താൾ:Mangalodhayam book 1 1908.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൮ മംഗളോദയം

രും,വിശ്വസ്തഭൃത്യൻ 'എരേച്ചനും'മാത്രമേയുള്ളു.എരേച്ചൻ അടുത്തു ണ്ടായിരുന്ന ഒരു വിളിക്കിന്നു മുമ്പിലിരുന്നു നായരുടെ 'നിദ്രാഭിവദ്ധി നി'ലേഹ്യം തയ്യറാക്കുന്നു.നായ൪ ഇടക്കിടയ്ക്കു മുറിയുടെ ഒരു ഭാഗ ത്തേയ്ക്കു നോക്കി പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. 'എന്നാൽ വാതിലൊന്നു തുറക്കു.താക്കോലിതാ'എന്നു പറ ഞ്ഞു നായ൪ തന്റെ മടിയിൽനിന്ന് ഒരു താക്കോലെടുത്ത് എരേ ച്ചന്ന് എറിഞ്ഞുകൊടുത്തു.ഭൃത്യൻ ആ താക്കൊലെടുത്ത് അവരിരു ന്നിരുന്ന മുറിയുടെ വടക്കേ ചുമരിനടുത്തുപോയി,അവിടെ തൂക്കി യിരുന്ന ഒരു ചിത്രമെടുത്ത് താഴെ വെച്ച് ,അതിന്നടിയിലുണ്ടായിരു ന്ന ഒരു ദ്വരത്തിൽ താക്കോൽ കടത്തി രണ്ടു മൂന്നു പ്രാവശ്യം തിരിൾ ച്ചു .ഉടനേ ആ മുറിക്കകത്തു മുമ്പു കാണ്മാനില്ലാത്തതായ ഒരു വാ തിൽ തുറന്നു.വാതിലിന്നിടയിൽ കൂടെ കുറെ ഇരുമ്പഴികളും,അഴി കൾക്കിടയിൽ കൂടെ ഒരു മനുഷ്യരൂപവും വഴരെ ശോഷിച്ചും,മുഖം മു ഴുവനും കറുത്ത നീണ്ട രോമങ്ങൾകൊണ്ടു മൂടിയിരിക്കുന്നു.രൂപത്തെ കണ്ട ഉടനെ നായ൪ എഴുന്നേറ്റു താണു വണങ്ങി.'അങ്ങയ്ക്കു വന്ദ നം'എന്നു പുച്ഛരസത്തോടുകൂടി പറഞ്ഞു .'മഹാപാപി,നിന്റെ ഈ പരിഹാസത്തിന് ഈശ്വരൻ പകരം ചോദിച്ചുകൊള്ളും'എന്ന് അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടു ആ രൂപം മുഖം തിരിച്ചു. നായ൪-ദ്വേഷ്യപ്പെടേണ്ട പണിക്കാരെ |യൌവനത്തിന്റെ തള്ളി ച്ചകൊണ്ടാണ് ഇങ്ങിനെയെല്ലാം തോന്നുന്നത്.ഇപ്പോൾ വ യസ്സെത്രയായി ഒ൪മ്മയുണ്ടോ? പണിക്കാ൪ മറുപടി ഒന്നും പറഞ്ഞില്ല. നായ൪-അക്കാലത്തു നിനക്കു 25 വയസ്സായിരുന്നു അല്ലേ?അ തല്ല പണിക്കാ൪-അതേ-അതേ-രാക്ഷസനായ നിന്റെ ചതി യിൽപ്പെടുന്ന കാലത്ത് എനിക്കു 25 വയസ്സുതന്നെയായിരുന്നു. ദൈവം സവ്വ-

നം-ദൈവത്തിന്റെ കായ്യം പിന്നെ പറയാം . ഇപ്പോൾ നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/196&oldid=165230" എന്ന താളിൽനിന്ന് ശേഖരിച്ചത്