താൾ:Mangalodhayam book 1 1908.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ മംഗളോദയം _____________________________________________________________________

 കാദംബിനിയുടെ അസാധാരണവും പ്രകൃതിവിരുദ്ധവും ആയ മുഖഭാവവും വാക്കുകളും കണ്ടും കേട്ടും അവളുടെ വിചാരഗതിയെക്കുറിച്ചു,മുഴുവനുമല്ലെങ്കിലും, ഏതാണ്ടൊക്കെ,യോഗമായക്ക് അപ്പോൾ മനസ്സിലായി.അവളെ പുറത്താക്കുവാനോ,ഇനിയും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുവാനോ,അവൾ ശക്തയായില്ല.വിചാരമഗ്നയായി,

യോഗമായ സ്വന്തം മുറിയിലേക്കു മടങ്ങിപ്പോന്നു.

             IV
  ശ്രീപതി'റാണിഘട്ട 'ത്തിൽ നിന്നു മടങ്ങിയെത്തിയപ്പോൾ രാത്രി ഏകദേശം പത്തുമണിയായി. ഘോരമാരി

നിമിത്തം അവിടമെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.മഴ മാറുകയില്ലെന്നും രാത്രി ഒരിക്കലും അവസാനിക്കു കയില്ലെന്നും തോന്നി.റാണിഘട്ടത്തിലേക്കു പോയ സംഗതിയെക്കുറിച്ചു യോഗമായ ഭർത്താവിനോടു ചോദിച്ചു. 'എനിക്കു വളരെ പറയാനുണ്ട് ,'എന്നു ശ്രീപതി മറുപടി പറഞ്ഞു . അദ്ദേഹം വസ്ത്രങ്ങൾ മാറ്റി അത്താഴം കഴിച്ചുഅതിന്നുശേഷംഒന്നുപുകവലിച്ചു .അദ്ദേഹത്തിന്റെമനോവികാരങ്ങൾഅവ്യവസ്ഥിതങ്ങളായിരുന്നു.ഭാര്യയുടെ ജിജ്ഞാസ വർദ്ധിച്ചുവർദ്ധിച്ചു വന്നു. അവൾ അക്ഷമയായിത്തീർന്നു.ഭർത്തൃസമീപത്തെത്തി'എന്താ കേട്ടത്?'എന്നു ചോദിച്ചു .

   അദ്ദേഹം പറഞ്ഞു:'നീ ചെയ്തതു വലിയ തെറ്റായിപ്പോയി എന്ന്.'
  
    യോഗമായ വളരെ പരിഭ്രമിച്ചു.അവൾക്കു ശുണ്ഠിയും പരിഭ്രമഭാവവും ഉണ്ടായി . സ്ത്രീകൾക്ക് ഒരിക്കലും തെറ്റു

പറ്റാറില്ല; അഥവാ, വല്ലതും പറ്റിയാൽ തന്നെ,ബുദ്ധിയുള്ള പുരുഷൻ അതിനെപ്പറ്റിപ്രസ്താവിക്കയില്ല: ആ തെററിനെ താൻതന്നെ കയ്യേല്ക്കുന്നതായിരിക്കും അധികം നല്ലത് . 'അതെങ്ങിനെയാണെന്നു എനിക്കു കേൾക്കാമോ,എന്നു യോഗമായ പരിഭവത്തോടുകൂടി ചോദിച്ചു.

'നീ ഇവിടെ അതിഥിയായി സ്വീകരിച്ച ആ സ്ത്രീ നിന്റെ സ്നേഹിതയായ കാദംബിനിയല്ല.'


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/136&oldid=165197" എന്ന താളിൽനിന്ന് ശേഖരിച്ചത്