താൾ:Mangalodhayam book 1 1908.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ___൧൨൬_________________________________________________________________________


അവളുടെഹൃദയം വരണ്ടുപോയി. അവൾ ക്കു ദാഹം വർദ്ധിച്ചു. ആപൈതലിന്റെ ശോഷിച്ച ശരീരത്തെ അവളുടെ മാറിടത്തിൽ അമർത്തിപ്പിടിക്കുവാൻ സാധിച്ചുവെങ്കിൽ ​​എത്ര നന്നായിരുന്നു! പെട്ടന്ന് ആ പഴയ വിചാരം അവൾ ക്കു വീണ്ടുംവന്നു. അവൾ ഇപ്രകാരം ആലോചിച്ചു 'ഞാൻ ജീവിക്കുന്നില്ല. അത് ആരു കാണും? അവന്റെ അമ്മ ചങ്ങാതിമാരേയും നേരംപോക്കിനേയും ശീട്ടുകളിയേയും ​ഇഷ്ടപ്പെടുന്നു. ആ കുട്ടിയുടെ ചുമതല അവൾ എന്നെ ഏല്പിച്ചിരുന്ന കാലത്തെല്ലാം അവൾക്ക് അവനെപ്പററിഎെന്തങ്കിലും ഒരു ആവലാതിയോ മനസ്സമാധാനക്കേടോ ഉണ്ടയിരുന്നില്ല.ഞാൻ നോക്കിയപോലെ ഇപ്പോൾ അവനെ ആരുനോക്കുവാനാണ്'

                    ഉറങ്ങിയിരുന്ന കുട്ടി ഒന്നുതിരിഞ്ഞുകിടന്നു പാതി ഉറക്കത്തിൽ  അമ്മായി എനിക്ക് ഇത്തിരി വെള്ളം തരൂഎന്നു പറഞ്ഞു. അവളുടെപൊന്നോമന 'അമ്മായി 'യെ അന്നും മറന്നിട്ടുണ്ടായിരുന്നില്ല. അവൾ പരിഭ്രമിച്ചു വികാരസമ്പൂർണ്ണതയോടുകൂടി കറച്ചു വെള്ളം വാർത്തെടുത്ത് ആ കുട്ടിയെ അവളുടെ മാറിടത്തിൽ ചേർത്തുപിടിച്ച് അവന്നു വെള്ളം കൊടുത്തു.
                     ഉറക്കത്തിൽ നിന്നുണരാതിരുന്നപ്പോൾ പരിമിതമായിരുന്ന ആകയ്യിൽ നിന്നു വെള്ളം വാങ്ങി കുടിക്കുന്നതിലുള്ള അസാധാരണത്വത്തെപ്പററി ആകുട്ടിക്ക് ഒന്നും തോന്നിയില്ല. വളരെ നാളായി അത്യന്തം ആഗ്രഹിച്ചിരുന്ന അവളുടെ മോഹം സാധിച്ചു. കുട്ടിയെ അവൾ പല കുറി ചുംബിച്ചു വീണ്ടും താരാട്ടി ഉറക്കുവാൻ ഭാവിച്ചപ്പോൾ കുട്ടി ഉണർന്ന് അവളെ കെട്ടിപ്പിടിച്ചു. 'അമ്മായി! അമ്മായി ചത്തുപോയോ? എന്ന് ആ കുട്ടി അവളോടു ചോദിച്ചു.         
    "ഉവ്വ് ഓമനേ !"
  "എന്നിട്ടു രണ്ടാമതും വന്നുവോ. ഇനി ചാവരുത് കേട്ടോ". 

അവൾ ക്കതിന്നു സമാധാനം പറയുവാൻ സാധിക്കുന്നതിന്നു മമ്പു കാര്യമെല്ലാം അപകടത്തിലായി.വേലക്കാരിൽ ഒരുവൾ ഒരു കപ്പു സാഗോ അരി കറുക്കിയതുംകൊണ്ട് അകത്തേക്കു വന്നു. കപ്പു അവളുടെ കയ്യിൽ നിന്നു താഴെ വീണു! അവൾ തന്നെ നിലത്തു പതിച്ചു. ഒച്ച കേട്ട ഗൃഹനായിക കളി നിറുത്തി മുറിയിൽ പ്രവേശിച്ചു,. അവളൊരു മരത്തുണുപോലെ സ്തംഭിച്ചുനിന്നു. ഓടിപ്പോകവാനോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/140&oldid=165201" എന്ന താളിൽനിന്ന് ശേഖരിച്ചത്