ജാതികളും വൃത്തിമര്യാദകളും ൨൬൧
പൃഥഗാത്മാനംപ്രേരിതാരംചമത്വാ- ജുഷ്ടസ്തതസ്തേനാമൃതത്വമേതി'
(ശ്വേതാശതരോപനിഷത്ത്)
'അന്യശക്തിക്കധീനനല്ലാത്തവനും സ്വാതന്ത്രനുമാണെന്ന് എത്രകാ ലത്തോളം ജീവാത്മാവു വിചാരിച്ചുകൊണ്ടിരിക്കുന്നുവോ അത്ര കാ ലത്തോളം ആ വലിപ്പമേറിയ ബ്രഹ്മചക്രത്തിൽ അതു ചുറ്റിത്തിരി ഞ്ഞുകൊണ്ടേ ഇരിക്കന്നു. എപ്പോളൊരിക്കൽ പരബ്രഹ്മജ്ഞാനമു ണ്ടായിത്തീരുന്നുവോ അപ്പോൾ മാത്രമേ ജീവന്നു മരണമില്ലാതായി ത്തീരുന്നുള്ളു' പഴയന്നൂർ രാമപ്പിഷാരോടി (ഡി.ഡി)
ജാതികളും വൃത്തിമര്യാദകളും .
മണ്ണാർപ്പാട്ട്-തോറ്റം (തുടർച്ച) അന്നതിനെകണ്ട കാനകചക്കിചെറുകിളിയാളും പറന്നു വട ക്കുകൊല്ലത്തു ദേവിയാൾ കിടക്കിന്നപൊന്നഴുക്കോലിന്മേൽ ചെന്ന രയിരുന്നു കന്യയാവിനോടു പടപറയുന്നു നല്ലച്ചനും നല്ലമ്മയും പോ യ കോൽവാർത്തകളെ. 'ശങ്കുമുക്കുവൻ കീഴ്ക്കടവിൽച്ചെന്നു ശങ്കുമു ക്കുവനായി കണ്ടെത്തി കപ്പലും നടത്തി നല്ലച്ചനും നല്ലമ്മയും പുന മുടിഞ്ഞുപോയി.' ആയതിനെകേട്ട കന്യയാവുണ്ട് തന്നഴകൻ തന്റെ ഭർത്താവി നെ വിളിച്ചുകൂട്ടി'നല്ലച്ചനും നല്ലമ്മയും കപ്പലോടിക്കാൻ പോയി ട്ടു പുനമുടിഞ്ഞാലൊ എന്റെ ഭർത്താവേ.' 'എലപുലക്രിയകൾ ചെയ്യേണം'എന്നു കല്പിച്ചു ഭർത്താവ്. എത്ര ദിവസത്തെ എലപുല പുണ്യാഹം കഴിപ്പിക്കേണം?' 'പത്തദിവസത്തെ എലപുലപുണ്യാ ഹവും കഴിപ്പിക്കേണം, പന്ത്രണ്ടു മാസത്തെ പിണ്ഡവും കഴിക്കേ
ണം എന്റെ ദേവിയെ|' 'അതിൽ ചുരുങ്ങിയാലോ എന്റെ ഭർത്താ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.