താൾ:Mangalodhayam book 1 1908.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"പ്രേതമോ മനുഷ്യനോ" ൧൨൩ _________________________________________________________________

 ഇതു  കേട്ടപ്പോൾ യോഗമായയ്ക്കു വളരെ ദ്വേഷ്യം വന്നു. മറ്റൊരാളാണ് അപ്രകാരം ആക്ഷേപിച്ചതെങ്കിൽ

സഹിക്കാമായിരുന്നു'എന്തേ പറഞ്ഞത്? എനിക്ക് എന്റെ ചങ്ങാതിയെ തിരിച്ചറിഞ്ഞുകൂടെ?അതിനും ഞാൻ നിങ്ങളുടെ അടുക്കൽ വരണമോ? അവിടന്ന് ആൾ അതിസമർത്ഥൻ തന്നെ.'

         'എന്റെ  സാമർത്ഥ്യത്തെപ്പറ്റി നാം തമ്മിൽ കലഹിക്കേണ്ട ആവശ്യം  ഒന്നും ഇല്ല. ഞാൻ പറഞ്ഞതു

ശരിയാണെന്നു തെളിയിച്ചുതരാം .നിന്റെകാദംബിനി മരിച്ചുപോയിരിക്കുന്നു എന്നതിന്നു സംശയമില്ല.'

           കേട്ടോളോ!നിങ്ങൾക്ക് എന്തോ ഒരു വലിയ തെറ്റു  പറ്റീട്ടുണ്ട്. ഒന്നുകിൽ ,പോയി അന്വേഷിച്ച വീടു

തെറ്റീട്ടുണ്ട് ;അല്ലെങ്കിൽ,നിങ്ങൾകേട്ടതൊക്കെ തെറ്റിദ്ധരിച്ചിട്ടുണ്ട് .നിങ്ങളോടുതന്നെ പോകുവാനാരു പറഞ്ഞു? ഒരെഴുത്തയയ്ക്കു. അപ്പോൾ സംഗതികളൊക്കെ ശരിയായി വിവരിച്ചു മനസ്സിലാക്കാം.

           കാര്യനിർവ്വഹണത്തിന്നു തനിക്കുള്ള പ്രാപ്തിയെക്കുറിച്ചു തന്റെ ഭാര്യയ്ക്കുതന്നെ അവിശ്വാസം ജനിച്ച

തിൽ ശ്രീപതിക്കും വളരെ പരിതാപം തോന്നി .അദ്ദേഹം പലതരത്തിലുളള തെളിവുകളും ഹാജരാക്കി.ഒരു ഫലവും ഉണ്ടായില്ല. അർദ്ധരാത്രി ആയിട്ടും അവരുടെ തർക്കങ്ങൾ അവസാനിച്ചില്ല.കാദംബിനിയെ അവിടെനിന്നു പറഞ്ഞയയ്ക്കേണ്ട കാര്യത്തിൽഇരുവർക്കും ഒരേ അഭിപ്രായംതന്നെയായിരുന്നുവെങ്കിലും ,കളവായി ചങ്ങാതിത്വം നടിച്ച് ആ സ്ത്രീ തന്റെ ഭാര്യയെ ചതിച്ചുവെന്നു ശ്രീപതിക്കു വിശ്വാസമുണ്ടായിരുന്നുവെങ്കിലും,തന്റെ സ്നേഹിതകുലടയായഒരുവ്യഭിചാരണിയാണെന്നുയോഗമായതീരുമാനപ്പെടുത്തിയിരുന്നുവെങ്കിലും ,തല്ക്കാലത്തെവാദപ്രതിവാദത്തിൽ ആരും പരാജയത്തെ സമ്മതിച്ചില്ല.പറഞ്ഞുപറഞ്ഞ് അവരുടെ ഒച്ച വളരെ ഉച്ചത്തിലായി. അടുത്ത മുറിയിൽ കാദംബിനി കിടന്നുറങ്ങുന്നുണ്ടെന്നുള്ള കാര്യംതന്നെ അവർ വിസ്മരിച്ചു.

അവരിലൊരാൾ പറഞ്ഞു:'ഏതായാലും നാം നല്ല കുടുക്കിൽപെട്ടു.സത്യമായിട്ടും ,ഞാൻ പറഞ്ഞ സംഗതിഞാൻ എന്റെ സ്വന്തം ചെവികൊണ്ടു കേട്ടതാണ്.'മറ്റേ ആൾ അതു കേട്ടു കോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/137&oldid=165198" എന്ന താളിൽനിന്ന് ശേഖരിച്ചത്