താൾ:Mangalodhayam book 1 1908.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൮ മംഗളോദയം


               "യഥോർണ്ണനാഭിഃസുജതേച
       യഥാപൃഥിവ്യാമോഷധയസ്സംഭവന്തി
    യഥാസതഃപുരുഷാൽകേശലോമാനി
    തഥാക്ഷരാൽസംഭവതീഹവിശ്വം."
(താല്പർയ്യം=എട്ടുകാലി    അതിന്റെ    വലയെ   പറത്തേക്കു   വിടുകയും  അകത്തേക്കു   വലിക്കുകയും  ചെയ്യുന്നതുപോലെയും, ഭൂമിയിൽ    പുല്ലു    മളക്കുന്നപോലെയും ,  മനുഷ്യന്നുദേഹത്തിലും   തലയിലും   രോമമുണ്ടാകുന്നതുപോലെയും    അനശ്വരവസസ്തുവിൽനിന്നു       വിശ്വമണ്ടാന്നു.)

പ്രളയാവസ്ഥയിൽ ലക്ഷ്മീദേവിയാൽ നിയമിക്കപ്പെട്ട ഒരു ശബ്ദവിശേഷം മഹാവിഷ്ണുവിനെ സ്തുതിക്കുന്നു. വേദം അദ്ദേഹത്തിന്റെ മഹാത്മ്യത്തെ വർണിക്കുകയും, നാമധേയത്തേയും ലീലകളെയും സ്തതിക്കയുഃ, വീണ്ടും ജാഗ്രദവസ്ഥയെ സ്വീകരിപ്പാൻ അദ്ദേഹത്തോടുപ്രാർത്ഥിക്കയും ചെയ്യുന്നു.അപ്പോൾ സർവശക്തനായ ഈശ്വരൻ പ്രപഞ്ചമാകുന്ന പന്തിനെ വീണഏടും ഉരുട്ടുവാൻ തുടങ്ങുന്നു. ഇപ്രകാരം ചെയ് വാൻ അദ്ദേഹത്തിന്നു ലേശംപോലും പ്രയാസമുണ്ടാകുന്നുല്ലെന്നിമാത്രമല്ല അത് ഒരു കളിപോലെയായിട്ടെ പരിണമിക്കുന്നുമുള്ളു. ലോകവത്തു ലീലാകൈവല്യം, (ബ്രപ്മസൂത്രം). പ്രപഞ്ചവാസന വരുന്നതോടുകൂടി പരബ്രപ്മം വാസുദേവനായിതീരുന്നു. അതിനുശേഷം അദ്ദേഹം 'സങ്കർഷണ'നു, പിന്നീടു പ്രദ്യുമ്ന'നു, അതിൽപിന്നെ 'അനിരുദ്ധ'നുമായിതീരുന്നു. അനിരുദ്ധൻ തന്റെ ജോലിയെ തുടങ്ങുമ്പോഴേയ്ക്കും സൃഷ്ടിക്കു ഒരു രൂപം സിദ്ധിക്കുന്നു. അതിനെയാണ് നാം സ്ഥൂലസൃഷ്ടിയെന്നു പറയുന്നത്. അനിരുദ്ധന്റെ നാഭിയിൽനിന്നു ഒരു താമരയുണ്ടാകുയും, അതിൽ ചതുർമുഖനായ ബ്രപ്മാവ് ഉണ്ടായിരിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ബ്രപ്മാവിന്നു മനശക്തി കുറഞ്ഞിരിക്കുന്നതിനാൽ തന്നാൽ കർത്തവ്യമെന്തെന്ന് അദ്ദേഹം അറിയുന്നില്ല. അപ്പോൾ " തപ, തപ,"

എന്നൊരശരീരവാക്കു അദ്ദേഹത്തീന്നു കേൾക്കുമാറാകയും , ഉടനെ അദ്ദേഹം തപ്പസ്സ് തുടങ്ങുകയും, ഈ തപസ്സിന്റെ അന്തത്തിൽ മഹാപുരുഷ ൻതന്നെ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/176&oldid=165210" എന്ന താളിൽനിന്ന് ശേഖരിച്ചത്