താൾ:Mangalodhayam book 1 1908.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ ആ ഭവനം വളരെ പഴക്കം ചെന്നതാണെന്നു പ്രഥമദൃഷ്ടിയില്ത്തന്നെ ആര്ക്കും അനുമാനിക്കാം. വീട്ടിന്റെ മുന്ഭാഗത്തു അഗ്നികോണിലോട്ട് മാറി ഒരു ചെറിയ കുടിലുണ്ടായിരുന്നത് ഇപ്പോള് കുതിരയെ കെട്ടുവാനായി ഉപയോകപ്പെട്ടിരുന്നു. ഏകദേശം പത്തുകൊല്ലം മുമ്പു പാതിരി ആഗൃഹം വിലക്കുവാങ്ങിയപ്പോള് അതിന്റെ ചുമരുകളെല്ലാം ജീര്ണ്ണിച്ചും മേല്പ്പുര പകുതിയിലധികം പൊളിഞ്ഞും ഇരുന്നിരുന്നു. പിന്നീട് സ്വപ്രയത്നംകൊണ്ടും പരസഹായംകൊണ്ടും കുറച്ച് പണംശേഖരിച്ച് സ്കാറന്സ്കി,അവയെ നന്നാക്കുകയും ശുദ്ധവായുപ്രവേശിക്കുന്നതിനുതകാത്ത വിധത്തില് അത്ര ചെറുതായിരുന്ന ജന്നലുകളെ വലുതാക്കുകയും വേറെയും ഒന്നുരണ്ട് വാതിലുകളെ വയ്ക്കുകയും ചെയ്തതോടുകൂടി ആ വീട് ആള്പ്പാര്പ്പിനുതകുന്നതായിത്തീര്ന്നു. മുറികളിലൊന്നു ഈശ്വരാരാധനയ്ക്കും വേറൊന്നു അടുക്കളക്കും ഉപയോഗിക്കപ്പെട്ടുവന്നു. മറ്റുരണ്ടും പാതിരിക്കും,പരിചാരികയ്ക്കും പ്രത്യേകം കിടക്കുവാനുള്ള മുറികളായിരുന്നു. പുരോഹിതന്റെ മുറിയില്,കട്ടിലിന്നു പുറമേ ഒരു കസേരയും ഒരു പൊളിഞ്ഞ മേശയും ഒരു അലമാരിയുമുണ്ടായിരുന്നു. പള്ളിയില് ജോലിയില്ലാത്ത സമയങ്ങളിലെല്ലാം അയാള് അവിടെയാണ് ഇരിക്കുക പതിവ്. പ്രസന്നമെങ്കിലും മനോരാജ്യസൂചകമായ പാതിരിയുടെ മുഖം കാണുമ്പോള് തന്നെ ദ്രഷ്ടാവിനു അയാളൊരു പുസ്തകപ്പാരായമക്കാരനാണെന്നു ഉണ്ടാകാവുന്ന കിടപ്പുമുറിയില് അലമാരിയിലും മേശപ്പുറത്തും നിരത്തിവെച്ചിരുന്ന പഴയ പുസ്തകങ്ങള് തക്കതായ തെളിവുകളായിരുന്നു. സ്കാറന്സ്കി കുതിരപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്,ഒരു കിഴവി `അയ്യോ യജമാനനെന്താണിത്രവളരെ താമസിച്ചത്. ഞാന് വല്ലാതെ അന്ധാളിച്ചു പോയി.’ എന്നു പറഞ്ഞുകൊണ്ടു അടുത്തുചെന്നു.

പാതിരി-:`പ്രഡറിയ്ക്കേ ഈ കുഞ്ഞിനെ അങ്ങോട്ടു വാങ്ങൂ’ എന്നു പറഞ്ഞ് ആ കുഞ്ഞിനെ അവളുടെ കയ്യില് കൊടുത്തു. വിചാരിച്ചിരിക്കാതെ ആ കുഞ്ഞിനെ കണ്ടപ്പോളുണ്ടായ വിസ്മയവും സ്ന്തോഷവുംകൊണ്ട് അവള് കുറച്ചു നേരം മിണ്ടാതെനിന്നു പോയി. പിന്നീടു കുളത്തില് കെട്ടിനില്ക്കുന്ന വെള്ളം മടപൊട്ടി കരകവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/325&oldid=165259" എന്ന താളിൽനിന്ന് ശേഖരിച്ചത്