താൾ:Mangalodhayam book 1 1908.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൮ മംഗളോദയം

ർത്ഥമുളളവയും ആയ അനേകപദങ്ങൾ ഉളളതുകൊണ്ടു മാത്രം ഗദ്യ ത്തിന്റെ ശബ്ദഭംഗിയെ പരിഗണിച്ചുകൂടുന്നതല്ല രചനാഗുണമാ ണ് ശബ്ദഭംഗിക്കു നിയാമകമായിട്ടുളളത്. ഒരു മനുഷ്യനു മറ്റെ ന്തു യോഗ്യതകളുണ്ടെങ്കിലും, അയാൾ കാഴ്ചയിൽ വളരെ വിരൂപ നാണെങ്കിലും, അയാളെ കാണുവാനും അയാളോടു പെരുമാറുവാനും സാധാരണയായി നമുക്കൊരു വൈമുഖ്യം ഉണ്ടാവാറുണ്ടല്ലൊ.ഇ തുപോലെ തന്നെയാണു ഗദ്യത്തിന്റെയും സ്ഥിതി.ഒരു ഗദ്യം എത്ര തന്നെ ഗുണഭൂയിഷ്ഠമായിരുന്നാലും, അർത്ഥപുഷ്ടിയുളളതായിരുന്നാ ലും. രചനാഗുണമാല്ലെങ്കിൽ അതു വായിക്കുവാൻ ബഹുജനങ്ങൾ ക്കു വൈമനസ്യമുണ്ടാവുന്നതാണ്. അതിനാൽ ഗദ്യകാരൻ ഒന്നാമ തായി നോക്കേണ്ടതു രചനാഗുണമാണ്. രചനയിൽ താഴെ പറ യുന്ന അംശങ്ങൾ പ്രത്യേകം മനസ്സിരുത്തേണ്ടവയാകുന്നു;_

        ശ്രവണസുഖം. ശ്രവണസുഖമുളള വാക്കുകൾ മാത്രമേ ഗ

ദ്യകാരൻ പ്രയോഗിക്കുവാൻ പാടുളളു. ഈ ശ്രവണസുഖം,മുഖ്യമായി,ഉച്ചാരണസൗകര്യത്തെ അപേക്ഷിച്ചാണിരിക്കുന്നത്.ഉച്ചരിക്കു വാൻ സൗകര്യമുളള വാക്കുകളെ,ഉച്ചരിക്കുവാൻ സൗകര്യമുളളവി ധത്തിൽ സംയോജിപ്പിക്കുന്നതിലാണു ശ്രവണത്തിന്നുളള സുഖം സ്ഥിതിചെയ്യുന്നത്. ഖഗോളവിജ്ഞാനീയത്തിൽ ലബ്ധപ്രതിഷ്ഠന്മാരാ യവർ രണ്ടുമൂന്നു സംഗതികളിലിതരന്മാർ കണ്ടുപിടിച്ചിട്ടുളള ക്ഷ കിരണത്തിന്റെ സഹായമാവശ്യപ്പെടുന്നു.ഈ വാക്യത്തിൽ ശ്രവ ണസുഖമില്ലാത്ത ശബ്ദങ്ങളും,അവയുടെ ദുഃശ്രവണമായ സംയോഗ വും പരീക്ഷിച്ചുനോക്കുക : (1)ഖഗോളവിജ്ഞാനീയം, ക്ഷകിരണം ഈ രണ്ടു ശബ്ദങ്ങൾ നിരർത്ഥകങ്ങളല്ലെങ്കിലും ശ്രവണസുഖമുളളവയ ല്ല. ഖ, ക്ഷ എന്നീ അക്ഷരങ്ങളുടെ നൈസർഗ്ഗികമായ സ്ഥിതിഭേദ ത്താൽ, അവയെ ആദ്യമായിച്ചേർത്തു തുടങ്ങുന്ന പദങ്ങളിൽ ഖഗോ ളാദികളായ പലതും ഉച്ചാരണസൗഖ്യമില്ലാതെ പോകുന്നു. ഖരം, ഖേദം ഇത്യാദികളിലെ ഖകാരംപോലെ സുഖമുളള ഖകാരമല്ല,ഇ തിലുളളത്. അതിന്നു കാരണം ഖ എന്ന ഏകാക്ഷരമായ പദത്തെ അധികം അക്ഷരങ്ങളുളള ഗോളപദത്തോടു ചോർത്തു സമാസിക്കേ

ണ്ടിവരുന്നതുതന്നെയാണ്.ഇതുതന്നെയാണു ക്ഷകിരണത്തിലും ദോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/272&oldid=165256" എന്ന താളിൽനിന്ന് ശേഖരിച്ചത്