Jump to content

താൾ:Mangalodhayam book 1 1908.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൨൮ _______________________________________________________________________________

തെളിഞ്ഞ് കായക്കുഞ്ഞിഗുണദോഷവും കഴിച്ച് അച്ചാരക്കല്യാണവും കഴിഞ്ഞു വിശ്വാസക്കയ്യും പിടിച്ച് പോന്നു എന്റെ നല്ലമ്മേ മഞ്ചാടിക്കുരുവൊത്ത മകനെ കുന്നിക്കുരുവൊത്ത മകളെ എന്നെക്കാണ് നല്ലച്ചാ കല്യാണം നിശ്ചയിച്ചുപോന്നിരിക്കണ് ഇന്നക്കടുത്തതിനേഴാംനാള് കല്യാണവും നിശ്ചയിച്ചുപോന്നു എന്റെ നല്ലമ്മെ. കല്യാണത്തിന് അന്നമൃതുഭോജനം വെച്ചൊരുക്കുവാൻ കുടിയാളരെ വരുത്തി കാളക്കഴുത്തിൽ നെല്ലളന്ന് കുടിയാളരെ മിറ്റത്ത് കൊണ്ടു പൊതിമറിച്ച് ഇന്നക്കടുത്തിന ഏഴാം പക്കം പച്ചരി കുത്തി പതംവരുത്തി വടക്കുംകൊല്ലം ചോണാട്ട് കൊണ്ടുവന്ന് അരിയളന്നാണ് എന്നു കല്പിച്ചു. ഇനിതാനെ കേട്ടുകൊണ്ടാലും എന്റെ നല്ലമ്മെ.കല്യാണയോഗം അറിവുകൂടിവരട്ടെ എന്റെ നല്ലമ്മെ ഈഴരാജാവോടു,ചോളരാജാവോടു,വല്ല രാജാവോടു മാറത്ത് മാർച്ചുണങ്ങൻമരുതൂർവാഴും എളൻചെട്ടിയാനോടും കല്യാണവും അറിവുകൂട്ടി. കേട്ടുകൊണ്ടാലുമെന്റെ കടലോടിഅടിയാളര് കുടിയാളരെ വിളിച്ചുകൂട്ടിക്കൊണ്ടുവന്നാണ്. ആയിരം കോൽ ചുറ്റ് ചെത്തിയടിച്ചു മനയ്ക്കോലനിരപ്പന്തൽ നിരക്കപ്പരക്കപ്പണിതീർത്താണ് എന്നു കല്പിച്ചു. അടിയാളര് കുടിയാളരെ വിളിച്ചുകൂട്ടിക്കോണ്ടുവന്ന് നിരക്കപ്പരക്കെ ചെത്തിയടിപ്പിച്ച് മനയ്കോലവാഴുന്ന നിരപ്പന്തൽ പണിതീർപ്പിച്ചു. പച്ചോല വെട്ടി മറവുചെയ്തു മൂന്നു കല്ലെളക്ക് അടുപ്പുപൂട്ടി മലയോളം വിറകും കൊണ്ടുചെന്നു തീക്കൂട്ടിച്ചു. ആയിരം പറ അരിവെക്കുന്ന അല്ലിച്ചരക്കും വലിച്ചുവെച്ച് കടലോളം വെള്ളവും കൊണ്ടുചെന്നു തേമ്പലിട്ടു.കടുമ്പാവിനു ഇട്ടു കടുക്കനെ തിയ്യും കൂട്ടി വെള്ളവുംതിളച്ചുവരുകുംമുമ്പിൽ അടിയാളര് കുടിയാളര് കാങ്കിരത്നപ്പഴയരിയും കുത്തി യോഗം വരുത്തിക്കൊണ്ടുവന്ന് അരിയും വാങ്ങിച്ചുഅരിയരിച്ചു തേമ്പലിട്ടു. ആയിരംകെട്ടു ശർക്കരയും കൊണ്ടുചെന്നു ചേർക്കുന്നോരുനേരത്തിലുണ്ട് കൊട്ടത്തേങ്ങയും ഉടച്ചിട്ടു വേദിച്ചു പട്ടിട്ടുമൂടി തണ്ടിട്ടെടുത്ത് മനയ്ക്കോലവാഴുന്ന നിരപ്പന്തലിൽ കൊണ്ടുവെച്ച് എന്മകൻ മാലവെയ്ക്കാൻപോകുന്ന കല്യാണമഹാജനങ്ങളും നിരക്കപ്പരക്കച്ചെന്നരയിരുന്നാണെ എന്നു കല്പിച്ചു.വടക്കുംകൊല്ലത്തു പൊന്മകനും കിഴക്കുംകൊല്ലത്തു ചങ്ങാതിയും മണവാളൻചെക്കനാക്കി വലഭാഗത്തിരുത്തി തുച്ചിനെന്ന ഇലമുറിച്ചിട്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/142&oldid=165203" എന്ന താളിൽനിന്ന് ശേഖരിച്ചത്