താൾ:Mangalodhayam book 1 1908.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംസ്കൃതഭാഷ വ്യവഹാരഭാഷയായിരുന്നുവോ? ൩൩൯

അനേകശതാബ്ദങ്ങൾക്കു മുമ്പ് ഇരുന്ന രൂപത്തിൽത്തന്നെ ഇന്നും ഇരിക്കുന്നതായി നാം കാണുന്നു. ഇനിമേൽ എത്ര ശതാബ്ദങ്ങൾ കഴിഞ്ഞാലും ഇപ്പോഴിരിക്കുന്ന രൂപത്തിനു മാറ്റം വരികയുമില്ല. ഇക്കാലത്തും എത്രയോ ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ ഉണ്ടാകുയും പ്രചരിക്കയും ചെയ്തുകൊണ്ടിരിക്കുന്നു. അനേകം പത്രികകളും മാസികഗ്രന്ഥങ്ങളും സംസ്കൃതത്തിൽ പുറപ്പെടുന്നുണ്ട്. ചില രാജധാനികളിലും മറ്റും സംസ്കൃതവിദ്വാൻമാർ തർക്കവ്യാകരണാടിശാസ്ത്രങ്ങളിൽ പരിശീലനം ചെയ്കയും ആ ഭാഷയിൽത്തന്നെ വാദകോലാഹലങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതെല്ലാംകൊണ്ടും സംസ്കൃതം കേവലം ഒരു പരേതഭാഷയായി ഗണിക്കത്തക്കതല്ലെന്നും, അതു 'എന്നും പതിനാറു വയസ്സ്' എന്ന മട്ടിൽ എല്ലാ കാലത്തിലും ജീവിച്ചിരിക്കാവുന്നതാണെന്നും സ്പഷ്ടമാകുന്നു. എന്നാൽ ഇതെല്ലാം പരിമിതമായ ഒരു വിദ്വൽഗോഷ്ഠിയിൽ മാത്രമേ നടപ്പിൽ വരികയുള്ളൂ എന്നുള്ള സംഗതി നാം ഒരിക്കലും വിസ്മരിക്കരുത്.

ആദികാലത്തു സർവ്വജനീനമായ ഒരു ഭാഷയായിരുന്നു സംസ്കൃതം എന്നതിലേക്കു ചില ലക്ഷ്യങ്ങളുള്ളതിനെ എടുത്തുനോക്കാം. യാസ്കാദിവൈയാകരണൻമാർ ഇതിനെ ഭാഷയെന്നും, ലൗകികമെന്നും വ്യവഹരിക്കുന്നതായി മുമ്പു സൂചിപ്പിച്ചുവല്ലൊ. അവർ ഈ ഭാഷയെപ്പറ്റി പറയുന്ന പല സംഗതികളും ഒരു വ്യവഹാരഭാഷയെന്ന നിലയിലാണ്. അക്കാലത്തു ഗ്രന്ഥമാത്രദൃഷടമായിരുന്നുഎന്നുള്ളതിലേക്കു യാതൊരു സൂചകങ്ങളും പ്രാചീനഗ്രന്ഥങ്ങളിലില്ല. പതഞ്ജലി പലപ്പോഴും 'ലോക' , 'വേദം' എന്ന ശബ്ദങ്ങളെക്കൊണ്ടാണ് കാവ്യസംസ്കൃതത്തേയും, വൈദികസംസ്കൃതത്തേയും നിർദ്ദേശിക്കുന്നത്. പാണിനിയുടെ വ്യകരണത്തിലുള്ള ഏതാനും സൂത്രങ്ങൾ ഒരു വ്യവഹാരഭാഷയ്ക്കു മാത്രം ചേരുന്നതും, അല്ലാത്തപക്ഷം ആ സൂത്രങ്ങൾക്ക് ആവശ്യം തന്നെ ഇല്ലാത്തതും ആയിക്കാണുന്നു. ഉദാഹരണമായി, 'പ്രത്യഭിവാദേശുദ്രേ', 'ദൂരാദ്ധതേച' എന്ന സൂത്രങ്ങൾകൊണ്ടു, പ്രത്യഭിവാദനം ചെയ്യുമ്പോഴും ദൂരെ നിന്നു സംബോധനം ചെയ്യുമ്പോഴും ഉപയോഗിക്കേണ്ട 'പ്ലുതം' അല്ലെങ്കിൽ മൂന്നുമാത്രയുള്ള ദീർഗ്ഘവിശേഷം ഒരു വ്യവഹാരഭാഷയ്ക്കല്ലാതെ സാഹിത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/263&oldid=165247" എന്ന താളിൽനിന്ന് ശേഖരിച്ചത്