താൾ:Mangalodhayam book 1 1908.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാതികളും വൃത്തിമയ്യാദകളും ൨൬൩ പഞ്ഞയും പഴുത്തു തീൻകഴിച്ചരയിരിക്കുമ്പോൾ അപ്പോൽ ചോദി ച്ചു തന്നഴകൻ തന്റെ ദേവിയാളെ. ഈക്കാണുന്നിനനല്ലൊലിപേ രാറകുന്നത്, ആരുടെ എവരുടെ ഒലിപേരാറാകുന്നു. ശങ്കുമുക്കുവൻ തന്റെ കീഴ് ക്കടവാകുന്നു, ഒല്ലേനൊലിവനെന്ന ഒലിപേരാറ്. നമു ക്കൊരു ഒലിപേരാറു കാണേണമെങ്കിൽ ഭർത്താവെ ഒല്ലേനൊലി പേ രാറു കാണണമെങ്കിൽ എന്റെ ദേവിയാളെ! വിരുത്തൂണും കഴിഞ്ഞു പോരുന്ന വീണ്ടികക്കാവട്ടെ. വിരുത്തൂണും കഴിഞ്ഞു പോരുന്നൊരു നേരത്തെന്റെ ഭർത്താവെ മററുമുണ്ടല്ലോ ചില കളിമരുതകൾ.ഇ നിക്കൊരു ഒലിപേരാറു കണേണമെങ്കിൽ എന്റെ ഭർത്താവേ ഒല്ലേ നെന്നൊലിപേരാറു കണ്ടിട്ടുവേണം കിഴക്കുംകൊല്ലം. ചങ്ങാതിവീ ട്ടിൽ വിരുത്തൂണിന്ന് . ഒല്ലേനെന്നൊലി പേരാററിൽചെന്നാലോ എ ന്റെ ദേവിയാളെ. ആഴക്കുവെള്ളത്തിൽ മൂഴക്കു അട്ട പുഴു പാമ്പും മു തലകിടന്നു കടിപിണയുന്നു. നൊമുക്കത്ര പേടിശങ്കഭയമുണ്ടെങ്കി ലോ എന്റെ ഭർത്താവേ പെണ്ണാകുന്ന എൻപിന്നാലെ തുണ പോരിക.

    ഭർത്താവിനെത്തിക്കി ദേവി വലതൊഴച്ചു കണ്ടങ്ങിനെ ഭർത്താ

വിൻമുന്നിലോടി വഴിനടക്കുന്നു.ചിത്തിരങ്കത്തിൽ ചെറുപ്പാവപോ ലെ ദേവി ഒല്ലേനെന്നൊലി പേരാററിങ്കൽ നിവിരേ ചെന്നു.പുഴിയു ടയോൻ പൊന്മകനും പുഴന്തോണിയും വലിച്ചു മേക്കരെ വെച്ചു തോണത്തലക്കൽ കിടന്നു തുകിലുറങ്ങുന്നു. 'പുഴയുടയോൻ പൊന്മ കനെ പുഴയുടയോൻ പൊന്മകനെ' നാലും മൂന്നേഴു വിളികൊള്ളു ന്നു. ചില്ലെന്നുപൊട്ടി ഉണർന്നു പുഴയുടയോൻ തോണിത്തലക്കൽ ചെന്നു നിലപാർക്കുന്നു. 'കേട്ടുകൊണ്ടാലോ എന്റെ പുഴയുടയോൻ പൊന്മകനേ, എന്നെയും എന്റെ ഭർത്താവിനേയും ഇപ്പുഴ വിലങ്ങി ത്തായോ. തോണിക്കൂലിക്കേതും കൊടന്നിട്ടില്ലഞാൻ.എടയ്ക്കൊരു തോടും പുഴയും നിനന്തിട്ടില്ല' .'തോണിക്കൂലിക്കേതും കരുതീട്ടില്ലെ ങ്കിൽ ഇവിടെവെച്ചു പലവക ഞാൻ കണ്ടിട്ടുണ്ട്. തലയിൽ കെട്ടി ന കെട്ടുപൂച്ചരടു തന്നാൽ നിങ്ങളേയും ഭർത്താവിനേയും പുഴ കടത്തി ത്തരാം.' 'തലയിൽ തെട്ടിന കെട്ടുപൂച്ചരടു തന്നാൽ എന്റെ തി രുമുടി സ്വല്പം പാഴ് കുറയൂലോ.' 'ആവകയുംകൂടി തരുവാൻ പാ

2 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/181&oldid=165215" എന്ന താളിൽനിന്ന് ശേഖരിച്ചത്