താൾ:Mangalodhayam book 1 1908.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ മംഗളോദയം ________________________________________________________________

ചാരിതമായവിധത്തിൽ അവളുടെ സ്വന്തം മുറിയിലേക്കു വിളിച്ചുവരുത്തി.അവൾ താഴെ പറയുംപ്രകാരം ശ്രീപതിയെ ശാസിച്ചു;'നിങ്ങൾ ഒരു പുരുഷനാണെന്നഭിമാനപ്പെടുന്നണ്ടല്ലോ!ഇതാണോ നിങ്ങളുടെ പൌരുഷം. ഒരു സ്ത്രീ, അവളുടെ ശ്വശുരഗൃഹത്തിൽ നിന്ന് ഓടിപ്പോന്ന് നിങ്ങളുടെ ഗൃഹത്തിൽ പ്രവേശിച്ചു. ഒരു മാസം കഴിഞ്ഞു.അവർ മടങ്ങിപ്പോകേണ്ടതാണെന്നു സൂചിപ്പിക്കുകകൂടി നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ല. അഹിതമായി ഒരു ശബ്ദംപോലും നിങ്ങൾ ഉച്ചരിച്ചതായി ഞാൻ കേട്ടിട്ടില്ല. അതിന്നുള്ള കാരണം മനസ്സിലാക്കിത്തന്നാൽ വളരെ ഉപകാരമായിരുന്നു. ഇങ്ങിനെയാണോ ഒരു പരസ്ത്രിയോട് പുരുഷന്മാർ പെരുമാറേണ്ടത് ? നിങ്ങൾ, പുരുഷന്മാരെല്ലാവരും ഇക്കാര്യത്തിൽ ഒരുപോലെയാണ്.'

            മിക്ക പുരുഷന്മാർക്കും തങ്ങളുടെ ഭാര്യമാരോട്  സീമാതീതമായ സ്നേഹമുണ്ട് . ഭാര്യമാർ തങ്ങളെ അനാവശ്യമായി  കുറ്റപ്പെടുത്തിയാൽപോലും അവർക്കു പരിഭവമില്ല. നിസ്സഹായയും സുന്ദരിയുമായ കാദംബിനിയോടു ശ്രീപതിക്കു തോന്നിയ സ്നേഹം അതിന്റെ ശരിയായ അതൃത്തിയെ അശേഷം അതിലംഘിച്ചിട്ടില്ലെന്നും താൻ തീരെ നിരപരാധിയാണെന്നും യോഗമായയുടെ കാലുപിടിച്ചു

"സത്യം ചെയ്യുവാൻകൂടി ശ്രീപതി ഒരുക്കമായിരുന്നു. എങ്കിലും അദ്ദേഹത്തിന്ന് ആ വാസ്തവത്തെ പ്രവൃത്തിമൂലം വിശദീകരിക്കുവാൻ സാധിച്ചില്ല.ശ്വശുരഗൃഹക്കാർ അനാഥയായ ആ സാധുവിധവയോടു നികൃഷ്ടമായവിധത്തിൽ പെരുമാറീട്ടുണ്ടായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു.അതു ദുസ്സഹമായി തീർന്നപ്പോൾ അവൾ ചാടിപ്പോന്ന് അദ്ദേഹത്തിന്റെ അടുക്കൽ അഭയംപ്രാപിച്ചതായിരിക്കണം. അച്ഛനോ,അമ്മയോ ഇല്ലാത്ത കാദംബിനിയെ അദ്ദേഹം എങ്ങിനെ ഉപേക്ഷിക്കും? ഇപ്രകാരമെല്ലാം ശ്രീപതി ആലോചിച്ചു. അതുകൊണ്ടു,ഭാര്യയുടെ ആക്ഷേപങ്ങളെ അദ്ദേഹം കൈക്കൊണ്ടില്ല.അസന്തോഷകരങ്ങളായ ചോദ്യങ്ങളെക്കൊണ്ടു കാദംബിനിയെ ബുദ്ധിമുട്ടിക്കുവാൻ അദ്ദേഹം അശേഷം ആഗ്രഹിച്ചില്ല .

തന്റെ ആവലാതികളെ സ്വീകരിക്കാത്തതുകൊണ്ടു, ശ്രീപതിയുടെ ഭാര്യ, മന്ദനായ അവളുടെ ഭർത്താവിന്റെ നേരെ മറ്റുതരത്തിൽ പ്രേരിപ്പിക്കുവാൻ തുടങ്ങി. കാദംബിനിയെ അവിടെ താമസി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/134&oldid=165195" എന്ന താളിൽനിന്ന് ശേഖരിച്ചത്