താൾ:Mangalodhayam book 1 1908.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൦ മംഗളോദയം

മാതൃഭാഷയ്ക്കു വലിയ ആവശ്യമൊന്നുമില്ലാത്തതാണെന്നു സാധിക്കാം.അതുകൂടാതെ,ഇപ്പോഴത്തെ ജീവിതഭാഷകളിൽ കാണുന്നതുപോലുള്ള ദേശ്യഭേദങ്ങളും മറ്റും അന്നു സംസ്കൃതത്തിലും ഉണ്ടായിരുന്നതായി ലക്ഷ്യങ്ങൾ ഉണ്ട്. വടക്കർക്കും കിഴക്കർക്കും പ്രത്യേകമുള്ള ചില വിശേഷങ്ങളെ പാണിനി, യാസ്ക്കൻ ഇവരും, ചില പ്രത്യക ദേശങ്ങളിൽ മാത്രമുണ്ടായിരുന്ന വ്യത്യാസങ്ങളെയും പദവിശേഷങ്ങളേയും പതജ്ഞലി, കാത്യായനൻ ഇവരും എടുത്തുപറഞ്ഞിട്ടുണ്ട്.

     ക്രിസ്തുവർഷാരംഭത്തിനു രണ്ടു ശതാബ്ദങ്ങൾക്കു മുമ്പ് ആര്യാവർത്തം എന്നു വിളിച്ചുവന്നതും ഹിമവദ്വിന്ധ്യസന്ധ്യപർവ്വതങ്ങക്കു മദ്ധ്യേ സ്ഥിതിചെയ്യുന്നതുമായ ദേശത്തിൽ സംസ്കൃതഭാഷ നടപ്പിലിരുന്നു എന്നാണ് സാധാരണ പണ്ഡിതന്മാരുടെ അഭിപ്രായം. ആരുടെ ഇടയിലാണ് നടപ്പിലിരുന്നത് എന്നു ചോദിച്ചാൽ, ശിഷ്യൻമാരായി വിദ്യാഭ്യാസം സിദ്ധിച്ചവരുടെ ഇടയിൽ നിശ്ചയമായും നടപ്പിലിരുന്നു എന്നു പറയാം. ഇതരവർഗ്ഗക്കാരുടെ ഇടയിലും നടപ്പിലിരുന്നിരിക്കണം.ഒരു തേരാളിയും തമ്മിൽ, സുതൻ എന്ന പദത്തിന്റെ നിരുക്തത്തെപ്പറ്റി നടന്ന ഒരു വാദം ഉദ്ധരിച്ചുകാണുന്നു. ഇതിൽ നിന്നും ബ്രാഹ്മണേതരജാതികൾക്കും സംസ്കൃതം സ്വാധീനമായിരുന്നു എന്നു തെളിയുന്നു.

സംസ്കൃതനാടകങ്ങളിൽ, സംസ്കൃതവും പ്രാകൃതവും വേർതിരിച്ച് ഉപയോഗിച്ചിരിക്കുന്ന രീതി നോക്കുമ്പോഴും ചില തെളിവുകൾ നമുക്കു കിട്ടുന്നു. നാടകം മുതലായ നാട്യകാവ്യങ്ങൾ സാധാരണ പൊതുജനങ്ങൾ ഒന്നിച്ചുകൂടി കണ്ടു രസിക്കാനായി ഉണ്ടായിട്ടുള്ള ദ്യശ്യകാവ്യങ്ങളാണല്ലൊ. സംസ്കൃതഭാഷയിൽ അഭിനയയോഗ്യമായ അസംഖ്യം ഉത്തമനാടകങ്ങൾ ഉണ്ടായിട്ടുള്ളതു തന്നെ ആ ഭാഷയുടെ സർവജനീനതയ്ക്കു മതിയായ സാക്ഷ്യമാണ്. അവയിൽ രാജാവു തുടങ്ങീട്ടുള്ള ഉത്തമപാത്രങ്ങൾ സംസ്കൃതവും, സ്ത്രീജനങ്ങളും താണതരം പാത്രങ്ങളും പ്രാകൃതത്തിന്റെ ഓരോ ശാഖയും സംഭാഷണത്തിൽ ഉപയോഗിക്കുന്നതായിട്ടു കവികൾ അക്കാലത്തുള്ള വസ്തുസ്ഥിതിയെ നാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/264&oldid=165248" എന്ന താളിൽനിന്ന് ശേഖരിച്ചത്