താൾ:Mangalodhayam book 1 1908.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൪ മംഗളോദയം

എന്ന മുഹമ്മദീയവീരൻ സംഗീതത്തിൽ വലിയ പ്രതിപത്തികാണിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

 ഒരു അപലപനം.ഈ തലവാചകത്തിൽ ഒരു ലേഖകൻ എഴുതി അയച്ചിട്ടുള്ള ദീർഘലേഖനത്തിന്റെ സാരമാണിത്.;_

രഘുവംശത്തിലെ "വാഗർത്ഥവിവസംപൃക്തൗ"എന്ന പ്രഥമപദ്യം കാളിദാസരുടെ കൃതിയല്ലെന്നും പിന്നീടു പ്രക്ഷിപ്തമായി ചേർത്തിട്ടുള്ളതാണെന്നും പറഞ്ഞ് 'രഘുവംശവിമർശ' കാരൻ കാളിദാസരെ അപലപിക്കുന്നു. ഈ അപലപനം ശരിയല്ലെന്നും കാളിദാസരെക്കൊണ്ടുതന്നെ തെളിയിക്കാം. കാളിദാസർ,തനിക്കു ഏറ്റവും ബോധിച്ച ചില ആശയങ്ങളെ തന്റെ കൃതികളിൽ പല ദിക്കിലും ഈഷൽഭേദത്തോടുകൂടെ ആവർത്തിച്ചു പറയുന്നത് പതിവാണ്.രഘുവംശത്തിൽ പാർവ്വതിപരമേശ്വരന്മാർക്കു"വാഗാർത്ഥവിവസംപൃക്തൗ" (വാക്കും അര്ത്ഥവും എന്നപോലെ ഒഴിച്ചാലും ഒഴിയാത്ത വ്ധം നിത്യമായി സംബന്ധിച്ചിരിക്കുന്നവർ ) എന്നാണ്,പാർവ്വതിപരമേശ്വരന്മാർക്കു വിശേഷണം കൊടുത്തിരിക്കുന്നത്.ഇതു കുമാരസംഭവത്തിലും ഇവരെപ്പറ്റി പഞ്ഞിട്ടുള്ളതാണ്.പാർവ്വതിയെപരമേശ്വരനു നൽകണമെന്നു സപ്തർഷിമാർ ഹിമവാനോടു പറയുന്ന ഘട്ടത്തിൽ "തമർത്ഥമിവഭാരത്യാസുതയായോക്തുമഹർസി" (വാക്കിനേട് അർത്ഥത്തെച്ചേർക്കുംപോലെ പാർവ്വതിയോടു പരമേശ്വരനെ ചേർക്കുവാൻ അങ്ങ് അർഹിക്കുന്നു) എന്നു പറഞ്ഞിരിക്കുന്നു.രഘുവശത്തിലെ "ജഗതഃപിതരൗ" (ലോകത്തിലെ മാതാപിതാക്കന്മാർ) എന്ന വിശേഷണവും കുമാരസംഭവത്തിൽ ഈ വധൂവരന്മാർക്കു കൊടുത്തിട്ടുണ്ട്."മാതരംകല്പയേന്ത്യേനാമീശേഹീജഗതഃപിതാ"(ജനങ്ങൾ ഇവളെ അമ്മയായി കല്പിക്കും.ഈശ്വരൻ ജഗത്തിന്റെ പിതാവാണല്ലോ.) എന്നും സപ്തർഷിമാർ പറഞ്ഞിട്ടുണ്ട്.അതു കൊണ്ടും,മുൻപറഞ്ഞ രഘുപദ്യത്തെ അപലപിക്കുന്നവർക്ക് കുമാരസംഭവപദ്യങ്ങളേയും അപലപിക്കേണ്ടവരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/254&oldid=165238" എന്ന താളിൽനിന്ന് ശേഖരിച്ചത്