താൾ:Mangalodhayam book 1 1908.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ന്തെല്ലാം തടസങ്ങള് ഉണ്ടായാലും ഇതിനു ഭംഗം വരുത്തരുത്. നേരം വൈകുന്നു എന്റെ മകള് പോയി വരൂ.’’ സാരമായ ഈ ഉപദേശത്തിനു ശേഷം സ്കാറന്സ്കി കാതറയിനെ പിടിച്ചിച്ചു അവളുടെ മൂര്ദ്ധാവില് ചുംബിച്ചു. അച്ഛന് അകാരണമായി വിധിവൈഭവത്തെയും അതിന്റെ അലംഘനീയതയെയും പറ്റി തന്നോടൊന്നും പ്രസ്താവിച്ചതെന്തിനാണെന്നു ആ ബാലക്കു മനസ്സിലായില്ല. വല്ല ആപത്തും അടുത്തിരിക്കുന്നതായി അറിവ് കിട്ടിയിട്ടുള്ളതാണെങ്കില് അതിനെപറ്റി തന്നോടൊന്നും പറയാതിരിക്കുമോ? ഏതായാലും സമാധാനപ്പെടുകയല്ലാതെ ഗത്യന്തരമില്ലല്ലൊ.

              രണ്ടാം ഭാഗം
      സന്ധ്യയോടുകൂടി കാതറൈന് അലക്സിനയുടെ വീട്ടിലെത്തി.

ആ ഭവനം പാതിരിയുടെ ഗൃഹത്തേക്കാള് വിസ്താരമുള്ളതായിരുന്നു. അവിടെയായിരുന്ന സ്കാറന്സകി,ബാല്യത്തില് താമസിച്ചിരുന്നത് ഭര്ത്താവിന്റെ മരമത്തിനു ശേഷം,നിദ്ധനയും നിസ്സഹായയുമായ അലക്സിന തന്നെയാശ്രയിച്ചപ്പോള് മഹാമനസ്കനായ പാതിരി സ്വഭവനത്തെ സഹോദരിയുടെ യുപയോഗത്തിനായി വിട്ടുകൊടുക്കുകയും,മാറിന്ബഗ്ഗില് തന്റെ ജോലിസ്ഥലമായ പള്ളിയുടെ സമീപം ഒരു ചെറിയ വീടു വിലയ്ക്കു വാങ്ങി തന്റെ താമസം അങ്ങോട്ട് മാറ്റുകയും ചെയ്തു. അലക്സിനയുടെ സ്വഭാവം പാതിരിയുടെ പ്രകൃതിപോലെ നല്ലതായിരുന്നു. അവളുടെ ദുരഹങ്കാരം,നിദ്ദയത്വം മുതലായ ദുര്ഗ്ഗുണങ്ങള്ക്കു വാദ്ധക്യത്തിലും ഒട്ടും തന്നെ കുറവ് വന്നിട്ടില്ല. ആകൃതിയില് അലക്സിനയ്ക്കും സ്കാറന്സ്ക്കിക്കും തമ്മില്, സ്ത്രീയും പുരുഷനുമെന്നുള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മനസ്സിനെ

സംബന്ധിച്ചേടത്തോളം അവര്ക്കു തമ്മില് ഗണ്യമായ ഭേദമുണ്ടായി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/332&oldid=165266" എന്ന താളിൽനിന്ന് ശേഖരിച്ചത്