അത് അയാളുടെ ഭ്രാന്ത് എന്നേയുള്ളൂ.

എന്നു തന്നെയല്ല. നീ പാതിരിയുടെ ഓമന മകളല്ലേ. നിന്നോടുള്ള വാല്സല്യംകൊണ്ടു പറഞ്ഞതായിരിക്കും.’’ ഈ സാന്ത്വനവാക്കുകളൊന്നും കാതറൈന്റെ ചെവിയില് കയറിയില്ല. അവള് ചിന്തകൊണ്ട് അന്നുരാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി. പ്രഭാതമായപ്പോള് കുമാരി പടിവാതുക്കല്ചെന്നു ചെവിയോര്ത്തു നില്ക്കുന്നത് കണ്ട് ഗൃഹനായിക അവളെ ശാസിച്ചു.’’ഇവിടെ വെള്ളം കോരിയിട്ടില്ല,ആഹാരത്തിനൊന്നും ഇതുവരെ അടുപ്പത്ത് വെച്ചിട്ടില്ല. ഇതൊക്കെ ഞാന് തന്നെയായാല് എങ്ങിനെയാണ്. നീ കൂടിവന്നു ജോലിയില് പങ്ക്കൊള്ളാതെ ഇങ്ങിനെ വാതുക്കല് ചെന്ന് വെറുതെ നില്ക്കുകയാണോ വേണ്ടത്. കയ്യുംകെട്ടി രസിച്ചു നില്ക്കാനാണോ സ്കാറന്സ്കി നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. കേട്ടോ ഞാന് പറഞ്ഞത്?. ഈ ശാസന കേട്ടു കാതറൈന് ഒന്ന് ഞെട്ടി,അലക്സിനയോട് പറഞ്ഞു: ‘’എന്തിനാണിങ്ങനെ എന്നെ ശ്ശാസിക്കുന്നത്. കുറേ നേരമായി ദൂരെ എവിടയോ വെടി കേള്ക്കുന്നുണ്ട്. മാറിന്ബഗ്ഗിലാണെന്ന് തോന്നുന്നു. ആണെങ്കില് എന്താണോ അവിടത്തെ സ്ഥിതി.’’ അലക്സിനയ്ക്കു ചെവി നല്ലതുപോലെ കേള്ക്കാന്

പാടില്ലായിരുന്നതിനാല് വെടിയുടെ ശബ്ദം ഇടിമുഴക്കം പോലെ മാത്രമെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/333&oldid=165267" എന്ന താളിൽനിന്ന് ശേഖരിച്ചത്