താൾ:Mangalodhayam book 1 1908.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൦ മംഗളോദയം

നാശങ്ങൾ ഭവിക്കന്നു. ഇതിനെയാണ് 'നിത്യപ്രളയ'മെന്നു വാദി ക്കുന്നത്. ഇപ്രകാരമുള്ള നിത്യപ്രളയാന്തത്തിലണ് മഹാവിഷ്ണു മ ത്സ്യമായവ രുചിച്ചു സത്യവ്രതമഹാരാജാവിനെ രക്ഷിച്ചത്.

 ഈ മഹാകല്പമായ കാലചക്രത്തിനകത്ത് എത്രയോ ചെറി

യ ചക്രങ്ങളുണ്ടെന്നു മേൽപ്രസ്താവിച്ചതിൽനിന്നു നമുക്കു ഗ്രഹിക്കാ വുന്നതാണല്ലോ. ഇവയെല്ലററിന്റെയും കേന്ദ്രസ്ഥാനത്തെ അഹി അഹിക്കുന്നതും,ഈ കാലചക്രത്തെ സർവ്വദാ ചുറ്റിച്ചുകെണ്ടിരിക്കുന്നതു മായ മഹാശക്തിയെയാണ് 'പരബ്രഹ്മം' എന്നു വേദങ്ങൾ ഘോ ഷിക്കുന്നതു ഒരു ചെറിയ വിത്തു മുളച്ചു ചെടിയായി, വളർന്നു വ ലിയ മരമായി,പൂത്തുകാച്ചു , കായമൂത്തു വീണ്ടും വിത്തായിത്തീരു ന്നു. മഴ പെയ്തുണ്ടാകുന്ന ജലം സൂയ്യോഷ്ണത്താൽ വറ്റി ആവിയായി ചമഞ്ഞ് ആ ആവി മേഘമണ്ഡലമായ്തിരുന്നു. വീണ്ടും മഴയായി ഭ്രമി യിൽ പതിക്കുന്നു. ഒരു വലിയ മല അല്പാല്പമായി പൊടിഞ്ഞു സമുദ്ര ത്തിൽ ചെന്നുചേരുന്നതു കാലാന്തരത്തിൽ സ്വരൂപിച്ചു കട്ടയായി ഭൂമിയുടെ അന്തർഭാഗത്തുള്ള ശക്തി മൂലം ഓരോ ദിക്കിൽ കുന്നുകളാ യി വിഭവിക്കുന്നു. ഇതുപോലെ തന്നെ മനുഷ്യനും ചെറിയ പുഴുവാൽ നിന്നു പോയി വീണ്ടും പുഴുവായ്ത്തന്നെ കലാശിക്കുന്നു. ഇ പ്രകാരമുള്ള പരിണാമങ്ങളുണ്ടായിത്തീരുന്നസന്ദർഭങ്ങളെയാണ് നാം മൗനമന്നുവിവാദിക്കുന്നത്. കാര്യമാകുന്ന മഹാശക്തിയോടു സംബ ന്ധിപ്പിക്കപ്പെട്ടിട്ടുള്ള അനേകം കോടി ചെറിയ ചക്രങ്ങളിൽ ജീവൻ‌ ജനനമരണാദികളുടെ സഹായത്താൽ സർവ്വദാ ചുറ്റിക്കൊണ്ട് ഇ രിക്കുന്നുണ്ട്.ഈ ചക്രങ്ങളിൽ ജീവൻ ബന്ധിക്കപ്പെട്ടിരിക്കുന്നതിന്നു അനവധി കാരണങ്ങളുണ്ട്. താൻ ഒരു മഹാശക്തിയുടെ അടിമ യാണെന്നും തന്റെ മുഖ്യമായ മുറ ജഗദീശരനെ സർവ്വാത്മനാ സ്നേഹിച്ചു വിശ്വസിക്കയാണെന്നുമുള്ളതാണ് ജീവൻ അറിയാതിരി ക്കുന്നത്. തനിക്കു പരമസ്വാതന്ത്ര്യമുണ്ടെന്നുള്ള ബോധത്താൽ ജീവൻ സംസാരസാഗരത്തിൽ മുങ്ങിക്കുഴങ്ങുന്നു.

'സർവ്വാജീവേസർവ്വസംസ്ഥേഭ്രമന്തേ

തസ്മിൻഹംസോഭ്രാമ്യതേബ്രഹ്മചക്രേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/178&oldid=165212" എന്ന താളിൽനിന്ന് ശേഖരിച്ചത്