പ്രവർത്തിമാർഗ്ഗം
൨ ൫ ൭
റുവാൻ ജീവിതരംഗത്തിലേക്കു വിട്ടയക്കുന്നതിനെയാണ് നാം സൃഷ്ടിയെന്നു ഘോഷിക്കുന്നത്.ജീവന്നു മുക്തിലഭിപ്പാൻ വേണ്ടുന്ന കർമങ്ങൾ ചെയവാനായി അദ്ദേഹം അതിന്നു തുടരെത്തുടരെ ജന്മം നൽകുന്ന. ഈശ്വരൻ അവസ്തുവിൽനിന്നല്ലാ വസ്തുവിനെ സൃഷ്ടിക്കുന്നത്. ജൂവനുബാഹ്യരൂപത്തെ നൽകി അതിന്റെ പ്രവർത്തിചെയ്വാൻ വിട്ടയയ്ക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളൂ.
മഹാപ്രളയകാലത്തു ബ്രപ്മാണ്ഡമാസകാലം നാരായണന്റെ ഉദരത്തിൽ സ്ഥിതിചെയ്യുന്നു. ഇപ്രകാരം സർവ്വലോകപിതാവായ മഹാവിഷ്ണുവിന്റെ ജഠരത്തിൽ മുപ്പത്താറായിരം കല്പകാലത്തോളം സകലചരാചരാചരങ്ങളും അചേതനവസ്തുക്കളായി സ്ഥിതിചെയ്യുന്ന കാലത്തെയാണ് ബ്രപ്മപ്രളയമെന്ന് പറയുന്നത്. ഈ കാലത്ത് സസകലനാമങ്ങളും രൂപങ്ങളും, എന്നുവേണ്ട സത്വരജസ്തമോ ഗുണങ്ങളും മുങ്ങികിടക്കുന്നു. ഈ സമയത്താണ് ബ്രപ്മാണ്ഡത്തിന്നു അത്യാവശ്യമായ ഒഴിവു ( ജോലിയില്ലായിമ) സിദ്ധിക്കുന്നത്. യാതൊരു ജൂവനും (എന്നുവേണ്ട ഒരണുപോലും ) ഈ സന്ദർഭത്തിൽ തലപൊക്കുന്നില്ല. ബ്രപ്മാവ്, ഇന്ദ്രൻ, മുതലായ ദേവന്മാരും ഇല്ലാതായ്തീരുന്നു.
വികാരങ്ങൾ നശിക്കുകയും പ്രകൃതി നിശ്ചലമായായ്തീരുകയും ചെയ്യുന്നു. സകല ജീവനും പ്രളയകാലത്ത് പരബ്രപ്മജ്ഞാനാനന്ദമനുഭിച്ച് സകല ദുഃഖങ്ങളംയും മറന്നു സുഖിച്ചരിക്കുന്നു. ഈ പ്രളയം നിത്യമായിരുന്നാൽ എത്ര നന്നായിരുന്നു! പക്ഷെ നിർഭാഗ്യവശാൽ പ്രപഞ്ചം വീണ്ടും പൂർവസ്ഥിതിയെ പ്രാപിപ്പാനുള്ള ഒരുക്കങ്ങൾ ചെയ്യുന്ന. അതായതു തനിക്കു മേലാൽ വഹിക്കേണ്ടതായ ഭാരത്തെപ്പറ്റി ഓർത്തും വേറെ യാതൊരു മാർഗ്ഗവുമില്ലായ്കയാലും ജന്മത്തെ അടയുന്നു.
ഒരു ആമ തന്റെ അവയവങ്ങളെ സ്വേച്ഛയാ പുറത്തേക്കുനീട്ടുവാൻ തുനിയുമ്പോൾ അവയവങ്ങൾ തങ്ങൾക്കു പുറത്തേക്കുനീളുവാൻ കഴികയില്ലെന്നു നടിച്ചിട്ടു പ്രയോജനമില്ലല്ലൊ. എട്ടുകാലി അതിന്റെ വലയെ
ഇഷ്ടംപോലെ സൃഷ്ടിക്കു യും അകത്തേക്കു വലിച്ചെടുക്കയും ചെയ്യുന്നതിനിടയ്ക്കു വലയിലെ നൂലുകൾ അതിനോടു
എതിർക്കുവാൻ ശ്രമിക്കുന്നതു ഭോഷത്തമല്ലയോ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.