താൾ:Mangalodhayam book 1 1908.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രം കാണുകയാൽ പുരോഹിതൻ സോൽക്കണ്ഠം സൂക്ഷിച്ചു നോക്കി. അവ ഏ.എം എന്നാണെന്നു കണ്ടപ്പോൾ അ​യാൾക്കുണ്ടായ വിസ്മയം അവർണ്ണനീയം തന്നെ. ആ ഭടൻ കാതറയിന്റെ ഒരു ബന്ധുവാണെന്നും കുട്ടിയെ വഴിയിൽ കിടത്തിയ ആൾ അയാളാണെന്നും സ്കാറൻസ്കിക്കു ബോദ്ധ്യപ്പെട്ടതോടുകൂടി അയാൾക്കു അത്ര ഭയങഅകരമായ മരണം സംഭവിച്ചതോർത്തു അനിർവ്വാച്യമായ വ്യസനവും പാതിരിക്കുണ്ടായി. അരമണിക്കൂറോളം കഴിഞ്ഞപ്പോൾ പരിശോധകന്മാരുടെ കയ്യിൽ നിന്ന് എഴുത്തു വാങ്ങിക്കുവാൻ പോയ ആൾ എഴുത്തുംകൊണ്ടു തിരിച്ചു വന്നു. അതിൽ വാത്സല്യഭാജനങ്ങളായ ഇരട്ട പെറ്റ രണ്ടു കുട്ടികളെ പറ്റി എന്തോ അവ്യക്തമായി പ്രസ്താവിച്ചിരുന്നു. ശിഷ്ടമുള്ള ഭാഗം നനഞ്ഞു കീറിപ്പോയിരുന്നു. ഏതായാലും അതുകൊണ്ടു മേൽ പ്രയോജനമുണ്ടായേക്കുമെന്നു കരുതി അയാൾ അത് സൂക്ഷിച്ചു. കുട്ടിയെ വഴിയിൽ കിടത്തിയ ശേഷം മുറിവു തേച്ചുകഴുകാനായി ഭടൻ നദിയിൽപ്പോകയും ക്ഷീണം നിമിത്തം കാൽ വഴുതി അതിൽ വീണുപോകയും ചെയ്തതാണെന്നായിരുന്നു മാന്യമായ പാതിരിയുടെ ഉദ്ദേശം.

സ്കാറന്സ്കി ഭടന്റെ ദേഹം വേണ്ടതുപോലെ മറവു ചെയ്യിച്ചു. കാതറയിനും മൃതനായ ഭടനും തമ്മില് എത്ര മാത്രം ബന്ധമുണ്ടെന്ന് ക്ലിപ്തപ്പെടുത്തുവാന് കഴിഞ്ഞില്ലെങ്കിലും ആറു മാസത്തിലധികം പ്രായമായിട്ടില്ലാത്ത കുട്ടിയെ അതിന്റെ പിതാവല്ലാതെ വേറെയാരും കൊണ്ടുനടക്കുന്നതിനു ഇടയില്ലാത്തതിനാലും ഭടനു സ്ന്താനമുള്ളതായി എഴുത്തില്നിന്നു തെളിഞ്ഞതിനാലും അയാള് ആ കുമാരിയുടെ പിതാവായിരിക്കണമെന്നു പുരോഹിതന് തീര്ച്ചപെടുത്തി. ഒരു പിതാവിനു തന്റെ കുട്ടിയോട് എത്ര ആര്ദ്രതയും വാത്സല്യവുമുണ്ടാകാമോ അത്രയും സ്നേഹത്തോടും ദയയോടും കൂടിയാണ് ആ വൃദ്ധന് കാതറയിനെ വളര്ത്തിയത്. അല്പകാലംകൊണ്ടു അവളുടെ സൌശീലംസ പാതിരിക്ക് അനുഭവപ്പെട്ടുതുടങ്ങി. കുട്ടിയുടെ സ്വഭാവ മാധുര്യ്യവും പഠിത്വത്തിലുള്ള ജാഗ്രതയും കണ്ടു സന്തുഷ്ടനായ സ്കാറന്സ്കിയുടെ മനസ്സില് നിന്നു ക്രമേണ ആ ശിശുവിന്റെ മാതാപിതാക്കന്മാരെപ്പറ്റി തനിക്കു യാതൊരരിവുമില്ലല്ലൊ എന്നുള്ള വിചാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/328&oldid=165262" എന്ന താളിൽനിന്ന് ശേഖരിച്ചത്