താൾ:Mangalodhayam book 1 1908.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാതിരിക്കുന്നിലെ കാരാഗ്രഹം ൨൭൭

  (29) നിയോഗം:-'ഇന്നപ്രകാരമേ ചെയ്യാവു, മറ്റൊരു

പ്രകാരം ചെയ്യരുത്'എന്നു വിധിക്കുന്നതു നിയോഗം.വിധിനിഷേ ധഭാഗങ്ങൾ രണ്ടുംകൂടിയ ഒരു വിധി എന്നു താൽപയ്യം.'ഇന്ത്യ യിൻ പരുത്തി കൃഷിചെയ്യണം;പരുത്തിയേ കൃഷി ചെയ്യാവു;പരു ത്തിയല്ലാതെ ഒന്നും കൃഷി ചെയ്യരുത് 'എന്നുദാഹരണം.

     (30) സമാനങ്ങളായ രണ്ടു വസ്തുക്കളെ കാണിച്ച് അവ രണ്ടി

ലൊന്ന് എന്നു പറയുന്നതു വികല്പവും, (31) സമാനങ്ങളായ അ ധികവസ്തുക്കളെ ചേത്തു പറയുന്നതു സമുച്ചയവും ആകുന്നു.ഇവ ഭാഷയിൽ സാധാരണങ്ങളാകയാൽ വിസ്തരിക്കുന്നില്ല. (32) ഇന്ന പ്രകാരമെന്നു പ്രത്യേകം എടുത്തു പറയാതെ ഊഹിപ്പാൻ വിടുന്ന ത് 'ഊഹ്യ'വും ആകുന്നു.

   മോല്പാഞ്ഞവയെയാണു കൌടില്യൻ 'തന്ത്രയുക്തികൾ'എന്നു

പറഞ്ഞിട്ടുള്ളത്.ഇവയെല്ലാം അദ്ദേഹത്തിന്റെ അത്ഥശാസ്ത്രം പ ഠിക്കുന്നവ൪ അറിഞ്ഞിരിക്കേണ്ടതത്യാവശ്യമാണ്.ഇവയിൽ പലതും മറ്റു ശാസ്ത്രങ്ങളിലും ഉപയോഗപ്പെടുന്നതാണെന്ന് ആദ്യമേ പറ ഞ്ഞിട്ടുണ്ടല്ലൊ.ഒരു 'നിഘണ്ടു'എന്ന നിലയിൽ ഇവ വായന ക്കാക്കുപകരിക്കുമെങ്കിൽ ഞാൻ കൃതാത്ഥനായി

                    കെ.വി.എം.    
        പാതിരക്കുന്നിലെ  കാരഗ്രഹം
                      1

'എരേച്ചാ |പണിക്കാ൪ ഉറങ്ങിയോ?' 'ഇല്ല.കുറച്ചു മുമ്പു കൂട്ടിനകത്ത് ശബ്ദം കേട്ടിരുന്നു.' 'കാഞ്ഞിരപ്പിള്ളി'മൂപ്പിൽ വലിയ നായ൪ അത്താഴത്തിന്നുശേ ഷം,ഒന്നിന്മേൽ ഒന്നായി മൂന്നു മെത്തകൾ വിരിച്ചുവെച്ചിരുന്ന ത

ന്റെ കട്ടിലിന്മേൽ ഇരിക്കുന്നു.വിശാലമായ ആ മുറിക്കകത്തു നായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/195&oldid=165229" എന്ന താളിൽനിന്ന് ശേഖരിച്ചത്