൨൬൪ മംഗളോദയം 1 ങ്ങില്ലെങ്കിൽ ഇനിയും പലവക ഞാൻ കണ്ടിട്ടുണ്ട് .' ഉള്ളവണ്ണം നീ പറഞ്ഞാലോ ശങ്കുമുക്കുവനേ ഉടയവണ്ണം തരുവാൻ കുററംകുറ വില്ലല്ലൊ.' ' തോളിൽ കിടക്കുന്ന കോൽമുണ്ടാടതന്നാൽ നിങ്ങളേ യും ഭർത്താവേയും പുഴവിലങ്ങീടണ്ട്.' 'കോൽമുണ്ടാട നിനക്കുത ന്നാലോ പൊന്മകനെ എന്റെ പോർമുല സ്വല്പം പാഴ് കുറയൂലോ. ഏഴരാണ്ടിൽ കണ്ടുചേർന്നു; പതിററരാണ്ടിൽ മാലവെച്ചു; മാറഴ കെൻ ഭർത്താവ് കൂടി കണ്ടിട്ടില്ലല്ലൊ.കോൽമുണ്ടാട നിനക്കു തന്നാ ലൊ പൊന്മകനേ! എന്റെ അടിമാറ് സ്വല്പം ചിതംകുറയൂലോ' 'ആ വകയുംകൂടി തരുവാൻ പാങ്ങില്ലെങ്കിൽ ഇനിയും പല വക ഞാൻ കണ്ടിട്ടുണ്ടല്ലൊ. ഉള്ളവണ്ണം നീ പരഞ്ഞാലോ മകനെ ുട യവണ്ണം തരുവാൻ കുററം കുറവില്ലല്ലൊ.' 'ഊർമടിയിൽ കിടക്കുന്ന മഞ്ഞോല കുരു വട്ടിയും ഭർത്താവിൻ കയ്യിലിരിക്കുന്ന പൊൻചൂരക്കോ ലും തന്നാൽ നിങ്ങളേയും ഭർത്താവിനെയും ഈ പുഴ മറുകരയ്ക്കു വില ങ്ങടേണ്ട് .'
ഭർത്താവിൻകയ്യിന്ന് പൊൻചൂരക്കോലും കൈവണങ്ങി മ
ഞ്ഞോലക്കുരുവട്ടിയും കൂടി അകലെ ദൂരെ കൊണ്ടുവെച്ചു കൊടുത്തു. മഞ്ഞോലക്കുരുവട്ടി ചെനനെടുക്കുവാൻ ചെന്നപ്പോൾ ചക്കി ചെമ്പര ന്തായ് പറന്നിളയ്ക്കുന്നു. പൊൻചൂരക്കോല് ചെന്നെടുക്കുവാൻ ചെ ന്നപ്പോൾ നാഗവെള്ളിപ്പാമ്പായി ചെന്നാടിക്കളിതുടങ്ങുന്നു. 'പാ മ്പും വേണ്ട കള്ളി പരന്തും വേണ്ട കള്ളി.പോടിപോ കള്ളി മറയെ ത്ത് ' 'തോണിയും വേണ്ട കള്ള തുഴകോലും വേണ്ട കള്ള പോ പോ കള്ള മറയെത്ത്.' അവനുടെ തോണിയും കുത്തിയിറക്കി ഇതാ പോകുന്നു കള്ളൻ നടുപ്പുഴയോടെ. പൊരുത്തമല്ലാത്ത ദേവനിൽ പുറമെ പോന്നമൂലംകൊണ്ട് നട്ടാട്ടിൽ കിടന്നപ്പോൾ വലയതുള്ളു.' 'പൊരുത്തമില്ലാത്ത ദേവിഞാൻമൂലംകൊണ്ടല്ല എന്റെ ഭർത്താവേ ഭാഗ്യംകെട്ട മകൻ നിങ്ങളായിട്ടാണ്.' 'കേട്ടുകൊണ്ടാലൊ എന്റെ മാറഴകരെ എന്റെ ഭർത്താവേ തോണികടത്താതെ പോയ ശങ്കമു ക്കുവൻ കരുവേടകനെ ആശാരിതീണ്ടി മഴുവെറിയാതെ മൂശാലിതീ ണ്ടി കരുപ്പിടിച്ചുവാക്കാതെ നട്ടാട്ടിൽ കൊണ്ടുചെന്നു കള്ളനെ
ഞാൻ കഴുവേററീടണ്ട്. തെക്കടിച്ച കാററു വടക്കടിച്ചു. വടക്കടിച്ചി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.