താൾ:Mangalodhayam book 1 1908.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രേതമോ മനുഷ്യനോ ൧൧൯ _____________________________________________________________________

തയും നശിക്കുകയും അവർ കോപിഷ്ഠകളും മറ്റുമായിത്തീരുകയും ചെയ്യും . കാദംബിനിയുടെ വിഷയപരിത്യാഗവും കൂട്ടത്തിൽ ചേരായ്കയും അധികരിച്ചുവരുംതോറും യോഗമായയുടെ ക്ഷമ കുറഞ്ഞുകുറഞ്ഞു വന്നു.അവളുടെ മനസ്സിലുണ്ടായിരുന്ന ആ കനത്ത ഭാരം എന്താണെന്നു യോഗമായ ആശ്ചര്യപ്പെട്ടു .

             അക്കാലത്ത് ഒരു പുതിയ ആപത്തു നേരിട്ടു .കാദംബിനിക്ക് അവളെത്തന്നെ വളരെ ഭയമായിരുന്നു.എങ്കിലും അവൾക്ക് അവളെ വിട്ടോടിപ്പോകുവാൻ നിവൃത്തിയുണ്ടായിരുന്നില്ല !ചെകുത്താനെ ഭയപ്പെടുന്നവർ അവരുടെ പിന്നിലാരെങ്കിലും ഉണ്ടെങ്കിൽ അവരെ ഭയപ്പെടുന്നതു സാധാരണയാണ് .പിന്നിൽ

ആരും ഇല്ലെങ്കിലും ഉണ്ടെന്നു തോന്നും .കണ്ണെത്താത്ത ദിക്കിൽ ഭയവും ഉണ്ട് !എന്നാൽ കാദംബിനിയുടെ പ്രധാനമായ ഭീതിഹേതു അവളിൽ തന്നെയാണ് കിടന്നിരുന്നത് .അവളിൽനിന്നു വിട്ടു യാതൊന്നിനേയും അവൾ ഭയപ്പെട്ടിരുന്നില്ല.അർദ്ധരാത്രിയുടെ നിശ്ശബ്ദതയിൽ അവളുടെ മുറിയിൽ അവൾ തനിച്ചിരിക്കുമ്പോൾ അവൾ ഭയപ്പെട്ടു നിലവിളിച്ചു .സന്ധ്യക്കു,ദീപപ്രകാശത്തിൽ അവളുടെ നിഴൽ കാണുന്നതായാൽ അവൾ ഭയപ്പെട്ടു വിറക്കും .അവളുടെ ഭയപരിഭ്രമങ്ങളെക്കണ്ടുകണ്ട് ആ വീട്ടിലുള്ള മറ്റുള്ളവരും ഒരുവിധം ഭയാകുലരാ യിത്തീർന്നു.വേലക്കാരും,യോഗമായ തന്നെയും,പ്രേതങ്ങളെ കണ്ടതുടങ്ങി!ശങ്കയും ഭയവും സകല ഹൃദയങ്ങളിലും നിറഞ്ഞു.അർദ്ധരാത്രിയിൽ ഒരിക്കൽ അവളുടെ മുറിയിൽനിന്നു കാദംബിനി നിലവിളിച്ചുംകൊണ്ടു പുറത്തുവന്നു യോഗമായയുടെ വാതുല്ക്കൽ മുട്ടി ,'സഹോദരീ!സഹോദരീ!നിന്റെ കാലടികളിൽ വീണു മരിക്കുവാൻ നീയെന്നെ അനുവദിക്കണേ.നീ എന്നെത്തന്നെ വീട്ടുകളയരുതെ 'എന്നിങ്ങനെ കരഞ്ഞപേക്ഷിച്ചു.

    യോഗമായയുടെ ഭയവും കോപവും ഒരുപോലെ വളർന്നു. ആ നിമിഷത്തിൽ കാദംബിനിയെ അവിടെ നിന്ന് അവൾആട്ടിപ്പുറത്താക്കുമായിരുന്നു പക്ഷെ സത്സ്വഭാവിയായ ശ്രീപതി അതിഥിയെ പറഞ്ഞു ശാന്തയാക്കുകയും അടുത്തു വേറെ ഒരു മുറിയിൽ അവളെ സമാധാനപ്പെടുത്തി ഇരുത്തുകയും ചെയ്തു.

പിറ്റേദിവസം, യോഗമായ അവളുടെ ഭർത്താവിനെ,അവി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/133&oldid=165194" എന്ന താളിൽനിന്ന് ശേഖരിച്ചത്