താൾ:Mangalodhayam book 1 1908.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൨ മംഗളോദയം

വണ്ടാർകുഴൽകളഴിഞ്ഞനുലേപനമാല്യദികളുമുലഞ്ഞതിനാലും പണ്ടേതിലുമഴകേറിയനാരികൾപലപലപാടുകിടന്നതുമവിടെ " "അതിനരികേമണിയറസുഖകരമായഴകിയലുംദീപപ്രഭയാലും കതിരവനോടെതിരാകിയകാന്തികലർന്നമഹാരത്നപ്രഭയാലും മധുമദമോടുമുറങ്ങിയരാവണവരഭൂഷണരുചിയാലുംദിപി- ച്ചതുകാലംവൈവസ്വതഭവനമതെന്നേതോന്നുംവണ്ണംകണ്ടാൽ "ആനതുകാലംമാരുതികണ്ടാനഴകിയലുംപൊന്നിൻപർയ്യങ്കേ മാനിയമായമഹാമൃദുതല്പേമരുവിനരാക്ഷസരാജശരീരം മാനിനിമാർപലരെയുമവനരികേമരുവിയുറങ്ങീടിന്നതുപാർത്താൻ മേനകയോടെതിരാമൊരുഭാമിനിവേറൊരുശയനേചേർന്നതുകണ്ടാൻ"

     ഹനുമാൻ ലങ്കയിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ചകളെ വർണ്ണിക്കുന്ന മേല്ക്കാണിച്ച ഭാഗം എത്ര മനോഹരമായിട്ടുണ്ടെന്നു നോക്കുക!ഇതുപോലെ  രസകരമായ ഭാഗങ്ങൾ ഇതിൽ  വളരെയധികമുണ്ട്.              
                 പ്രൗഢഗംഭീരമായ ഈ  ഗ്രന്ഥത്തിന്നു മനോഹരമായ  ഒരു ടിപ്പണി പരമേശ്വരയ്യർ തന്നെ എഴുതിചേർത്തിട്ടുള്ളതു  വിദ്യാർത്ഥകൾക്കും  മററു വായനക്കാർക്കും  വളരെ ഉപയോഗപ്പെടുന്ന ഒന്നാണ് പക്ഷെ അതു വളരെ ചെറുതായിപ്പോയതിൽ വ്യസനിക്കേണ്ടിയിരിക്കുന്നു.അയ്യരവർകൾ വ്യാഖ്യാനിക്കാതെ വിട്ടിട്ടുള്ളതിൽ പലതും വായനക്കാർക്കു മനസ്സിലാക്കുവാൻ സാധിക്കാതെ ഇനിയും കിടപ്പുണ്ട്. അടുത്ത പതിപ്പിൽ  ഈ ടിപ്പണി കുറച്ചുകൂടി  നിഷ്കർഷിച്ചു ചേർക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
  
                              പലവക.

കിട്ടലേഖനി.ചിത്രമെഴുതുമ്പോൾ സൂത്രരേഖ (out line)മായ്കുവാനുപയോഗിക്കുന്ന പെൻസിലിന്നു 'കിട്ടലേഖനി' എന്നാണു പ്രാചീന ഹിന്തുക്കൾ പേരു പറഞ്ഞിരുന്നത്. ഈ കിട്ടലേഖനിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/252&oldid=165236" എന്ന താളിൽനിന്ന് ശേഖരിച്ചത്