Jump to content

താൾ:Mangalodhayam book 1 1908.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടായിരിക്കണമെന്നൂഹിച്ച് അയാള് താഴെയിറങ്ങി ആ ജന്തുവിനെ നടത്തുവാന് ശ്രമിച്ചു. പക്ഷേ അയാളുടെ ഉദ്യമം വിഫലമായതേയുള്ളൂ. റോഡില് സൂക്ഷിച്ചു നോക്കിയപ്പോള് മഞ്ഞിന്റെ ഇടയില് എന്തോ ഒരു വസ്തു കിടപ്പുണ്ടെന്ന് തോന്നുകയാല് പുരോഹിതന് താഴെ കൈകൊണ്ട് തപ്പിനോക്കി. അതു തണുപ്പുകൊണ്ട് മിക്കവാറും മരവിച്ചു മൃതപ്രായമായ ഒരു കുഞ്ഞാണെന്നു കണ്ടു വേഗം കയ്യിലെടുത്തു. പട്ടുകൊണ്ടു ദേഹം നല്ലപോലെ മൂടിയിട്ടുണ്ടായിരുന്നതിനാല് അത് മരിച്ചിരുന്നില്ല. ആ ശിശുവിന്റെ കരച്ചിലാണ് മുമ്പു തന്റെ ശ്രദ്ധയെ ആകര്ഷിച്ചതെന്നു അയാള് തീര്ച്ചപെടുത്തി. ദാരിദ്യംകൊണ്ടൊ മറ്റുവല്ല കാരണത്താലോ അതിനെ നിര്ജ്ജന സ്ഥലത്തില് ഉപേക്ഷിച്ച ആള് ആരെന്നറിവാനുഓള്ള ഉല്ക്കണ്ഠയോട് കൂടി ഗുണവാനായ പാതിരി ചുറ്റുമുള്ള സ്ഥലങ്ങളില് അന്വേഷിച്ചു. എന്നിട്ടും ഒരു ജീവിയെയെങ്കിലും കാണുകയോ ഒരു മനുഷ്യശബ്ദമെങ്കിലും കേള്ക്കുകയൊ ചെയ്തില്ല. ഒടുവില് അയാള് ഇപ്രകാരം വിചാരിച്ചു: ഈ കുട്ടിയെ ഇവിടെ അനാഥസ്ഥിതിയില് ഉപേക്ഷിച്ചത് ആരുതന്നെയായാലും ഇതിനെ എടുത്തുരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. പ്രാണരക്ഷണത്തോളം ഉത്തമമായി വേറെ യാതൊരുകൃത്യവുമില്ല. ഞാന് അസാമാന്യമായി സ്നേഹിച്ചിരുന്ന എന്റെ ഭാര്യ മരിച്ചിട്ടിപ്പോള് പതിനഞ്ചുകൊല്ലമായിരിക്കുന്നു. അതിനാല് എനിക്ക് സന്താനവും ഇല്ല. ഇപ്പോള് ഈശ്വരാനുഗ്രഹംകൊണ്ട് കിട്ടിയ ഈ നിധി ഇനി എന്റെ ഏകസന്തതിയായിരിക്കട്ടെ.

കുട്ടിയെ ആച്ഛാദനം ചെയ്തിരുന്ന പട്ട് മഞ്ഞുകൊണ്ട് നനഞ്ഞിരുന്നതിനാല് അയാള് അത് അഴിച്ചെടുത്ത് കാലുറയുടെ കീശയില്ത്തിരുകി പകരം അതിനെ തന്റെ മേലുടുപ്പുകൊണ്ട് പുതപ്പിച്ച് കുതിരപ്പുറത്തു തന്റെ മുമ്പില് വെച്ച ശേഷം വേഗത്തിലോടിച്ച് അധികം താമസിക്കാതെ പാതിരി വീട്ടിലെത്തി. വീട് വലിയ മോടിയിലുള്ളതല്ലായിരുന്നു. എങ്കിലും വളരെ ഭംഗിയും വൃത്തിയുമുള്ളതായിരുന്നു. മുന്വവശത്ത് തെക്കുവടക്കായി ഒരു ചെറിയ പൂമുഖവും അതിന്റെ അകവശത്തുനിന്നു കിഴക്കു പടിഞ്ഞാറായുള്ള ഒരു ഇടുങ്ങിയ ഇടനാഴിയുടെ ഇരുവശങ്ങളിലായി നാലുമുറികളും മാത്രമടങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/324&oldid=165258" എന്ന താളിൽനിന്ന് ശേഖരിച്ചത്