താൾ:Mangalodhayam book 1 1908.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രേതമോ മനുഷ്യനോ ൧൨൧ ___________________________________________________________________

പ്പിച്ചുകൂടെന്നും ഭർത്താവിനെക്കൊണ്ടു തന്നെ വേണ്ടതു ചെയ്യിപ്പിക്കേണമെന്നും അവൾ ഉറപ്പിച്ചിട്ടുണ്ടായിരുന്നു . ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെയായി. സമാധാനത്തോടുകൂടി ഒരു വീട്ടിൽ കഴിച്ചുകൂട്ടന്നതിന്നു കാദംബിനിയുടെ ഭർത്തൃഗൃഹത്തിൽ വിവരം അറിയിക്കുവാൻ ശ്രീപതി നിർബന്ധിതനായിത്തീർന്നു. എഴുത്തയച്ചാൽ കിട്ടുന്ന മറുപടി തൃപ്തികരമായിരിക്കയില്ലെന്നു ശ്രീപതിക്കു തോന്നി.അതുകൊണ്ടു 'ഠാണിഘട്ട'ത്തിലേക്കു താൻ തന്നെ നേരിട്ടു പുറപ്പെട്ടു. അവിടുന്നു കിട്ടുന്ന അറിവിനെ ആസ്പദമാക്കി വേണ്ടതു പ്രവർത്തിക്കുവാൻ ശ്രീപതി തീർച്ചപ്പെടുത്തി .


         അങ്ങനെ,ശ്രീപതിറാണിഘട്ട'ത്തിലേക്കു പോയി.യോഗമായ കാദംബിനിയോടു'ചങ്ങാതി!നീ ഇനിയും ഇവിടെ അധികം  താമസിക്കുന്നത് ഏതുവിധവും ഉചിതമല്ല.ജനങ്ങൾ എന്തു പറയും' എന്ന് അടുത്തുകൂടി പറഞ്ഞു.
         
'എനിക്കും ജനങ്ങൾക്കും തമ്മിൽ എന്താ സംബന്ധം?'എന്നു കാദംബിനി സ്നേഹിതയായ യോഗമായയുടെ  മുഖത്തു തുറിച്ചുനോക്കിക്കൊണ്ടുസമാധാനം പറഞ്ഞു.       
       
 യോഗമായ അത്ഭുതപരവശയായി ,'നിനക്കു ജനങ്ങളുമായി ബന്ധമൊന്നുമില്ലെങ്കിൽ ഞങ്ങൾക്ക് അങ്ങിനെയല്ല. അന്യഗൃഹത്തിലെ ഒരു സ്ത്രീയെ ഇവിടെ അനാവശ്യമായി താമസിപ്പിക്കുന്നതിന്നു ഞങ്ങൾ എന്തു സമാധാനം പറയും ?'എന്നു യോഗമായ കോപത്തോടുകൂടി ചോദിച്ചു. 
           ' എന്റെ ശ്വശുരഗൃഹം എവിടെയാണ് ?'
          ' നിനക്കു ഭ്രാന്താണ്.ഇവൾ ഇനി എന്താണാവോ പറയാൻ ഭാവം?'
       
           എനിക്കു നിന്നോടെന്താകാര്യം? ഞാനീലോകത്തിൽഉള്ളവളാണോ?നീ ചിരിക്കുകയും,കരയുകയും,

സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഓരോത്തരും അവരുടെ കാര്യങ്ങളെ വിടാതെ പിടിക്കുകയും , സാധിക്കുകയും ചെയ്യുന്നു. ഞാനോ, വെറുതെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കന്നു! നീ ഒരു മനുഷ്യനാണ്. ഞാനൊരു നിഴലാണ്. എന്നെ ഈശ്വരൻ നിങ്ങളുടെ ഈ ലോകത്തിൽ ഇങ്ങിനെ വെച്ചു കൊണ്ടിരിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/135&oldid=165196" എന്ന താളിൽനിന്ന് ശേഖരിച്ചത്