താൾ:Mangalodhayam book 1 1908.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംസ്കൃതഭാഷ വ്യവഹാരഭാഷയായിരുന്നുവോ? ൩൩൭

ത്രിമഭാഷയുടെ സകല വൈലക്ഷണ്യങ്ങളും പൂർണ്ണമായി കാണു ന്നു.കുറെക്കാലം സംസ്കൃതഭാഷ പഠിക്കയും,അതിൽ പരിചയമുളള വരോടു സംസർഗ്ഗം ചെയ്കയും ചെയ്താൽ ഈ പറഞ്ഞ രണ്ടു സംഗതി യും സ്പഷ്ടമാകും.പ്രാചീനകാലത്തുളള യാക്സൻ തുടങ്ങിയ നിരു ക്തകാരന്മാരും,പാണിനി,പതഞ്ജലി മുതലായ വൈയാകരണ ന്മാരും സംസ്കൃതത്തെ കേവലം,'ഭാഷ'എന്നാണു വിളിക്കുന്നത്. പതഞ്ജലിയുടെ കാലത്തിന്(അതായത് ഏകദേശം ക്ര.മു.ര ണ്ടാം ശതവർഷത്തിനു)വളരെക്കാലം മുമ്പുതന്നെ ഈ ഭാഷ വൈദി കമെന്നും ലൗകികമെന്നും രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എ ന്ന് അവരുടെ ഗ്രന്ഥങ്ങളിൽനിന്നും സ്പഷ്ടമാകുന്നുണ്ട്.അക്കാലത്തു തന്നെ വൈദികം അല്ലെങ്കിൽ ഛന്ദസ്സ് എന്നു വിളിച്ചുവന്ന ഭാഷ വളരെ പഴക്കമുളളതും,അർത്ഥം മനസ്സിലാക്കാൻ വൈഷമ്യളളതും ആയിത്തീർന്നിരുന്നു.പാണിനി തുടങ്ങിട്ടുളള വൈയാകരണന്മാർ വൈദികഭാഷയ്ക്കും ലൗകികഭാഷയ്ക്കും കൂടിച്ചേർത്താണു വ്യാകരണം നിർമ്മിച്ചിട്ടുളളത്.അതിൽ ലോകഭാഷയെ പ്രധാനമാക്കിവെച്ചിട്ടു, വൈദികഭാഷയിലെ വിശേഷവിധികളെ നിർദ്ദേശിക്കയും,ലൗകിക ഭാഷയെ തങ്ങളുടെ വ്യകരണംകൊണ്ടു സംസ്കരിക്കയാണു ചെയ്തു കാണുന്നത്.'കൃ=ചെയ്ക'എന്നർത്ഥമുളള ധാതുവിൽ വി_ആ എന്ന രണ്ടു ഉപസർഗ്ഗങ്ങൾ ചേർന്നുണ്ടായിട്ടുളള ഒരു ശബ്ദമാണു വ്യാകരണ പദം.വി_ആ എന്ന രണ്ടുപസർഗ്ഗങ്ങളും വിശ്ലേഷാർത്ഥദ്യോതകങ്ങ ളത്രേ.അതുകൊണ്ടു വ്യാകരണം എന്നതിന 'വേർതിരിക്കുക'അ പഗ്രഥനംചെയ്ക,എന്നർത്ഥം സിദ്ധിക്കുന്നു.ഭാഷയിലുളള നാമം, ധാതു,ഉപസർഗ്ഗം,അവ്യയം എന്നീ ശബ്ദങ്ങളേയും വർണ്ണം,പദം, വാക്യം,പ്രകൃതി,പ്രത്യയം എന്നീ അംഗങ്ങളേയും പിരിച്ചെടുത്ത് അവയെ ചേർക്കേണ്ടുന്നവിധത്തേയും,ചേരുമ്പോളുണ്ടാകുന്ന മാറ്റ ങ്ങളേയും പ്രതിപാതിക്കുന്നതായാൽ വ്യാകരണമായി.ഇതിൽനി ന്നും ഭാഷയ്ക്കു സിദ്ധിക്കുന്ന ഫലം സംസ്കരണമാണ്.ഇങ്ങിനെ വ്യാ കരണംകൊണ്ടു സംസ്കരിക്കപ്പെട്ടതായ അതായതു പരിഷ്കരിക്കപ്പെട്ട തായ ഒരു ഭാഷയാണു സംസ്കൃതം എന്നു പറഞ്ഞുവരുന്നത്.ഈ സംസ്കരണം സിദ്ധിച്ചത്,ഏതു ഭാഷയ്ക്കാണോ ​അതിനെയും സം

സ്കൃതമെന്നുതന്നെ പറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/261&oldid=165245" എന്ന താളിൽനിന്ന് ശേഖരിച്ചത്