താൾ:Mangalodhayam book 1 1908.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവക. ൩൩൩

ടെ നിർമ്മാണക്രമത്തെ ഒരിഗ്ലീഷു മാസികയിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു-പഴയ മടോടുകൾ പൊടിച്ച് ശീലപ്പൊടിയിട്ട് ഉണങ്ങിയ ചാണകപ്പൊടിയോടുകൂടി കലർത്തി വേപ്പിൻപ്പശവെള്ളത്തിലോ വജ്രപ്പശവെള്ളത്തിലോ കുഴച്ച് ഇഷ്ടമുള്ള വലുപ്പത്തിൽ പെൻസിപോലെ ഉരുട്ടുക.ഇതാണു കിട്ടലേഖനി.ഇതു സൗകര്യംപോലെ രണ്ടോ മൂന്നോ നലോ അംഗുലം നീളത്തിൽ ഉണ്ടാക്കാവുന്നതാണ്.

     അല്ലോ,എല്ലോ.'ഉണ്ടല്ലോ' 'വന്നുവല്ലോ'ഇത്യാദി പ്രയോഗങ്ങിലെ അന്ത്യശബ്ദം 'അല്ലോ'എന്നാണെന്നാണ് ഇക്കാത്തു  സാധാരണയായി ധരിച്ചും ഉപയോഗിച്ചും വരുന്നത്.എന്നാൽ ചില പഴയ ഗ്രന്ഥങ്ങൾ നോക്കുമ്പോൾ ഈ അന്ത്യശബ്ദത്തിന്റെ സ്വരൂപം 'എല്ലോ'എന്ന് വെളിവാകുന്നതായി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകൾ പ്രസ്താവിക്കുന്നു.ഇതു കൂടാതെ , ഇപ്പോൾ നടപ്പില്ലാത്ത അർത്ഥത്തിൽ ഉണ്ടായിരുന്നതായും പഴയ ഗ്രന്ഥങ്ങളിൽ വെളിപ്പെട്ടിട്ടുണ്ടത്രേ.'മംഗളോദയ'ത്തിൽ തുടർച്ചയായി ചേർത്തുവരുന്ന 'മണ്ണാർപാട്ട്' സൂഷ്മമായി പരിശോധിച്ചാൽ നമുക്ക് വലിയ പുതുമ തോന്നുന്ന പല പഴയ പദങ്ങളും പ്രയോഗങ്ങളും കാണാവുന്നതാകുന്നു.
                    
  ഇന്ത്യൻ സംഗീതം. ഇന്ത്യൻ സംഗീതസമാജത്തിന്റെ രണ്ടാം വാർകയോഗം ഇതിനിടെ ഡൽഹിയിൽ വച്ചു കൂടുകയുണ്ടായപ്പോൾ, അദ്ധ്യക്ഷനായിരുന്ന നവാബ് ഇങ്ങിനെ പ്രസ്താവിച്ചിരാക്കുന്നു                                

ഹിന്തുക്കളുടെ സംഗീതത്തിന്റെ മൂലം ദൈവികമായ ഒന്നാണെന്നുവിശ്വസിച്ചുവരുന്നു.വേദപ്രവക്തവായ ബ്രഹ്മാവ് വെളിപ്പെടുത്തിയ ചതുർവ്വേദങ്ങളിലൊന്നായ സാമവേദാണ് സംഗീതത്തിന്റെ മൂലം.മഹമ്മദീയരുടെ സംഗീതം 12_13_ ശതവർഷങ്ങളിലാണു ജീവിച്ചിരുന്നത്. സുൽത്താൻ അലാവുദിൻ തുഗ്ലാക്ക്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/253&oldid=165237" എന്ന താളിൽനിന്ന് ശേഖരിച്ചത്