താൾ:Mangalodhayam book 1 1908.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാതികളും വൃത്തിമര്യാദകളും ൩൪൫

തശബ്ദത്തിന്റെ വ്യാപ്യവ്യാപകഭാവങ്ങളിൽ ഒന്നിനെ മാത്രം ഗ്രഹിക്കുമ്പോഴാണ് ഭിന്നാഭപ്രായങ്ങൾക്കും, അവയെ സാധിക്കുന്നതിനുവേണ്ടി വാദങ്ങൾക്കും ഇടയാകുന്നത്. സംസ്കൃതം വ്യവഹാരദശയിൽ ഇരുന്നു എന്നു പ്രബലമായി ശഠിക്കന്നവർ അതിന്റെ വ്യാപകമായ അർത്ഥത്തെ ഗ്രഹിച്ചു എന്നിരിക്കട്ടെ ; അല്ലെന്നു സിദ്ധാന്തിക്കുന്നവർ വ്യാപ്യമായ സങ്കുചിതാർത്ഥത്തെ സ്വീകരിച്ചു എന്നു സമാധാനപ്പെടാം. മദ്ധ്യസ്ഥന്മാരായ നാമാകട്ടെ രണ്ടു വിധാർത്ഥത്തേയും ഗ്രഹിച്ചു എന്നുമിരിക്കട്ടെ.

                        എഛ്. രാമസ്വാമി അയ്യർ ബി. ഏ.
                   ജാതികളും വൃത്തിമര്യാദകളും.
                     മണ്ണാർപാട്ട് -തോറ്റം  
 

കേട്ടുകൊണ്ടലൊ എന്റെ മേച്ചിങ്ങാപ്പുരത്തു ചെട്ടിയാനെമാറ്റിമ്പം ചൂതൊന്നെനിക്കു കളിക്കേണമിപ്പോൾ . എന്നതിനെ കേട്ട ചെട്ടിയാനുണ്ട് ഒരു തട്ടുംകരുവും നിരത്തുന്നോരു നേരത്തു കൈവരങ്ക ചൂതെടുത്തു കൈപിടിച്ചു. പിടിവരങ്കപൂതിളക്കിക്കളിതുടങ്ങുന്നോരു നേരത്തു അച്ചൂതിലും അവ്വരങ്കപ്പോരിലും പോർതോറ്റു പോർ പിഴിച്ചു മേച്ചിങ്ങാപ്പുറത്തു ചെട്ടിയാൻ .അങ്ങോട്ടു വെച്ചിനനെറിയ്ക്കുനേർപ്പൂവ്വ് നെറ്റിക്കു നെറ്റിപ്പട്ടം ഇങ്ങോട്ടു പണയമായി വീണ്ടെടുക്കുന്നോരുനേരത്തു രണ്ടാമാനന്ദിനതട്ടും കരുനിരത്തി.കൈവരങ്കചൂതെടുത്തു കൈപിടിച്ചു പിടിവരങ്കചൂതെടുത്തു കളിതുടങ്ങുന്ന നേരത്ത് അച്ചുതിലും അവ്വരങ്കപോരിലും പോർതോറ്റു പോർ പിഴച്ചു മേച്ചിങ്ങാപ്പുറത്തു ചെട്ടിയാൻ . വെയ്യുതെടാ വെയ്യുതെടാ ,എന്റെ മേച്ചിങ്ങാപുറത്തു ചെട്ടിയാനെ ചൂതിൽ തോറ്റതിനു പണയം വെയ്ക്ക് എന്നു ചോദിച്ചു .അങ്ങോട്ടുവെച്ചിന കഴുത്തിന്നു കുഴലാരം മാറിന്നു മാർത്താലി ഇങ്ങോട്ടു വീണ്ടുവെയ്ക്കുന്നോരു നേരത്ത് ആ തട്ടും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/269&oldid=165253" എന്ന താളിൽനിന്ന് ശേഖരിച്ചത്