താൾ:Mangalodhayam book 1 1908.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രവർത്തിമാർഗ്ഗം ൨ ൫ ൯

മായി കഴിഞ്ഞ മഹാകല്പകാലത്തുണ്ടായിരുന്ന ജീവന്മാർക്കു വീണ്ടും രൂപഭേദങ്ങളെ നൽകി സൃഷ്ടിയെ ആവർത്തിപ്പാൻ അദ്ദേഹത്തോട് കൽപ്പിക്കുകയും ചെയ്യുന്നു.

     "സോഭിദ്ധ്യായശരീരാൽസ്വാൽസിസൃക്ഷുവിവിധാഃപരജാഃ
   അപഏവസസർജ്ജാദൌതാസുവീർയ്യമവാസൃജൽ
  തദണ്ഡമഭവദ്ധൈമംസഹസ്രാംശൂസമപ്രഭം,
 തസ്മിൻജജ്ഞേസ്വയംബ്രപ്മസർവ്വലോകപിതാമഹഃ  (മനുസ്മൃതി.)
  ഒരു വലിയ  കളികഴിഞ്ഞതിന്നു  ശേഷമുള്ള  പന്തുപോലെ, മഹാപ്രളയകാലത്തു  ജീവൻ  ഉറങ്ങിക്കിടക്കയായിരുന്നുവെന്നും  മുമ്പുപ്രസ്താവിച്ചുവല്ലൊ. പുതിയ  ആകൃതിയെ  സ്വീകരിപ്പാനായ്ക്കൊണ്ടും,  വീണ്ടും  തട്ടും

ചവിട്ടും കൊള്ളുവാനായ്ക്കൊണ്ടും, കഴിയുമെങ്കിൽ പട്ടം നാട്ടിയിരിക്കുന്ന ദിക്കി (Goal=എത്തേണ്ടതായ ദിക്കു) ലെത്തു വാൻവേണ്ടി ശ്രമിപ്പാനായിക്കൊണ്ടും ജീവൻ ഇതാ വീണ്ടും പ്രപഞ്ചത്തിലേയ്ക്കു തട്ടിയുരുട്ടപ്പെട്ടിരിക്കുന്നു.

        നാരായണനാൽ   ഒരുട്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന  ഈ  കാലചക്രം   താഴെ  പറയുംപ്രകാരമാണ്  വിഭജിക്കപ്പെട്ടിരിക്കുന്നത്.
         
         കൃതയുഗം......നമ്മുടെ  1,72,8000 കൊല്ലം
         ത്രേതായുഗം.... ,,    1,08,0000 ,,
         ദ്വാപരയുഗം .... ,,     72,0000 ,,    
         കലിയുഗം ....... ,,     36,0000 ,,
              ആകെ    3,88,8000കൊല്ലം

ഇപ്രകാരമുള്ള ചതുർയ്യുഗകാലംകൊണ്ടു ദേവന്മാർക്കു ഒരു വയസ്സു തികയുന്നു.ദേവൻമാരുടെ 71 വയസ്സുകാലം മന്വന്തരമെന്നും പറയുന്നു. ഇപ്രകാരമുള്ള 14മന്വന്തരങ്ങളാണ് ഒരു കല്പകാലമായിതീരുന്നത്. ഇതു ബ്രപ്മാവിന്റെ ഒരു പകലാണ്. ബ്രപ്മാവിന്നു ഒരുനൂറു വയസ്സു തികയുന്ന കാലത്തെയാണ് (36000 കല്പകാലത്തെയാണ്) മഹാകല്പമെന്നു പറയുന്നത്. ഇതിനുശേഷം ഈ 36000 കല്പകാലത്തോളം മഹാപ്രളയവും ദീർഗ്ഘിക്കുന്നു.

ഓരോ മന്വന്തരകാലങ്ങളിലും ഇന്രന്മാരും,മനുക്കളും,ഋഷികളും മാറുന്നു. ഓരോ കല്പാന്തരങ്ങളിൽ പ്രകൃതിക്കും സ്വല്പം ചില


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/177&oldid=165211" എന്ന താളിൽനിന്ന് ശേഖരിച്ചത്