താൾ:Mangalodhayam book 1 1908.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞ്ഞൊഴുകുന്നത്പോലെ പരിചാരികയുടെ വാക്കുകള് നിര്ഗ്ഗളമായി പ്രവഹിച്ചു.``ഒരു കുഞ്ഞോ യജമാനനേ!അയ്യോ എവിടെ നിന്നുകിട്ടി. ഇതാരുടെ കുട്ടിയാണ്.ഇതിനെ ഇവിടെ വാങ്ങാനാരുണ്ട്?.’ നീ തന്നെ എന്നു പുരോഹിതന് പറഞ്ഞു നിറുത്തുന്നതിനു മുമ്പ് വൃദ്ധ തുടര്ന്നു:`എന്ത് കൌതുകമുള്ള ഒരു പെണ്കുട്ടിയാണ്. ഇതിന് ഒരു വയസ്സുതന്നെയായിട്ടില്ലെന്ന് തോന്നുന്നു. കണ്ടോ യജമാനനെസ, ഇവള് കണ്ണ്തുറന്ന് ചുറ്റും നോക്കുന്നത്. എന്താശ്ചര്യത്തോടുകൂടിയാണ്. നമ്മളെ മുമ്പു കണ്ടിട്ടില്ലാത്തതുകൊണ്ടായിരിക്കാം.’ പാതിരി ഇതുകേട്ട് ചിരിച്ചു വീട്ടിനകത്തേയ്ക്കു പോയി. ആഹാരം കഴിച്ചശേഷം അയാള് പ്രഡറിക്കയോട് ശിശുവിനെക്കണ്ടുകിട്ടിയ കാര്യം വിസ്തരിച്ചു പറഞ്ഞു കേള്പ്പിച്ചു. കേട്ടുകഴിഞ്ഞപ്പള് പ്രഡറിക്ക:- എന്തതിശയം,യജമാനനെന്തെല്ലാം ചെയ്തിട്ടും കുതിര മുമ്പോട്ട് പോയില്ല അല്ലേ? സ്കാറന്സ്കി:- അതിലതിശയിക്കുവാനൊന്നുമില്ല. കുതിരകള് നല്ല ഇറിവുള്ള ജന്തുക്കളാണ്. അവ ഓടുന്ന വഴിക്കു വല്ലവരും നിന്നിരുന്നാല് അവരെ തള്ളിയിടുമെന്നെല്ലാതെ ഒരു ജീവിയെയൊ ശവത്തെയോ ഒരിക്കലും കടന്നുപോകയില്ല. പരിചാരിക: അതുപോട്ടെയജമാനനേ! ഇവള് കിടന്നിരുന്നിടത്ത് വേറെ ആരും ഇല്ലായിരുന്നുവോ? പാതിരി: ഇല്ലായിരുന്നു എന്നു മുമ്പു പറഞ്ഞില്ലേ. ഞാന് അവിടെ നിന്ന് വിളിച്ചിട്ടും ആരെയും കണ്ടില്ല. പരിചാരിക: ഇതാരുടെ കുഞ്ഞാണെന്നറിവാന് ഒരു നിവൃത്തിയുമില്ലല്ലൊ. സ്കാറന്സ്കി:(ഉടുപ്പ് കീശയില്നിന്നു പട്ടെടുത്ത് വിളക്കത്തു പരിശോധിച്ച ശേഷം) ഇതാ ഇതില് രണ്ടക്ഷരം കാണ്മാനുണ്ട്. നല്ല പോലെ തെളിഞ്ഞിട്ടില്ല. ഏ.എം. എന്നാണെന്നു തോന്നുന്നു.

പ്രഡറിക്ക: അതുകൊണ്ടെന്തു പ്രയോജനമാണ്. ആകട്ടെ ഇതിനെന്താണൊരു പേരിടേണ്ടത്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/326&oldid=165260" എന്ന താളിൽനിന്ന് ശേഖരിച്ചത്