താൾ:Mangalodhayam book 1 1908.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൮ മംഗളോദയം വേ!' 'നാല്പത്തൊന്നായിട്ടും കഴിക്കാമല്ലൊ'.അതിൾ ചുരുങ്ങിയാ ലൊ എന്റെ ഭർത്താവേ!' 'അന്നയ്ക്കുന്നുതന്നെയായി കഴിക്കാം എ ന്റെ ദേവിയെ!' 'പന്ത്രണ്ടുമാസത്തെ പിണ്ഡംഅന്നയ്ക്കു ന്നുതന്നെ എങ്ങിനെ കഴിക്കും എന്റെ ഭർത്താവെ?' എന്നു ചോദിച്ചു. മുന്നൂററി മുപ്പത്താറു ബലിയും പന്ത്രണ്ടു പിണ്ഡവുംഅന്നയ്ക്കു ന്നുതന്നെ കഴിച്ചാ ലൊ എന്റെ ദേവിയേ! എലപുല ശേഷക്രിയ പുണ്യാഹവും കഴി ഞ്ഞുപോകും'. 'എന്നാലിപ്പോൾത്തന്നെ കഴിച്ചുകൊൾകേ വേണ്ടു, നല്ലച്ചനും നല്ലമ്മയും പോയി പുനമുടിഞ്ഞുപോയി എന്റെ ഭർത്താ വേ.' ആയതിനെക്കേട്ട ഭർത്താവുണ്ട്, ദുഃഖത്തോടുകൂടി എലപുല പുണ്യാഹവും കഴിക്കുന്നു.

  'വേണ്ടില്ലാ എന്റെ ഭർത്താവെ, നല്ലച്ചനെയും നല്ലമ്മയേന

യും പുനമുടിച്ച ശങ്കുമുക്കുവനെ ആശാരിതൊട്ടു മഴുവെറിയാതെ കരു മകൻതൊട്ട് ആണിവെക്കാതെ മൂശാരിതൊട്ട് കരുപിടിക്കാതന ട്ടാട്ടിൽ കൊണ്ടുചെന്ന് ശങ്കുമുക്കുവൻ കരുവേടകനെ കഴുവേററണ്ടേ എന്റെ ഭർത്താവേ? എലപുലപുണ്യാഹവും കഴിഞ്ഞ് ഇന്നിത്താനെ എന്റെ ഭർത്താവേ!' 'കിഴക്കുംകൊല്ലത്തു ചങ്ങാതിവീട്ടില് പോയി വിരുത്തൂണു തിരുമടക്കും കഴിക്കേമം' എന്നു കല്പിച്ചു. 'നോം നട ക്ക് ഠ നോം നടക്ക് ഠ എന്റെ ഭത്താവേ!കിഴക്കുംകൊല്ലം ചങ്ങാതിവീ ട്ടിൽ വിരുത്തൂണിന്ന്. ഇനിക്കിങ്ങിനെ ഓടിമണ്ടി നടന്നുകൂടാ എ ന്റെ ഭർത്താവെ,ഇനിക്കിങ്ങിനെ പയ്യേപതുക്കേ നടന്നുകൂടു.ഇനി ക്കിങ്ങിനെ മുലവീണു മുടിനരച്ചൂലോ ഭർത്താവേ, നമുക്കിങ്ങിനെ മുഖ വുംകൂടി കുനിന്തില്ലല്ലൊ. മുഖവുംകൂടി കുനിയാത്ത ജാലകപുരുഷന്മാ ർക്കു വാക്കും നടയും എത്ര മുൻനടയാകും! മുല വീണു മുടി നരച്ച സ്ത്രീ വർഗ്ഗം ഞങ്ങൾക്കു വാക്കുമേ നടയുമെത്ര പിൻനടയാകും!'

  ദേവിയുടെ ഇഷ്ടം ബുദ്ധിസുഖം വരട്ടെ എന്നുചൊല്ലി ഭർത്താ

വേ മുന്നിലോടി വഴിനടക്കുന്നു. അതുക്കുംപിന്നാലെ മങ്കക്കുഴൽമുടി ദേവിയാളെ കാൽ താറെത്താറെ വെച്ചു നടന്നാളല്ലൊ. അവിടു ന്നും കാതമെ വഴി നടന്നുചെല്ലുമ്പോൾ- 'പാദം മടക്കി പാവിനി തീൻകഴിക്കേണം.' ഒരു കോൽമേൽ രണ്ടു പക്ഷി ചേക്കണച്ചാലെ

പ്പോലെ ദേവിയും ഭർത്താവും ചെന്നരയിരിക്കുന്നു. ഒരുശൂലംപാവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/180&oldid=165214" എന്ന താളിൽനിന്ന് ശേഖരിച്ചത്