താൾ:Mangalodhayam book 1 1908.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൮ മംഗളോദയം

പാണിനിയാദിവ്യാകരണഗ്രന്ഥങ്ങൾ ഉണ്ടായതോടുകൂടി ഭാഷ യുടെ ഗതി രണ്ടു ഭിന്നപ്രകാരത്തെ അവലംബിച്ചുതുടങ്ങി.ഗ്രന്ഥകാര ന്മാരും കവികളും നിയമേന വിദ്വാന്മാരായിരുന്നതുകൊണ്ട് അവർ പാണിനീയന്മാരെ അനുകരിച്ച് അവരാൽ നിന്ത്രിതമായ ഭാഷയെ ത്തന്നെ ഉപയോഗിക്കയും ആ ഭാഷയ്കു ഗ്രന്ഥങ്ങളിൽസ്ഥായിയായ പ്രതിഷ്ഠയ്ക്കു ഇടയാക്കുകയും ചെയ്തു.ജനസാമാന്യമാകട്ടെ,വിദ്യാ ഭ്യാസമില്ലാത്തതുകൊണ്ട് അതാതു കാലത്തു നടപ്പിലിരിക്കുന്ന ഭാ ഷയെ ഉപയോഗിച്ചുവന്നു.ആ ഭാഷയിൽ സന്ധി,ഉച്ചാരണസ്ഫുട ത,പ്രകൃതിപ്രത്യയങ്ങളുടെ യോജിപ്പ് ഇത്യാദി വ്യാകരണനിയമങ്ങ ളെ വകവെയ്ക്കാതെ തന്നെ കഴിച്ചുകൂട്ടി.അതു സംസ്കാരത്തിനു കീ ഴടങ്ങാതെ പ്രകൃത്യാ ഇരുന്നനിലയിൽ തന്നെ ഇരുന്നതുകൊണ്ട് അ തിനു പ്രാകൃതമെന്നും പേർ സിദ്ധിച്ചു.ഈ പ്രാകൃതമല്ലെങ്കിൽ അ സംസ്കൃതമായ സംസ്കൃതഭാഷ വളരെക്കാലംകൊണ്ട് ഓരോ ദേശ ത്തിൽ ഓരോ രീതിയെ അവലംബിച്ചു പല ശാഖകളായിത്തീരുക യും ഇക്കാലത്തു വടക്കേ ഇൻഡ്യയിൽ നടപ്പിലിരിക്കുന്ന ബങ്കാളി, ഉർഡു,ഹിൻഡി,പഞ്ചാബി മുതലായ ഭാഷകളുടെ മാത്രഭൂതകളാ യി പരിഗണിക്കയും ചെയ്തു.

     ഗ്രന്ഥകാരന്മാർ ഉപയോഗിച്ചുവന്ന വ്യാകരണനിയന്ത്രിതമായ

ഭാഷ കാലക്രമംകൊണ്ടു നിലച്ചുപോകയും മറ്റു ഭാഷകളിൽ കാ ണുന്നതുപോലെ ഉപർയ്യൂപരിയുളള വികാരങ്ങൾക്ക് അധീനമായി ഭവിയ്ക്കയും ചെയ്തു.വ്യാകരണപ്രമാണംകൊണ്ടു സാധിക്കാൻ കഴി യാത്തതും;വ്യാകരണനിയമങ്ങളെ ലംഘിക്കുകയും ആയ പ്രയോഗ ങ്ങൾ എത്രതന്നെ ഹൃദ്യവും ഭംഗിയുളളതും ആയിരുന്നാലും പണ്ഡി തന്മാർ സഹിക്കയില്ലെന്നുളള മട്ടിലായി.ഇപ്രകാരമുളള ഒരു ഭാഷ വിദ്വാന്മാർക്കല്ലാതെ പാമരന്മാർക്കു ദുർഗമമായിത്തീർന്നതോടുകൂടി അ ത് ഒരു മാതൃഭാഷയെന്ന പേരിനു പാത്രീഭവിച്ചു.എന്നാൽ വാസ്ത വത്തിൽ വൈയാകരണന്മാർ സംസ്കൃതഭാഷയെ ഹനിക്കയല്ല ചെ യ്തത്;അതിനെ ചിരഞ്ജീവിയാക്കുകയാണുചെയ്തിട്ടുളളത്.അതായ ത്;ഇതരഭാഷകൾ കാലദേശാദ്യുപാധികൾക്കു വശംവദകളായി

വികാരം പ്രാപിച്ചു മാറികൊണ്ടിരിക്കവേ,ഈ സംസ്കൃതഭാഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/262&oldid=165246" എന്ന താളിൽനിന്ന് ശേഖരിച്ചത്