ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം കമ്പനി
ക്ലിപ്തം, തൃശ്ശിവപേരൂർ 1080_ലെ 4_ാം റഗുഃലേഷനായ കൊച്ചി കമ്പനി റഗുഃലേഷനനുസരിച്ച് റജിസ്ട്രാക്കപ്പെട്ടതു. മൂലധനം ഉറുപ്പിക 1,0,000 ഈ മൂലധനത്തെ ഷേയർ1ക്കു10ഉറുപ്പികവീതം10,000 ഷേയറുകളായിഭാഗിച്ചിരിക്കുന്ന ഡയറക്ടറുമാർ
1 മഹാമഹിമശ്രീ കൊച്ചി 9_ാം കൂർ രാമവർമ്മ അപ്പൻതമ്പുരാൻതിരുമനസ്സ് 2 ബ്രഹ്മശ്രീ എ.കെ.ടി.കെ.എം.ചെറിയ നാരായണൻ നമ്പൂരിപ്പാട് അവർകൾ 3 " മാത്തൂർ വാസുദേവൻ ന്പൂരിപ്പാട് " 4 " കരിയന്നൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് " 5 " ഒരുപുലാശ്ശരി പരമേശ്വരൻ നമ്പൂരിപ്പാട് " 6 " മ_രാ_രാ, ബഹുമാനപ്പെട്ട കവളപ്പാറ മൂപ്പിൽ നായർ 7 " കൊല്ലങ്കോട് മാധവ രാജ 8 " ടി.സി.കൃഷ്ണമേനോൻ 9 " എ.കെ കുഞ്ഞരാജാ
ആഡിറ്റർ_പിയജ്ഞരാമയ്യർ, കമ്പനിയുടെ പ്രധാന ഉദ്ദേശങ്ങൾ. വളരെ ഉപകാര പ്രദങ്ങളും,ദുർല്ലഭങ്ങളും ഇതുവരെ അച്ചടിക്കാതത്തതുമായ വിവിധവിഷയങ്ങളിലുള്ള'സംസ്കൃതപുസ്തകങ്ങളുംമലയാളപുസ്തകങ്ങളും'പരിഷ്കൃതരീതയിഅച്ചടിച്ചുപ്രസിദ്ധംചെയ്യുന്നതിന്നും,മറ്റു പുസ്തകങ്ങൾ അർദ്ധംകൂടാത്ത വിധത്തിൽ അച്ചടിച്ചു പ്രസിദ്ധംചെയ്യുന്നതിനും അച്ചടിസംബന്ധമായിട്ടുള്ള ബൈന്റുമുതലായ പ്രവൃത്തികൾ സുകുമാരരീതിയിൽ നടത്തേണ്ടതിനു വേണ്ടി ഏറ്റവും ഉയർന്ന സ്ഥിതിയിൽ കമ്പനിവകയായ കേരളകല്പദ്രുമം അച്ചത്തെ പരിഷ്കരിച്ചു നന്നാക്കുക. 2 ദേവനാഗരത്തിലും,മലയാളത്തിലും,ഇംഗ്ലീഷീലും മിതമായ നിരക്കിന്മേൽ സകല അച്ചടിപ്രവൃത്തികളും വൃത്തിയായി നടത്തിക്കൊടുക്കുകയും സൗദവാരം(സ്റ്റേഷണറി) മുതലായ സാധനങ്ങൾ ഉണ്ടാക്കിയും വാങ്ങിയും വ്യാപാരം നടത്തുകയും ചെയ്യുക. 3 മംഗളോദയം മാസിക അതിന്റെ ഉദ്ദേശങ്ങൾ ഉൽകൃഷ്ടസ്ഥിരതയിൽ സാധിക്കത്തക്കവണ്ണം പരിഷ്കരിച്ചു നടത്തുകയും ചെയ്തു. 4 പല ഭാഷയിലുള്ള പുസ്തകങ്ങൾ വരുത്തിയും അച്ചടിച്ചും കമ്പനിക്ക് ഇപ്പോഴുള്ള ബുക്ക്ഡിപ്പോ പരിഷക്കരിക്കുക. ഷേയറുകൾ ഇനിയും വില്കുവാനുണ്ട്.ഷേയർ ചേരുവാൻ ഇഷ്ടപ്പെടുന്നവർ രേഖാമൂലം ഉടനെ മാനേജർക്ക് അറിവുകൊടുക്കേണ്ടതാണ്.
PRINERS AND PUBLISHERS:-THE MANGALODAYAM CO.,LTD.TRICHUR.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.